Fantastic Beasts രണ്ടാം ഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് കൂടുതലായും ലഭിച്ചിരുന്നത്. ഭാവിയിൽ വരാൻ പോകുന്ന ബാക്കി ഭാഗങ്ങൾക്കായുള്ള പല കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഒരു സിനിമ ആയാണ് തോന്നിയത്. ആദ്യത്തെ ഭാഗം പോലെ എൻഗേജിങ് ആയും തോന്നിയില്ല. പക്ഷെ നിരാശനും ആയില്ല എന്നതാണ് സത്യം.

🔥The Good – ആദ്യഭാഗത്തിൽ ഗ്രിൻഡ്രൽവാൾഡിന്റെ ഐഡന്റിറ്റി പുറത്താകുന്ന ഒരു തകർപ്പൻ ട്വിസ്റ്റ്‌ ഉണ്ടെങ്കിൽ ഇത്തവണ അതിനെ വെല്ലുന്ന കിടിലൻ ട്വിസ്റ്റിലൂടെയാണ് സിനിമ അവസാനിക്കുന്നത്. അതേ..തീർച്ചയായും ഷോക്കായി തോന്നുന്ന ഒരു ഉഗ്രൻ വഴിത്തിരിവ്. അതുവരെ ബോറടിച്ചു ചെറിയ ഉറക്കത്തോടെ പടം കാണുന്ന നമ്മൾ ഒരു ഞെട്ടും. ഇനി ഇതിന്റെ അടുത്ത ഭാഗങ്ങൾക്കായുള്ള കാത്തിരിപ്പ് തന്നെ..

🔥The Bad – പേസിങ് ഒരു പ്രശ്നമായി തന്നെ തോന്നി. എൻഗേജിങ് ആയുള്ള രംഗങ്ങൾ അധികം ഇല്ലാത്തതു മൂലം ചിലയിടങ്ങളിൽ നല്ല ലാഗ് ഫീൽ ചെയ്യുന്നുണ്ട്. ഒരുപാട് പുതിയ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. ആ കഥാപാത്രങ്ങൾക്ക് ഒന്നും അത്ര ഡെപ്ത് നൽകാത്തതിനാൽ നമ്മൾ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നു. നാഗിനിയെ ഇതിൽ കാണിക്കുന്നുണ്ട്.പക്ഷെ അധികം ഡീറ്റൈലിംഗ് ഇല്ല. ഒരുപക്ഷെ ഈ കുറവുകൾ എല്ലാം അടുത്ത ഭാഗങ്ങളിലായി നികന്നു പോകും. സീരീസ് ആകുമ്പോൾ അങ്ങനെ ആകണമല്ലോ.

🔥The Ugly – ഏറ്റവും നിരാശപ്പെടുത്തിയത് സിനിമയിലെ ട്വിസ്റ്റിനോട് അനുബന്ധിച്ച ചിന്തയാണ്. ഇത്ര കിടിലൻ സംഗതി കയ്യിൽ ഇരുന്നിട്ടും അവർ അതിൽ അധികം ശ്രദ്ധ കൊടുക്കാതെ സബ് പ്ലോട്ടുകളിലേക്ക് പോയി കുറേ ലാഗിംഗ് സീനുകൾ സിനിമയിൽ ചേർത്തു. ക്ലൈമാക്സിൽ ആരും ഞെട്ടുന്ന ഒരു സംഗതി ഉണ്ടായിട്ടും ഈയൊരു സിനിമ അതിനൊത്ത രീതിയിൽ ത്രില്ലിംഗ് ആകാതെ പോയത് ഒരു പരാജയം തന്നെ.

🔥Engaging Factor – ജോണി ഡെപ്പ് രക്ഷപ്പെടുന്ന ആദ്യത്തെ സീൻ. ഡമ്പിൽഡോറിന്റെ ഇൻട്രോ, കൊവാൾസ്‌കിയുടെയും ക്വീനിയുടെയും ആദ്യത്തെ രംഗങ്ങൾ ഇവ മാറ്റി നിർത്തിയാൽ ക്ലൈമാക്സിലെ ട്വിസ്റ്റ്‌ വരുന്നത് വരെ ഫ്ലാറ്റ് ആണ്. ലാഗിംഗ് ഉള്ളതിനാൽ ബോറടി ഉറപ്പ്.

🔥Repeat Value – അടുത്ത സിനിമ റിലീസാകും മുൻപ് എല്ലാം ഓർമയിൽ പതിയാനായി ഒന്നുകൂടെ കാണാം എന്നല്ലാതെ രണ്ടാമത് തിയേറ്ററിൽ കാണാനുള്ള ഒന്നുമില്ല ഈ സിനിമയിൽ.

🔥Last Word – നല്ല വിഷ്വൽസും അവസാനം നല്ലൊരു ട്വിസ്റ്റും. ഇത്ര മാത്രമാണ് സിനിമ ഓഫർ ചെയ്യുന്നത്. ആകെ മൊത്തത്തിൽ വലിയ നിരാശയൊന്നും തോന്നില്ല.

🔥Verdict – Average