ജയ് നായകനായ സിനിമകൾ അടുപ്പിച്ചു അടുപ്പിച്ചു നല്ല രീതിയിൽ ബോറടിപ്പിച്ചു തുടങ്ങിയപ്പോൾ കൂട്ടുകാരനായ നിതിൻ സത്യ നിർമിച്ചു ബോറടിക്കു ആക്കം കൂട്ടിയ ഒരു സിനിമയാണ് ജറുഗണ്ടി.

കാർ ഫിനാൻസിൽ സീസീ പിടിക്കുന്ന നായകൻ സ്വന്തമായി ട്രാവൽസ് തുടങ്ങാനായി ഫേക്ക് ഡോക്യൂമെന്റസ് ഉപയോഗിച്ച് കുടുങ്ങുന്നതും, കേസിൽ നിന്നും ഊരാനായി പൊലീസിന് കൊടുക്കാനായി 10 ലക്ഷം ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടാകാൻ ചെയ്യുന്ന കാര്യങ്ങളും പൊല്ലാപ്പുകളുമാണ് സിനിമ പറയുന്നത്.

റോബോ ശങ്കറിന്റെ അസഹനീയ പ്രകടനം മൂലം ഒരാഴ്ചയോളം സമയമെടുത്താണ് സിനിമ മുഴുവൻ കണ്ടത്. ട്വിസ്റ്റുകൾ ഒരുപാട് വന്നുപോകുന്നുണ്ട്. അതൊക്കെ കാണുന്ന നമുക്ക് യാതൊരു ഭാവമാറ്റവും തോന്നില്ല. അതാണ്‌ സിനിമയുടെ കഥ. മൊത്തത്തിൽ വീണ്ടുമൊരു ചവർ പടം കൂടി…