നിങ്ങൾക്ക് ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയണം എങ്കിൽ എന്റെ ജീവിതവും ചുറ്റുപാടുകളും അറിയണം.

അയാൻ വിദേശിയരായ ആളുകളോട് പറയുന്നത് ഇപ്രകാരമാണ്. പാകിസ്താനിലേ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച, പാകിസ്താനി മരുന്നുകൾ വിൽക്കുന്ന ഒരു സ്ഥാപനത്തിന്റെ മെഡിക്കൽ റെപ് ആണ് അയാൻ. വിദേശ മരുന്നുകൾ മാത്രം വിശ്വസിക്കുന്ന പാക് ഡോക്ടർമാരുടെ ഇടയിൽ അയാൾ നന്നായി സ്‌ട്രഗിൾ ചെയ്യുന്നുണ്ട്.

കാലം മാറുന്നതിനു അനുസരിച്ചു കോലവും മാറണമല്ലോ..ഒരു MNC യിൽ അയാൻ ജോയിൻ ചെയ്യുന്നു. ഡോക്ടർമാർക്ക് കൈക്കൂലിയായി പണവും സമ്മാനങ്ങളും ക്രിക്കറ്റ് മാച്ചിന്റെ ടിക്കറ്റും ഒക്കെയായി നൽകി തന്റെ കമ്പനിയുടെ ഉത്പന്നം വലിയ രീതിയിൽ വിറ്റഴിക്കാൻ അയാനു കഴിയുന്നു. ജീവിതവും മെച്ചപ്പെടുന്നു.എന്നാൽ ഒരുപാട് കുട്ടികളുടെ മരണത്തിനു തന്റെ കമ്പനിയുടെ ബേബിഫൂഡ് കാരണമാകുന്നു എന്നറിയുന്ന അയാൻ പിന്നീട് സ്വീകരിക്കുന്ന മാർഗങ്ങളാണ് സിനിമ.

Film – Tigers (2018)

Genre – Crime Drama

Language – Multi Language

ഒരു ഇന്ത്യ-ഫ്രഞ്ച് ജോയിന്റ് പ്രൊഡക്ഷൻ ആയ ഈ സിനിമയിൽ പശ്ചാത്തലം പാകിസ്ഥാൻ ആണ്. No Mans Land എന്ന മികച്ച വിദേശ ചിത്രത്തിന്റെ ഓസ്കാർ നേടിയ സംവിധായകൻ Danis Tanovic ഈ സിനിമ സംവിധാനം ചെയ്യുന്നു. പാകിസ്ഥാനികൾ ആയി അഭിനയിക്കുന്നത് ഇന്ത്യൻ അഭിനേതാക്കൾ ആണെന്ന് മാത്രം. 2014 ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച സിനിമ Zee5 മുഖേന ഡിജിറ്റൽ റിലീസ് ആക്കുകയായിരുന്നു.

ഇമ്രാൻ ഹാഷ്മിയുടെ മിതത്വമാർന്ന പ്രകടനമാണ് സിനിമയുടെ പ്രധാന ആകർഷണം ആയി തോന്നിയത്. നടന്ന ഒരു സംഭവം സിനിമയാക്കുമ്പോൾ റിയാലിറ്റിയിൽ വെള്ളം ചേർക്കാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ ക്ലൈമാക്സ് ശ്രദ്ധേയമാണ്.

നല്ലൊരു തീം, നല്ല അഭിനേതാക്കൾ, ഓസ്കാർ ലഭിച്ച ചിത്രത്തിന്റെ സംവിധായകൻ എന്നിവയൊക്കെ ഉണ്ടായിട്ടും ഒരു ശരാശരി സിനിമയായി മാത്രം ഒതുങ്ങുകയാണ് ടൈഗേഴ്‌സ്. ഇമ്രാൻ ഹാഷ്മിയുടെ നല്ല പ്രകടനം പിന്നെ സിനിമയുടെ റിയാലിറ്റി എന്നിവ മാത്രമാണ് ആകെയുള്ള പോസിറ്റീവ്.