Zee5 ന്റെ ഒറിജിനൽ ഫിലിം ആയ ടൈഗേഴ്‌സ് കണ്ടപ്പോൾ റെക്കമെൻഡേഷൻ ആയി വന്നതാണ് കള്ളച്ചിരിപ്പ്. നല്ലൊരു ബോൾഡ് അറ്റംപ്റ്റ് ആയതിനാൽ വളരെയധികം ഇഷ്ടപ്പെട്ടു. അത് കണ്ടു കഴിഞ്ഞപ്പോൾ അലാറം എന്നൊരു സീരീസ് കൂടി റെക്കമെന്റ് ആയി വന്നു. അതും കൂടി കണ്ടേക്കാം എന്ന് കരുതി. ഏകദേശം 25 മിനുട്ട് വരുന്ന 12 എപ്പിസോഡുകളാണ് ഈ വെബ് സീരീസിൽ ഉള്ളത്.

Alarm (Tamil Crime Drama Web Series)

Episodes -12, Duration – 25 Min Aprox

രാമക്കൽമേടുള്ള കുറവൻ-കുറത്തി സ്റ്റാച്യു വലിയൊരു ആകർഷണം ആണെങ്കിലും ഷെഡ്യൂൾഡ് ട്രൈബ് വിഭാഗത്തിൽ പെട്ട ഒരു കൂട്ടം ആളുകളെ കണ്ടാൽ അവരെ അകറ്റി നിർത്തുക എന്നത് പലരും ഇന്നും തുടരുന്ന ഒരു അവഗണനയാണ്. ഒരുകാലത്തു ഭാവിയെ പറ്റി അവർ പ്രവചിക്കുന്നതൊക്കെ ഏവരും വിശ്വസിച്ചിരുന്നു. കല്ലുമാലയും മറ്റുമായി വഴിയോരങ്ങളിൽ കച്ചവടം ചെയ്യാൻ ആയിരുന്നു പിന്നീട് അവരുടെ വിധി. അവരോടുള്ള അവഗണന പ്രവൃത്തി ആയും സംഭാഷണങ്ങൾ ആയും ഈ സീരീസിൽ കാണിക്കുന്നുണ്ട്.

“കുരുവിക്കാരങ്ക” എന്ന് തമിഴർ വിളിക്കുന്ന ഈ വിഭാഗത്തിൽ പെടുന്ന 17 വയസ്സുള്ള ഒരു പെൺകുട്ടിയെ കാണാതാവുകയും പോലീസ് അതേ പറ്റി അന്വേഷിക്കാതെ ഇരിക്കുകയും ചെയ്യുന്നു. പെൺകുട്ടിയുടെ അമ്മ പോലീസ് ആയ നായകനോട് പറയുന്നു അടുത്ത 12 മണിക്കൂറിനുള്ളിൽ മോളെ കണ്ടെത്തിയില്ലെങ്കിൽ താൻ മരണപ്പെടും എന്ന്. അത്യാവശ്യം ദുർമന്ത്രവാദം ഒക്കെയുള്ള ആളുകളാണ് ഈ കൂട്ടർ എന്നുള്ള ഭയവും മറ്റും നായകനെ ഡ്യൂട്ടി ചെയ്യാൻ നിർബന്ധിതൻ ആക്കുകയാണ്.

നല്ല കൾട്ട് സീരീസ്. ചെന്നൈ ഹ്യൂമൻ ട്രാഫിക്കിങ് ഒക്കെ വിഷയം ആക്കിയുള്ള ഒരു കഥ ആകുമ്പോൾ അത്യാവശ്യം നല്ല രീതിയിൽ റെഫർ ചെയ്തിട്ടുണ്ടാകും എന്ന് കരുതിയപ്പോൾ സീരിയസ് ആയി കോമഡി ചെയ്യുകയാണ് അഭിനേതാക്കൾ. കുറത്തി ആയി അഭിനയിച്ച സ്ത്രീയുടെ ഓവർ ആക്ടിങ് കണ്ടപ്പോൾ തന്നെ ചിരി നിർത്താൻ കഴിഞ്ഞില്ല.

നായകന്റെ ഇൻട്രോ അടക്കം ചിരിച്ചു മറിയുവാനുള്ള പല ഐറ്റങ്ങളും ഇതിലുണ്ട്. zee5 ഇറക്കിയ അമേരിക്ക മാപ്പിളൈ കണ്ടു ചിരിച്ചതിനേക്കാൾ കൂടുതൽ ഈ സീരിയസ് ആയ ആക്ഷൻ ഡ്രാമ കണ്ടിട്ട് ചിരിച്ചു. ടെൻഷനോ, വിഷമമോ ഉണ്ടെങ്കിൽ കാണൂ അലാറം….. Sorabh Pant ചിരിപ്പിക്കുമോ ഇതുപോലെ… 🙂

For Telegram – @sidyzworld