ഡയലോഗ് മോഡുലേഷൻ എന്നത് കൃത്യമായി ഉപയോഗിച്ചില്ല എങ്കിൽ പ്രതീക്ഷിക്കുന്ന ഔട്ട്പുട്ട് കിട്ടില്ല. സ്ഥിരമായി കോമഡി ചെയ്യുന്ന ഒരാൾ സീരിയസ് ആയി ഹീറോയിക് ലെവലിൽ ഒരു ഡയലോഗ് പറയുമ്പോൾ നമുക്ക് ചിരി വരുന്ന അവസ്ഥയെ പറ്റി ആലോചിട്ടുണ്ടോ? വടിവേലുവിന്റെ ഡയലോഗ് മോഡുലേഷൻ നമുക്ക് എല്ലാവർക്കും അറിയാം.പക്ഷെ പുലികേശിയിൽ അദ്ദേഹം സീരിയസ് ഡയലോഗ് ആയി പറയുന്നത് കേട്ടു ആരും ചിരിച്ചിട്ടില്ല. നിത്യഹരിത നായകനിൽ പാളിപ്പോകുന്നതും അതാണ്‌.

🔥The Good – ചില സിനിമകൾ കാര്യമായി ഒന്നും ഓഫർ ചെയ്യില്ല. തിരക്കില്ലാത്തതു കൊണ്ട് കുറഞ്ഞ ടിക്കറ്റിൽ നിന്നും റിക്‌ലൈനർ സീറ്റിലേക്ക് ഇരിക്കാൻ ഉള്ള സാഹചര്യം, തീയേറ്ററിലെ അരോമ, രണ്ടരമണിക്കൂർ കാലും നീട്ടിയിരുന്നു വിശ്രമിക്കാനുള്ള അവസരം എന്നത് തീർച്ചയാകും നല്ലൊരു അനുഭവം ആയിരുന്നു.

🔥The Bad – Here, We got the most secular lover in India… കാരണം നമ്മുടെ നായകന്റെ കാമുകിമാർ ഹിന്ദു, മുസ്ലിം,ക്രിസ്റ്റിയൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലും നിന്നാണ്. വാളയാർ ചെക്ക് പോസ്റ്റ്‌ GST ക്കു ശേഷം പഴയ ഗ്ലാമറിൽ അല്ല എങ്കിലും കഥ പറയുന്ന സമയം അതില്ല. അതുകൊണ്ട് ഒരു തമിഴ് പെൺകൊടിയും കാമുകി ആകുന്നു.വാളയാർ കഴിഞ്ഞും സെക്കുലർ ആകാമല്ലോ.. നായകന്റെ ഈ പറഞ്ഞ പ്രണയങ്ങൾ ഒന്നും തന്നെ ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ പറയുന്നില്ല എന്നത് തന്നെയാണ് കുറവ്.

മലയാളസിനിമയിൽ നിന്നും അന്യം നിൽക്കുന്ന രീതിയായി കരുതിയ ചൂടത്ത് കോട്ടിനു മേലെ കോട്ട് ഇട്ടു ബാക്ക്ഗ്രൗണ്ട് ഡാൻസറുമാരുമായുള്ള പാട്ടുകൾ ഇത്തവണയും വിഷ്ണുവിന്റെ സിനിമയിലുണ്ട്. പാട്ടിലെ കൾട്ട് ഒരു വിഷയമായാൽ വിഷ്ണു അതിൽ ഉണ്ണികൃഷ്ണൻ അല്ല, വലിയ കൃഷ്ണൻ തന്നെയാണ്. യാതൊരു വ്യക്തിത്വവുമില്ലാത്ത സ്ത്രീകഥാപാത്രങ്ങൾ ഇങ്ങനെയും സൃഷ്ടിക്കാം എന്ന് സംവിധായകൻ നമുക്ക് ഉദാഹരണസഹിതം കാണിച്ചു തരുന്നു.

🔥The Ugly – കമിങ് ഒഫ് ഏജ് കാറ്റഗറിയിൽ പ്രണയകഥകൾ പറയുന്ന രീതി ഒരുപാട് സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ട്. ഇവിടെയും അത് തന്നെയാണ്. പക്ഷെ ശക്തിമാൻ ടീവിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാലത്ത്,അതായത് ആറാം തമ്പുരാൻ തിയേറ്ററിൽ ഇടുന്ന സമയം ഛത്തീസ്‌ഗർഹ് ഭൂപടത്തിൽ കാണുന്നു.അവസാനത്തെ പ്രീഡീഗ്രി ബാച്ച് വന്ന കാലവും ഒന്നും സിനിമയിൽ സിങ്ക് ആകുന്നില്ല. പറയുന്ന കഥ ആസ്വാദ്യകരം ആണെങ്കിൽ ഇതുപോലുള്ള കാലഘട്ട മിസ്റ്റേക്ക് കണ്ടില്ലെന്നു നടിക്കാം..ഇവിടെ പക്ഷെ…

നായകൻ പ്രേമിക്കുന്ന ആരെയും തന്നെ കല്യാണം കഴിക്കുന്നില്ല എന്ന ഓട്ടോഗ്രാഫ് ലൈനിൽ പടം തുടങ്ങി, “നായരാണ്” എന്ന് എടുത്തു പറഞ്ഞു ജയശ്രീ ശിവദാസിനെ പ്രണയിക്കുന്ന കഥ തുടങ്ങി ശിവകാമി അവതരിപ്പിച്ച സുറുമിയിൽ എത്തി രവീണ രവിയുടെ പെന്തകോസ്ത് വിഭാഗത്തിൽ കഥ നിൽക്കുന്നു. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതി കാണുമ്പോൾ തന്നെ സിനിമയോടുള്ള സകല മതിപ്പും കെട്ടടങ്ങുന്നുണ്ട്.

നായകന്റെ പ്രശ്നം അവന്റെ പ്രണയങ്ങൾ ആണെന്ന മട്ടിൽ ഒരു ഇന്റർവെൽ നൽകി സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യത്തിൽ സിനിമ അവസാനിക്കുന്നു. സോഷ്യൽ മെസ്സേജ് ആണെന്ന ഭാവത്തിൽ കുട്ടികളിലെ സ്വഭാവദൂഷ്യം കാണിക്കുന്ന രീതിയൊക്കെ വൻ കോമഡി ആയാണ് ഫീൽ ചെയ്തത്.

നായകൻ കമ്യുണിസ്റ്റ് ആണെങ്കിൽ ചിരിക്കാനുള്ള വക കൂടുതലായി ഉണ്ടാകാറുണ്ട്. അവരൊക്കെ എന്തോ ജ്ഞാനപീഠം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി സംസാരിക്കുന്ന പോലെ തോന്നും. ഇതിലും മാറ്റമൊന്നുമില്ല. പക്ഷെ വിഷ്ണു സീരിയസ് ആയി പറയുന്നത് പോലും കോമഡി ആകുന്നതാണ് അതിലും രസം. ചില രാഷ്ട്രീയപാർട്ടികളെ പോലെ.

സിനിമയിൽ പെന്തകോസ്ത് വിഭാഗത്തിനെ എത്രയൊക്കെ കളിയാക്കാമോ അത്രയും ചെയ്തിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ ആരാധനരീതിയെയും അവരുടെ ജീവിതസാഹചര്യത്തെയും ഇത്രയധികം സർക്കസിക്കുന്നത് അത്ര നന്നായി തോന്നിയില്ല. ഇതിലും ഭേദം താൻ നിരീശ്വരവാദിയാണെന്നു തെളിയിക്കാൻ ഫേസ്ബുക്കിൽ മതങ്ങളെ ചൊറിയുന്ന പോസ്റ്റുകൾ ഇടുന്നവർ ആയിരുന്നു.

🔥Engaging Factor – “ഞാനിനി എങ്ങനെ കൂട്ടുകാരുടെ മുഖത്ത് നോക്കും?

കണ്ണു കൊണ്ട്! കാലുകൊണ്ട് നോക്കിയാൽ കാണാൻ പറ്റില്ലല്ലോ”

ഇതുപോലുള്ള ശുദ്ധഹാസ്യങ്ങൾ ആസ്വദിക്കുന്നവർ ആണെങ്കിൽ നിങ്ങൾക്കുള്ള സിനിമ. ധർമജൻ കൂട്ടുകാരൻ ആയി വന്നു കഷ്ടപ്പെട്ട് പറയുന്ന കോമഡി എന്ന കോമാളിത്തരങ്ങൾ കേൾക്കാൻ താല്പര്യമുള്ളവർക്കും സിനിമ ബോറടിക്കില്ല. കൂടെ പാഷാണം ഷാജിയും കൂടെ ചേരുമ്പോൾ നിത്യ ഹരിത ചളികൾ നന്നായി ആസ്വദിക്കാം.

🔥Repeat Value – Couple Friendly Hotel Rooms ഒക്കെ വന്നതിനാൽ പഴയപോലെ കമിതാക്കൾ ഇപ്പോൾ തിയേറ്ററിലേക്ക് വരുന്നില്ല. അതുപോലുള്ള ടാർഗറ്റ് ഓഡിയൻസ് ഇല്ലാത്തതു ഈ സിനിമയേ കാര്യമായി ബാധിച്ചേക്കാം.

🔥Last Word – പാവപ്പെട്ടവന്റെ “പ്രേമം” എന്നത് ആസിഫലിയുടെ കൾട്ട് സിനിമയായ മന്ദാരം സ്വന്തമാക്കിയതിനാൽ ഇതിനെ വേണമെങ്കിൽ കിളി പോയവന്റെ “ചെമ്പരത്തിപൂവ്” എന്ന് വിശേഷിപ്പിക്കാം.

🔥Verdict – നായകന്റെ അഞ്ച് ബ്രേക്കപ്പിൽ ഞാൻ നൽകുന്നത് ഒന്നര ബ്രേക്കപ്പ്.