പാ.രഞ്ജിത്തിന്റെ ആദ്യത്തെ സിനിമയായ അട്ടകത്തി നൽകിയ ആസ്വാദനം പിന്നീട് അയാളുടെ ഒരൊറ്റ സിനിമ പോലും നൽകിയിട്ടില്ല. അടുത്ത സ്ഥാനം മദ്രാസിനു നൽകാം. എന്നെ സംബന്ധിച്ച് പടവലങ്ങ പോലെ താഴേയ്ക്ക് ആണ് രഞ്ജിത്തിന്റെ വളർച്ച. കാല കണ്ടിറങ്ങിയ ശേഷം വീണ്ടും അട്ടകത്തി കണ്ടപ്പോൾ സത്യത്തിൽ കാല രഞ്ജിത്തിന്റെ സിനിമ തന്നെയാണോ എന്നൊക്കെ തോന്നിപോയി. രാഷ്ട്രീയം പറയാതെ പ്രണയത്തിൽ ഒതുങ്ങിയ ഒരു സിനിമ കൂടിയാണ് അട്ടകത്തി.

ദിനേശ് അവതരിപ്പിച്ച കഥാപാത്രത്തെ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന രീതിയിലാണ് രഞ്ജിത്ത് അവതരിപ്പിച്ചിരിക്കുന്നത്. അയാളുടെ സ്വഭാവം,പ്രണയം,സെക്കൻഡുകൾ മാത്രമായി ഒതുങ്ങുന്ന വിരഹം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. എത്ര കണ്ടാലും മടുക്കാത്ത കാര്യങ്ങൾ.

തമിഴ് നാട്ടിലെ ബസ് യാത്രയും അതിലേ പ്രണയവും ഒക്കെ ഇത്ര റോ ആയും റിയലിസ്റ്റിക് ആയും ആദ്യമായി ഒരു സിനിമയിൽ കണ്ടത് ഇതിലാണ്. നന്ദിത ശ്വേതയുടെ പ്രകടനം ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും അട്ടകത്തി തന്നെ. ഐശ്വര്യ രാജേഷ് അവതരിപ്പിച്ച കഥാപത്രമൊക്കെ പക്കാ ഒറിജിനാലിറ്റി ആയിരുന്നു.

ഒരിക്കലും ഡിലീറ്റ് ചെയ്യാത്ത സിനിമകളുടെ ഇടയിലാണ് അട്ടകത്തിയുടെ സ്ഥാനം.