Oh! Yes… ശങ്കർ സിനിമകളുടെ സ്ഥിരം ടെംപ്ളേറ്റ് ആയ ബ്രഹ്മാണ്ഡത്തിനു യാതൊരു കുറവും 2.0 യിൽ ഉണ്ടാകില്ല എന്ന് കരുതിയാകും ടിക്കറ്റ് എടുക്കുക. കാരണം ഇന്ത്യയിലെ ഏറ്റവും ചെലവ് കൂടിയ സിനിമയാണിത്.സത്യത്തിൽ പടം കണ്ടിറങ്ങുമ്പോൾ ബജറ്റിനെ പറ്റി ആലോചിച്ചാൽ കൃത്യമായ പ്ലാനിങ് ഇല്ലാതെ പല കമ്പനികളെ കൊണ്ടും VFX ചെയ്യിച്ചു ഉണ്ടാക്കിയ ദുർചിലവ് അല്ലാതെ പറയത്തക്ക വലിയ സെറ്റപ്പ് ഒന്നും സിനിമയിലില്ല. പതിവിനു വിപരീതമായി ശങ്കർ സിനിമയിൽ പാട്ടുകളില്ല. അതേ! ബാക്ഗ്രൗണ്ടിൽ പാട്ടുകൾ ചെറുതായി വരുന്നു എന്നതല്ലാതെ സിനിമയിൽ പാട്ടുകളില്ല. എൻഡ് ക്രെഡിറ്റ്‌ റോൾ ചെയ്യുമ്പോൾ മാത്രമാണ് നേരത്തെ പുറത്തു വിട്ട പാട്ട് അറ്റാച് ചെയ്തിരിക്കുന്നത്.

🔥The Good – 3D സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ മുതൽ ഇങ്ങോട്ട് പലപ്പോഴായി കണ്ട സിനിമകളിൽ ഭൂരിഭാഗവും ഉടായിപ്പ് 3D ആകുമ്പോൾ 2.0 അതിൽ വിജയിച്ചിരിക്കുന്നു.തുടക്കത്തിലേ ലൈക്കയുടെ ടൈറ്റിൽ വരുന്നത് മുതൽ നല്ലൊരു തിയട്ടർ എക്സ്പീരിയൻസ് നൽകുന്നതിൽ 3D വിജയിച്ചിട്ടുണ്ട്. ശങ്കർ സിനിമകൾ എല്ലാം തന്നെ ഏകദേശം മൂന്ന് മണിക്കൂറിനു അടുത്തു ദൈർഘ്യം വരുമ്പോൾ ഇത്തവണ നല്ല രീതിയിൽ ആന്റണി എഡിറ്റിംഗ് ടേബിളിൽ സമയം ചിലവഴിച്ചിട്ടുണ്ട്. രണ്ടര മണിക്കൂറിൽ താഴെയുള്ള നീളം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

🔥The Bad – ജെന്റിൽമാൻ ഒഴികെ എല്ലാ ശങ്കർ സിനിമകളും ഞാൻ തിയേറ്ററിൽ കണ്ടിട്ടുണ്ട്. ഓർമയുള്ളത് ഇന്ത്യൻ മുതലാണ്. എത്രയൊക്കെ നമ്മൾ കഥ ഊഹിച്ചാലും നമ്മളെകൊണ്ട് വൗ എന്ന് പറയിപ്പിക്കുന്ന ഒരു സംഗതി സിനിമയിൽ കൊണ്ടുവരാൻ ശങ്കർ മിടുക്കനാണ്. അതിപ്പോൾ ജീൻസിലെ ഫ്‌ളാഷ്ബാക്ക് ആയാലും, ഇന്ത്യനിലെ ഫ്ലാഷ്ബാക്ക് ആയാലും, മുതൽവനിലെ ഇന്റർവ്യൂ, ബോയ്സിലെ മ്യൂസിക് ബേസ്ഡ് സ്റ്റോറി , അന്യനിലെ ക്ലൈമാക്സ്, ശിവാജിയിലെ മൊട്ട ബോസ്സ്, എന്തിരനിലെ 2.0 എന്നിങ്ങനെ നീളും. ഐയിലെ നോൺ ലീനിയർ നരേഷൻ നന്നായിരുന്നു. ആ സിനിമയ്ക്ക് അതും കൂടി ഇല്ലായിരുന്നെങ്കിൽ കയ്യിൽ നിന്നും പോയേനെ. ഇപ്പോൾ 2.0 യിൽ എത്തുമ്പോൾ ആദ്യാവസാനം ഊഹിക്കാൻ പറ്റുന്ന ഒരു ടിപ്പിക്കൽ ഗുണ്ട് കഥയാണ് നമുക്കായി വെച്ചിട്ടുള്ളത്.

Be Frank…. എന്തിരൻ ഇറങ്ങുമ്പോൾ അധികം ആളുകൾ ഒന്നും MCU വിനെ പറ്റിയോ മറ്റോ അറിഞ്ഞിരുന്നില്ല. അന്ന് അത് കണ്ടപ്പോൾ ആളുകൾ കൂടുതലായി ആസ്വദിച്ചു. ഇന്നിപ്പോൾ മാർവൽ കൂടാതെ DC യും സോണിയും വരെ ഓരോ യൂണിവേഴ്‌സുകൾ ഇറക്കുന്നു.ആളുകൾ ഒരുപാട് കണ്ടുകഴിഞ്ഞു. അങ്ങനെ ഉള്ളവരുടെ അടുത്തേയ്ക്ക് വീണ്ടും അയൺമാൻ, ആന്റ് മാൻ സെറ്റപ്പിൽ തമിഴ് വേർഷൻ ഇറക്കിയാൽ പഴയ പോലെ ആസ്വദിക്കാൻ പറ്റിയെന്നു വരില്ല. തമിഴരെ ഉദ്ദേശിച്ചാണ് എന്ന് ദയവായി പറയരുത്. അവിടെ തമിഴ് ഡബ്ബിങ്ങിൽ എല്ലാ സൂപ്പർഹീറോ പടങ്ങളും ഇറങ്ങാറുണ്ട്. വൻ TRP യിൽ അതൊക്കെ ടീവിയിലും തകർത്തു ഓടാറുണ്ട്.

സുജാതയുടെ ഡയലോഗുകൾ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ട്. ആകെ ഈ സിനിമയിൽ നന്നായി തോന്നിയ ഒരേ ഒരു ഡയലോഗ് അമേരിക്ക, ചൈന എന്നിവിടങ്ങളിലേ മൊബൈൽ നെറ്റവർക്ക്കളെ പറ്റി പറഞ്ഞതാണ്. അതല്ലാതെ യാതൊന്നും തന്നെ ഓർത്തിരിക്കാൻ പറ്റിയതായി ഇല്ല.

🔥The Ugly – അക്ഷയ് കുമാറിന്റെ വില്ലൻ വേഷം നല്ല വെയിറ്റേജ് ഉള്ളതാണ് എന്നൊക്കെ പറഞ്ഞു ഇടവേളയ്ക്ക് തൊട്ടുമുൻപ് ആളെ കാണിക്കുന്നു. പുള്ളിക്കാരന്റെ ഫ്ലാഷ്ബാക്ക് ഇന്നേവരെ ഇറങ്ങിയ ശങ്കർ സിനിമകളെ അപേക്ഷിച്ചു നോക്കിയാൽ നിർവികാര കഥ ആയിരുന്നു. യാതൊരു വിധ സിംപതിയും തോന്നിക്കുന്നില്ല എന്ന് മാത്രമല്ല, Fifth Force ആയി പറഞ്ഞ Aura യുടെ ലോജിക് ഒക്കെ സയൻസ് ഫിക്ഷൻ എന്നതിനേക്കാൾ ഉപരി ഫാന്റസി ആക്കി മാറ്റുകയാണ്. ക്ലൈമാക്സിൽ നല്ല അസ്സൽ ഊള വില്ലനായി അക്ഷയ് മാറുന്നത് ദയനീയമായി നോക്കിനിൽക്കുവാനെ സാധിച്ചുള്ളൂ.

ചിട്ടി, ആർ യൂ ബാക്ക്? എന്നൊക്കെ നാട്ടുകാർ കുശലം ചോദിക്കുന്ന സീനുകളൊക്കെ ശങ്കർ കൾട്ട് ആയി മാറുന്ന കാലം വിദൂരമല്ല. ഷാജോൺ അവതരിപ്പിച്ച കഥാപാത്രം നല്ല അസ്സലായി കോമാളിത്തരം കാണിക്കുന്നുണ്ട്. എമി ജാക്സന്റെ ഹ്യൂമനോയിഡ് വടിവേലു കോമഡി പറയുന്നതും ചിട്ടിയോട് പ്രണയം തോന്നുന്നതും ഒക്കെ തമിഴ് സയൻസ് ഫിക്ഷനിൽ മാത്രം കണ്ടുവരുന്ന ഒന്നാണ്.

പക്ഷികളുടെ നാശത്തിനു വഴിയൊരുക്കുന്ന ടെക്‌നോളജിയ്ക്ക് എതിരായി ശബ്ദം നൽകുന്ന സിനിമ എന്ന നിലയിൽ ഈ ലോകം മനുഷ്യർക്ക്‌ മാത്രം ഉള്ളതല്ല എന്ന ടാഗ്‌ലൈൻ നന്നായിരുന്നു. പക്ഷെ എക്സിക്യൂഷൻ ആ മെസ്സേജിന് വേണ്ടത്ര പ്രാധാന്യം നൽകിയോ എന്ന ചോദ്യം ഉന്നയിക്കുന്നു. ആഖ്യാനത്തിൽ നോക്കിയാൽ ഭൂരിഭാഗം ഓഡിയന്സിനെ കയ്യില്ലെടുക്കാൻ പറ്റിയ മാരിയമ്മൻ സീൻ, പ്രസവം നോക്കുന്ന സീൻ, പ്രേമനൈരാശ്യം വരുന്ന ചിട്ടി എന്നിങ്ങനെ ഹൈലൈറ്റ് ആയ കുറേ സീനുകൾ എന്തിരൻ നൽകുമ്പോൾ 2.0 ഓർമ്മിക്കാൻ യാതൊന്നും തന്നെ നൽകുന്നില്ല. ആൾറെഡി എസ്റ്റാബ്ലിഷ്‌ ആയ കഥാപാത്രങ്ങളാണ് വസീഗരനും ചിട്ടിയും എന്നതിനാൽ കഥ മുന്നോട്ടു നീങ്ങുന്നു. സത്യത്തിൽ ഈ സിനിമയിൽ ആരുടേയും കഥാപാത്രം മനസ്സിൽ തങ്ങി നിൽക്കുന്നില്ല.

🔥Engaging Factor – ടീസറും ട്രെയ്‌ലറും എല്ലാം കണ്ടപ്പോൾ മനസ്സിൽ വന്ന കഥ എന്താണോ,അത് തന്നെയാണ് മുന്നോട്ടു പോകുന്നത്. ബോറടിയില്ലാതെ കണ്ടിരിക്കാം എന്നത് വലിയൊരു പ്ലസ് പോയിന്റ് ആണ്.

🔥Repeat Value – 3D യിൽ തന്നെ കാണുക. നല്ലൊരു അനുഭവം സമ്മാനിക്കും എന്നുറപ്പ്. ഒരിക്കൽ നിങ്ങൾ ഈ സിനിമ 3D യിൽ കണ്ടു കഴിഞ്ഞാൽ പിന്നെ രണ്ടാമത് കാണുന്നതിനെ പറ്റി ആലോചിക്കുമോ എന്നുറപ്പില്ല. ഒരൊറ്റ തവണ കണ്ടു മറക്കാവുന്ന ഒരു അനുഭവം മാത്രം.

🔥Last Word – വലിയ ബജറ്റ് സിനിമകൾ നിരാശ നൽകുന്നത് ആദ്യമായല്ല. 3D എഫക്ടുകളും ബോറടിയില്ലാത്ത ആഖ്യാനവും സൂപ്പർ സ്റ്റാറിസവും ഒക്കെയായി ഒരു തവണ തിയേറ്ററിൽ കാണാം. നല്ല തിയേറ്റർ തിരഞ്ഞെടുക്കുക.

🔥Verdict – Average