🔺Whats Your Name??

🔻Creed….

🔺Whats Your Name??

🔻Creed….

🔺Remember…YOU ARE DANGEROUS!!!

റോക്കി സീരീസിൽ ഏറ്റവും സാമ്പത്തിക ലാഭം ഉണ്ടാക്കിയത് റോക്കി 4 ആണ്. റോക്കിയുടെ ടൈം ലൈനിൽ തന്നെ ഏറ്റവും ദുരന്തപൂർണ്ണമായ ഒരു സംഭവം നടക്കുന്നതും ഈ ഭാഗത്തിലാണ്. അപ്പോളോ ക്രീഡിന്റെ റിങ്ങിൽ വെച്ചുള്ള മരണം. മുഖത്ത് യാതൊരു ഭാവവും ഇല്ലാത്ത,എന്നാൽ ഭയപ്പെടുത്തുന്ന ഒരു കില്ലിംഗ് മെഷീൻ എന്ന് തോന്നിപ്പിക്കുന്ന സോവിയറ്റ് ക്യാപ്റ്റൻ Ivan Drago യെ ആദ്യമായി പ്രേക്ഷകർ പേടിക്കുന്നതും അവിടെ വെച്ചാണ്. ക്രീഡിന്റെ മരണം ഡ്രാഗോയുടെ കൈകൾ കൊണ്ടാണ് എന്ന് ചാരിത്രം പറയുമ്പോൾ വർഷങ്ങൾ കഴിഞ്ഞു ഡ്രാഗോയുടെ മകൻ ക്രീഡിന്റെ മകനെ വെല്ലുവിളിക്കുമ്പോൾ? ചരിത്രം വീണ്ടുമൊരു ചോരപ്പുഴയ്ക്കു സാക്ഷ്യം വഹിക്കുമോ??

🔥The Good – ഈ മാസം പല ഭാഷകളിലായി ഇറങ്ങിയ ചിത്രങ്ങളിൽ ആകെ ജോസഫ് മാത്രമാണ് തൃപ്തി നൽകിയത്. ജോസഫിന് കൂട്ടായി ഇപ്പോൾ ക്രീഡും ഉണ്ട്. സിൽവർസ്റ്റർ സ്റ്റാലോൺ തിരക്കഥയും നിർമാണവും നിർവഹിക്കുമ്പോൾ റോക്കിയുടെ സ്പിൻ ഓഫ് ആയ ഈ സിനിമ ഇമോഷൻസിലും രോമാഞ്ചത്തിലും ഇൻസ്പിരേഷനിലും കട്ടയ്ക്ക് കട്ടയായി നിൽക്കുകയാണ്.

അഡോണിസ് ലോകചാമ്പ്യനായി മാറുന്നതും തുടർന്നുള്ള മനോഹരമായ വിവാഹഅഭ്യർത്ഥനയും അവരുടെ സുന്ദരമായ ജീവിതവും ഡ്രാഗോയുടെ മകന്റെ വെല്ലുവിളിയിൽ വിള്ളൽ വീഴുന്നു. റോക്കിയുടെ കോച്ചിങ് ഇല്ലാതെയുള്ള ഏറ്റുമുട്ടലിനു അഡോണിസ് തയ്യാറാകുമ്പോൾ ആശയങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുന്നു.

കഥാപാത്രങ്ങൾ എല്ലാം തന്നെ ശക്തമാണ്.റോക്കി റഷ്യയിൽ വന്നു തന്നെ തോൽപ്പിച്ചതിന് ശേഷമുള്ള ഐവാൻ ഡ്രാഗോയുടെ ജീവിതം അയാൾ വിവരിക്കുന്നത് ഉക്രൈനിലേ തെരുവ് നായ്ക്കളുടെ പട്ടിണിയോട് ഉപമിച്ചാണ്. ആട്ടും തുപ്പും ഏറ്റുവാങ്ങിയ, ഭാര്യ ഉപേക്ഷിച്ച അയാളുടെ ജീവിതവും വെറുപ്പിൽ നിന്നും മൃഗമായി വളർന്ന തന്റെ മകനെയും റോക്കിയുടെ മുന്നിൽ എത്തിക്കുമ്പോൾ നമുക്ക് ഡ്രാഗോയുടെ കുടുംബത്തോടും അനുകമ്പ തോന്നും. Yes…This movie is not only for Creed’s…But also for Drago’s… തന്റെ അപരിചിതയായ അമ്മയോടുള്ള വിക്ടർ ഡ്രാഗോയുടെ ബന്ധവും ചുരുക്കം സീനുകൾ കൊണ്ടാണ് എങ്കിലും മനോഹരമായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ബിയാൻക ഇത്തവണ നമ്മെ ഇമോഷണലി ഒരുപാട് അറ്റാച് ചെയ്യുന്നുണ്ട്. പ്രൊപോസൽ സമയത്തുള്ള വാതിൽ അടക്കുന്ന സീൻ മുതൽ കുഞ്ഞിന് കേൾവിശക്തിയില്ല എന്നറിയുന്ന നിമിഷങ്ങൾ, എന്നിവയൊക്കെ ടെസ്സ തോംപ്സന്റെ കൈയിൽ ഭദ്രമായിരുന്നു.

സുഹൃത്തായ അപ്പോളോയുടെ തകർച്ചയിൽ തന്റെ കയ്യിൽ നിന്നും വീണ ടവലിനു വരെ പങ്കുണ്ടെന്നു പറയുന്ന റോക്കിയുടെ ഇമോഷണൽ വശങ്ങൾക്കും സിനിമ ഇടം നൽകിയിട്ടുണ്ട്. അവസാന സീനിൽ മകനോടൊത്തുള്ള സംഗമം ഒക്കെ ഹൃദയസ്പർശി ആയിരുന്നു.

🔥The Bad – കഥയിൽ ഇത്തവണയും പുതുമയൊന്നുമില്ല. റോക്കി സീരീസിൽ തന്നെ ഇതിനു മുൻപ് പറഞ്ഞ ഔട്ട്‌ലൈൻ തന്നെ. പക്ഷെ ഇതൊരു കുറവായി തോന്നാത്ത വിധത്തിൽ സിനിമ നമ്മെ എന്റർടൈൻ ചെയ്യിക്കുന്നുണ്ട്.

🔥Engaging Factor – ഒരു സ്പോർട്സ് ഡ്രാമ എന്ന നിലയിലും ഫാമിലി ഡ്രാമ എന്ന നിലയിലും ഇമോഷണലി പ്രേക്ഷകനുമായി അറ്റാച് ചെയ്യുന്ന സിനിമ ആയതിനാൽ ഒരൊറ്റ സെക്കൻഡ് പോലും ബോറായി തോന്നുന്നില്ല.

🔥Repeat Value – വളരെ ഭംഗിയായി ആണ് ഓരോ കഥാപാത്രങ്ങളെയും ട്രീറ്റ് ചെയ്തിരിക്കുന്നത്. സ്റ്റാലോന്റെ മുൻഭാര്യ ആയ Brigitte Nielsen ന്റെ കഥാപാത്രം വരെ സ്ട്രോങ്ങ്‌ ആയി തിരക്കഥയിൽ വന്നിട്ടുണ്ട്. ഒന്നിൽ കൂടുതൽ തവണ കാണാനുള്ള വകുപ്പൊക്കെ സിനിമ നൽകുന്നുമുണ്ട്.

🔥Last Word – Creed ആദ്യഭാഗത്തേക്കാൾ ഒരുപാട് ഇഷ്ടമായി ഈ രണ്ടാം ഭാഗം. വില്ലന്മാരെ വരെ ഇഷ്ടപ്പെട്ടു പോകുന്ന, രോമാഞ്ചവും ഇമോഷൻസും ഒക്കെ കൃത്യമായ അളവിൽ നൽകിയ നല്ലൊരു ചിത്രം. തീയേറ്ററിൽ തന്നെ കാണുക.

🔥Verdict – Good