സയൻസ് ഫിക്ഷൻ സിനിമകൾ ഒരുപാട് ഇപ്പോൾ ഇന്ത്യൻ സിനിമകളിൽ ഉണ്ടാകുന്നു എങ്കിലും ഇത്രയും വർഷമായിട്ടു ഏകദേശം പത്തിൽ താഴെ ടൈം ട്രാവൽ സിനിമകൾ മാത്രമേ ഇന്ത്യയിൽ എല്ലാ ഭാഷകളിലുമായി ഉണ്ടായിട്ടുള്ളൂ… തുടക്കം കുറിച്ചത് തെലുങ്കിൽ നിന്നാണ്. ആദിത്യ 369 എന്ന ബാലകൃഷ്ണയുടെ സിനിമ. വലിയൊരു വിജയം ആയിരുന്നു ആ സിനിമ.

പിന്നീട് ബോളിവുഡ് ടൈം ട്രാവൽ ഏറ്റടുത്തു കോമഡി സിനിമകളൊക്കെ ഇറക്കി. ഒന്നും നിലം തൊട്ടില്ല. സത്യത്തിൽ ബോളിവുഡ് ഇറക്കിയ ഒരൊറ്റ ടൈം ട്രാവൽ സിനിമ പോലും വിജയിച്ചിട്ടില്ല. എല്ലാം നല്ല അന്തസായി പാളിപ്പോയി. മിക്ക സിനിമയും കോമഡി ആയിരുന്നു.അപ്പോഴാണ് ഒരു കോമഡി-ത്രില്ലർ എന്ന ഗണത്തിൽ intru Netru Naalai എത്തുന്നത്.

തമിഴ് നാട്ടിൽ അടുപ്പിച്ചു ഒരുപാട് സിനിമകൾ റിലീസാകുന്ന സമയം നോക്കിയാണ് സാധാരണ വിഷ്ണു വിശാൽ സിനിമകൾ ഇറക്കാറുള്ളത്. അർഹിച്ച ഒരു വിജയം ഈ സിനിമയ്ക്ക് നേടാനായില്ല എന്നാണ് ഇന്നും എനിക്ക് തോന്നുന്നത്. സൂപ്പർഹിറ്റിൽ മാത്രമായി ഒതുങ്ങേണ്ട ഒരു സിനിമ ആയിരുന്നില്ല ഇത്. ടൈം ട്രാവൽ കൺസെപ്റ്റ് സിംപിൾ ആയി പറഞ്ഞ സിനിമ ഒരൊറ്റ നിമിഷം പോലും നമ്മെ ബോറടിപ്പിക്കുന്നില്ല.

സിനിമയിലെ വില്ലന്റെ കഥാപാത്രസൃഷ്ടി അടിപൊളി ആയിരുന്നു.ഒരു സീരിയസ് ഫീൽ കൊണ്ടുവരാൻ ആയിട്ടുണ്ട് അതിനു. ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ കാണുക.

For Telrgram – @sidyzworld