JK റൗളിംഗ് ന്റെ തിരക്കഥയിലാണ് Fantastic Beasts ഇറങ്ങുന്നത് എന്നറിഞ്ഞിട്ടും കാണാൻ തീരെ താല്പര്യം തോന്നിയിരുന്നില്ല. Harry Potter Series ബാല്യ-കൗമാര-യൗവ്വനത്തിൽ വളരെ സ്വാധീനം ചെലുത്തിയത് ആണെങ്കിലും ഈ സിനിമയോട് തീരെ താല്പര്യം ഇല്ലായിരുന്നു.എന്നാൽ അന്ന് തിയേറ്ററിൽ മിസ്സ്‌ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോവുകയാണ് ഇപ്പോൾ.

ബ്രിട്ടനിൽ നിന്നും അമേരിക്കയിലേക്ക് വരുന്ന ന്യൂട്ട്, ഒരു ബാഗിൽ നിറയെ മായാജാലജീവികൾ..മന്ത്രജാലക്കാരും മനുഷ്യരും പരസ്പരം അറിയാതെ ജീവിക്കുന്ന ആ നാട്ടിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പൊതുശത്രു. അമേരിക്കയുടെ ഭാവി എന്ന് കരുതുന്ന ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നിടത്ത് ഇരുകൂട്ടർക്കും ഇടയിൽ ഒരു യുദ്ധം നടക്കുമോ എന്ന ആകുലത, ആർക്കും ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങൾ ആയ ജേക്കബ് കൊവാൾസ്‌കിയും ക്വീനീയും. ക്വീനിയുടെ സംസാരവും സൗന്ദര്യവും മാനറിസവും ജേക്കബ് ആയുള്ള കെമിസ്ട്രിയും ഒക്കെ കിക്കിടു.

തന്നെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ല എന്ന് പറയുന്ന ന്യൂട്ടും, ടിനയും ആയുള്ള ബന്ധമൊക്കെ രസകരമായി തന്നെ തോന്നി. ക്രെഡൻസ് എന്ന കഥാപാത്രമാണ് മറ്റൊരു ഹൈലൈറ്റ്. സമർത്ഥമായി നമ്മെ പറ്റിച്ചുകൊണ്ടു ഒരു ട്വിസ്റ്റും സിനിമയിൽ വരുന്നുണ്ട്. മൊത്തത്തിൽ രണ്ടു മണിക്കൂർ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒരു സിനിമ.