തമിഴ് ത്രില്ലറുകൾക്ക് വലിയ പരിചയപ്പെടുത്തലുകൾ ഒന്നും വേണ്ടതില്ലല്ലോ..പല സിനിമകളും കേരളത്തിൽ റിലീസ് ആകാത്തത് മൂലം അധികം ശ്രദ്ധിക്കപെടാറില്ല. പക്ഷെ തമിഴ് സിനിമ പ്രേമികൾ മൂലം സോഷ്യൽ മീഡിയയിൽ സിനിമകളെ പറ്റി പരാമർശം കാണാറുണ്ട്. അത്തരത്തിൽ അധികം പോസ്റ്റുകൾ കണ്ടിട്ടില്ലാത്ത ഒരു സിനിമയാണ് ആദിയുടെ യാഗവറായിനും നാ കാക്ക.

സിനിമയുടെ പേര് അർത്ഥമാക്കുന്നത് നമ്മുടെ നാവിൽ നിന്നും വരുന്ന വാക്കുകളെ പറ്റിയാണ്. ആറാം തമ്പുരാൻ പറയും പോലെ വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചു എടുക്കാൻ ആകില്ലല്ലോ..അതുപോലെ വാ വിട്ട വാക്കുകൾ പലരുടെയും ജീവിതം തന്നെ മാറ്റിമറിക്കുന്നതാണ് നാം കാണുന്നത്. ഇതൊരു നടന്ന സംഭവം ആണെന്നതും ശ്രദ്ധേയമാണ്.

സൗഹൃദത്തിന് വളരെയധികം പ്രധാന്യം കൽപ്പിക്കുന്ന 4 കോളേജ് വിദ്യാർത്ഥികൾ. സമൂഹത്തിൽ ഉന്നതരായ പലരുടെയും മക്കൾ ആണ് അതിലെ മൂന്ന് പേര്. നാലാമൻ സ്വാഭാവികമായും നായകൻ തന്നെ. മനഃപൂർവം പരീക്ഷ എഴുതാതെ ആറുമാസം കൂടി തങ്ങളുടെ അടിച്ചുപൊളി ജീവിതം ആസ്വദിക്കാൻ തീരുമാനിക്കുന്നു. നായകന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി വരുന്നു. എല്ലാം നന്നായി തന്നെ പോകുമ്പോൾ ഒരു പുതുവർഷ രാവിലെ ആഘോഷം അവരുടെ ജീവിതം വലിയ അപകടത്തിലേക്ക് തള്ളിവിടുന്നു.

നോൺ ലീനിയർ നരേഷന്റെ കൂടെ Whodunnit എന്ന വസ്തുതയും ചേരുമ്പോൾ സസ്പെൻസ് ഉണ്ടാകുന്നുണ്ട്. എന്നാൽ സസ്പെൻസിനേക്കാൾ ഡാർക് മൂഡിലുള്ള ത്രില്ലിംഗ് സീനുകൾ ആണ് സിനിമയിൽ ഹൈലൈറ്റ് ആയി തോന്നിയത്. സിനിമയുടെ ഡാർക് മൂഡിനൊത്ത BGM വളരെ നല്ലൊരു ആസ്വാദനം സമ്മാനിക്കുന്നു.

ആദ്യപകുതിയിൽ ചെറിയ തമാശകളും റൊമാൻസും ഒക്കെയായി മുന്നോട്ടു പോയി രണ്ടാം പകുതിയോടെ ഒരു ഡാർക് മൂഡിലുള്ള സസ്പെൻസ് ത്രില്ലർ ആകുന്നിടത്ത് സിനിമ നല്ലൊരു ത്രില്ലർ അനുഭവം സമ്മാനിക്കുന്നുണ്ട്. ത്രില്ലർ പ്രേമികൾക്ക് മുൻഗണന!

For Direct Download & Online Stream

For Telegram – Join @sidyzworld