മെക്സിക്കോയിലെ റൂറൽ ഏരിയ ആണ് കഥ നടക്കുന്ന പശ്ചാത്തലം. തങ്ങളുടെ കാമുകിമാർ കുറച്ചു ദിവസത്തേയ്ക്ക് യൂറോപ്പിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോൾ രണ്ടു കൂട്ടുകാർ ചേർന്ന് ഒരു റോഡ് ട്രിപ്പിന് പോകാൻ തീരുമാനിക്കുന്നു. അവരുടെ കൂടെ അവരെക്കാൾ പ്രായമുള്ള, എന്നാൽ മുപ്പതിൽ കൂടുതൽ വയസ്സില്ലാത്ത ഒരു സ്ത്രീയും ചേരുന്നു. ഇരുവരിൽ ഒരാളുടെ കസിന്റെ ഭാര്യയാണ് കക്ഷി. ഇവരുടെ കൂടെ ട്രിപ്പിന് വരാനുള്ള കാരണം ശക്തമാണ്. പക്ഷെ അതിനിവടെ പ്രസക്തിയില്ല എന്ന് പറയും പോലെ കൂട്ടത്തിൽ ഒരാളുമായി ആ സ്ത്രീ സെക്സിൽ ഏർപ്പെടുന്നു. ഇതുകാണുന്ന മറ്റെയാൾക്ക് സ്വാഭാവികമായും ചെറിയ ഒരു അസൂയ ഉണ്ടാകുമല്ലോ.. അവന് മറ്റവന്റെ കാമുകിയുടെ കൂടെ സെക്സിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന രഹസ്യം പറയുന്നു. ഇരുവരും അടിയാകുന്നു. അവസാനം പ്രശ്നം പരിഹരിക്കാൻ ആ സ്ത്രീയ്ക്ക് രണ്ടാമനുമായി സെക്സിൽ ഏർപ്പെടേണ്ടി വരുന്നു.

Movie – Y Tu Mamá También (2001)

Genre – Comedy, Drama

Language – Spanish

ഈ സിനിമയുടെ കഥ മുകളിൽ പറഞ്ഞ പോലെയാണ് ഒരു ഫ്രണ്ട് എന്നോട് പറഞ്ഞത്. ഹോളിവുഡിൽ ഒക്കെ ഇറങ്ങുന്ന പോലുള്ള ഒരു റോഡ് ട്രിപ്പ്‌ സെക്സ് കോമഡി എന്ന് കരുതി തുടർന്ന് കണ്ട എനിക്ക് ഡാർക് സീൻ ആണ് കിട്ടിയത്.

മെക്സിക്കോയിലെ രാഷ്ട്രീയ ചുറ്റുപാടുകളും ജനങ്ങളുടെ ജീവിതനിലവാരവും ഒക്കെ നന്നായി മനസ്സിലാക്കാൻ പറ്റുന്ന ഒരു ചിത്രം. ടീനേജ് ഫ്രണ്ട്സായ Tenoch Iturbide, Julio Zapata എന്നിവരുടെ ജീവിതം കാണിക്കുമ്പോൾ Iturbide എന്നുള്ള ഫാമിലി നെയിം നമ്മുടെയുള്ളിൽ ഒരു സ്പാർക് നല്കുമല്ലോ..അതേ..അവരുടെ ജീവിതവും അതിനൊത്ത് വ്യത്യാസം ഉള്ളതാണ്. Iturbide ഉം Zapata യും തമ്മിലുള്ള വ്യത്യാസം പോലെ.

Tenoch ന്റെ കസിന്റെ ഭാര്യയായ ലൂയിസ അവരുടെ കൂടെ റോഡ് ട്രിപ്പിന് വരുന്നതിനു മുൻപ് ഉണ്ടാകുന്ന സംഭവങ്ങളിൽ സ്വന്തം ഭർത്താവിന്റെ അവിഹിതം മാത്രാമാണെന്നു കരുതി സിനിമ തുടർന്ന് കാണുന്ന നമ്മൾക്ക് ക്ലൈമാക്സ് ഒരു ഷോക്കിങ് റിവീലേഷൻ നൽകുന്നുണ്ട്. സെക്സ് എന്നത് ഒരു ആശ്വാസം ആയും അതേ സമയം ആയുധം ആയും നമുക്ക് മുന്നിലേക്ക് എത്തുന്നുണ്ട്.

മൂവരും തമ്മിലുള്ള സംഭാഷണങ്ങൾക്ക് ഒരുപാട് പ്രാധാന്യം ഉണ്ട്. അവർ ചർച്ച ചെയ്യുന്ന സൗഹൃദം,ലൈംഗികത എന്നിവയ്ക്കൊക്കെ ഒരു റിയാലിറ്റിയുണ്ട്. ചില ഡയലോഗുകൾ വെറുതെ ആ കഥാപാത്രം പറഞ്ഞതാണ് എന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടും. “And Your Mother Also” എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ സെക്സിൽ ഒളിഞ്ഞിരിക്കുന്ന പലരുടെയും വിചിത്രമായ സ്വഭാവങ്ങൾ കാണാം.

മൂന്ന് കഥാപാത്രങ്ങളും പ്രേക്ഷകനുമായി കണക്റ്റ് ആയ ശേഷം അവരുടെ സ്വഭാവങ്ങളും രീതികളും മറ്റും കാണുമ്പോൾ ആരെയും കുറ്റപ്പെടുത്താൻ തോന്നില്ല. മൂവരെയും ഒരേപോലെ ഇഷ്ടപ്പെടും.
ക്ലൈമാക്സ് നൽകിയ ഒരു ഷോക്കും അതിന്റെ റിയാലിറ്റിയും ഒക്കെ കണ്ടപ്പോൾ പ്രിയപ്പെട്ട സിനിമയിൽ ഒന്നായി മാറുന്നു.

സെക്സ് സീനുകളുടെ മനോഹാരിത എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.നല്ല രസമാണ് കണ്ടിരിക്കാൻ. സെക്സ് എന്നത് മൂവരുടെയും ചിന്തകളിൽ എന്താണ് എന്നതും യാതൊരു ബാധ്യതയുമില്ലാത്ത സ്വതന്ത്രരതിയുടെ ആസ്വാദനവും മറ്റുമായി സിനിമ നൽകിയ ചിന്തകൾക്കും കണക്കില്ല. കണ്ടു നോക്കുക. നിരാശരാകില്ല.

For Torrent & Online Stream

For Telegram – Join @sidyzworld