വശീകരിക്കാൻ കഴിയുക എന്നത് ഒരു ആയുധമായി വരെ ഉപയോഗിക്കാം.ഇവിടെ ഐവി ചെയ്യുന്നതും അത് തന്നെയാണ്. അവളുടെ സൗന്ദര്യം അവൾ ഉപയോഗിക്കുന്നത് തനിക്കു അഭയം തന്ന കൂട്ടുകാരിയുടെ അച്ഛനെ വശീകരിക്കാൻ ആണ്.

Movie – Poison Ivy

Genre – Thriller

Language – English

മുറിവേറ്റു മരണം ഉറപ്പായ ഒരു നായയെ അധികം നരകിക്കാൻ വിടാതെ കൊല്ലുന്ന ഐവിയെ സിൽവി കാണുമ്പോൾ അവളുടെ മനസ്സിൽ ഐവിയെപ്പറ്റി നല്ല അഭിപ്രായങ്ങൾ ആകാം വന്നത്. പിന്നീട് വിധിയെന്നോ,അല്ലെങ്കിൽ കരുതിക്കൂട്ടിയ പദ്ധതിയിരുന്നോ ഉറപ്പില്ലാത്ത ഒരു സാഹചര്യത്തിൽ ഐവി വീണ്ടും സിൽവിയുടെ ജീവിതത്തിലേക്ക് വരുന്നു.

തന്റെ അമ്മയുടെയും രണ്ടാനച്ഛന്റെയും മനസ്സ് കീഴടക്കിയ ഐവി ഒരിക്കൽ താൻ വളർത്തിയ നായയെ വരെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. ഐവിയുടെ സർപ്പസൗന്ദര്യവും ആരെയും കൊതിപ്പിക്കുന്ന ശരീരവും സിൽവിയുടെ രണ്ടാനച്ഛനായ ഡാരലിന്റെ മനസ്സിൽ ആസക്തി ഉണ്ടാകുമ്പോൾ ഐവിയുടെ മനസ്സിൽ വേറേ പല കണക്കുകൂട്ടലുകൾ ആയിരുന്നു.

Drew Barrymore ന്റെ ഓരോ മുഖഭാവങ്ങളും കാണുന്ന പ്രേക്ഷകന്റെ മനസ്സിൽ ആഴത്തിൽ പതിക്കുന്ന രീതിയിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പേര് പോലെ തന്നെയുള്ള ഒരു കഥാപാത്രം. Barrymore നെ കാണാൻ പ്രേത്യേക ഭംഗിയാണ് ഈ സിനിമയിലുടനീളം.

സിനിമയുടെ കഥ നമുക്ക് ഊഹിക്കാൻ പറ്റുന്ന രീതിയിൽ തന്നെയാണ്. നമ്മൾ ഊഹിക്കുന്നത് തന്നെ ക്ലൈമാക്സ് ആയും വരും. സിനിമ മുഴുവനായി കാണാൻ പ്രേരിപ്പിക്കുന്നത് ഡ്രൂ ബാരിമോർ എന്ന സുന്ദരിയുടെ പ്രകടനം തന്നെ.

For Telegram – @sidyzworld

Online Watch And Torrent