ദൈവവിശ്വാസം എന്നത് വലിയൊരു സബ്ജക്റ്റ് ആണ്. എത്ര ദിവസം വേണമെങ്കിലും സംസാരിച്ചു ഇരുന്നു നിഗമനത്തിൽ എത്താൻ സാധിക്കാത്ത ഒന്ന്. വിശ്വാസികൾക്ക് അവരുടെ ഭാഗം ശരിയാണ് എന്നും നിരീശ്വരവാദികൾക്ക് അവരുടെ ഭാഗം ശരിയാണ് എന്നും തോന്നുന്നത് സ്വാഭാവികം. എന്നാൽ ചില കൂട്ടരുണ്ട്, അമിതമായ… അന്ധമായ ദൈവവിശ്വാസത്തിന്മേൽ സ്വന്തം ബുദ്ധി തീരെ ഉപയോഗക്കാത്ത കൂട്ടർ… അത്തരം ആളുകളെ കണക്കിന് പരിഹസിക്കുന്ന ഒരു സിനിമയാണ് സുശീന്ദ്രന്റെ അഴഗർസാമിയിൻ കുതിരൈ.

എടുത്തു പറയാൻ ഒരു പ്രധാനകഥാപാത്രത്തെ കാണിക്കാതെയാണ് സിനിമ തുടങ്ങുന്നത്. ഒരു ഗ്രാമവും അവിടുത്തെ തേവരുടെ മരക്കുതിരയെ കാണാതാവുകയും ചെയ്യുന്നതാണ് കഥ. ഇതിനിടയിൽ ഗ്രാമത്തിലെ ജീവിതം വളരെ മനോഹരമായി കാണിക്കുന്നുണ്ട്. സ്കൂളിൽ നിന്നും കിട്ടുന്ന ഉച്ചഭക്ഷണം സ്വന്തം അനിയന് പങ്കുവെയ്ക്കുന്ന കുട്ടി മുതൽ കേരളത്തിൽ നിന്നും വന്നു എന്നു പറഞ്ഞു പറ്റിക്കുന്ന കള്ളസാമി അടക്കം കഥാപാത്രങ്ങൾ ഗംഭീരമാണ്.

തേവരുടെ മരക്കുതിരയ്ക്ക് ജീവൻ വെച്ചെന്നും പറഞ്ഞു ആരുടെയോ കുതിരയെ നാട്ടുകാരുടെ മുന്നിൽ സാമികുതിര ആക്കുമ്പോൾ മുതൽ കഥയിൽ ഒരു കോൺഫ്ലിക്റ്റ് വരുന്നു. അഴഗർ സാമി എന്ന് പേരുള്ള നായകൻ കൂടി വരുന്നതോടെ എൻഗേജിങ് ആകുന്നു.

ഒരു സറ്റയർ എന്ന നിലയിൽ വളരെ മികച്ച അനുഭവം ആണ് അഴഗർ സാമിയിൻ കുതിരൈ. കാണാത്തവർ ഉണ്ടെങ്കിൽ കാണുക.