വടകറി എന്ന സിനിമ റിലീസിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിക്കാൻ കാരണം സണ്ണി ലിയോണി ആദ്യമായി തമിഴിൽ അഭിനയിക്കുന്നു എന്നതിനാലാണ്. വെറുമൊരു പാട്ടിൽ മാത്രമായി വന്ന സണ്ണിയ്ക്ക് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളുടെ ഒപ്പമാണ് ടൈറ്റിലിൽ പേര് ചേർത്തിയതും. എന്തായാലും സണ്ണി ഫാക്ടർ അത്ര കാര്യമായി എഫക്ടീവ് ആയൊന്നുമില്ല. കണ്ടിരിക്കാവുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് വടകറി.

മെഡിക്കൽ റെപ് ആയ നായകൻ തന്റെ വിലകുറഞ്ഞ മൊബൈൽ ഫോൺ മൂലം പലയിടത്തും അപമാനിതനാകുന്നുണ്ട്. പെണ്ണുങ്ങളെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ പോലും വിലകൂടിയ മൊബൈൽ വേണമെന്ന കൂട്ടുകാരുടെ ഉപദേശത്തിന് വഴങ്ങി ഇരുന്നു ചൈനീസ് മൊബൈൽ വാങ്ങുന്നു. നാണക്കേട് ഇരട്ടിയാക്കുന്നു.

ഒരുദിവസം ഒരു ചായക്കടയിൽ നിന്നും ആരോ മറന്നു വെച്ച ഒരു ആപ്പിൾ ഫോൺ കിട്ടുന്നു. അതിന്റെ കൂടെ ഷോ ഓഫ് മാത്രമല്ല അപകടവും എക്സ്ട്രാ ബോണസ് ആയി നായകന്റെ കൂടെ വരുന്നു. തുടർന്നുള്ള ഗലാട്ടകൾക്കായി കാണൂ വടകറി…

iphone കാണാതെ ആയാൽ ഉടമസ്ഥൻ ആദ്യം എന്തൊക്കെ ചെയ്യും തുടങ്ങിയ ലോജിക്കൽ ആയുള്ള കാര്യങ്ങളിലേക്ക് സിനിമ കടക്കുന്നില്ല. അതിനെ തുടർന്നുള്ള പല കാര്യങ്ങളും മെഡിക്കൽ ഫീൽഡിലെ ക്രൈമും ഒക്കെയായി ഒരു ടൈം പാസ് ത്രില്ലർ മൂവി ആയാണ് ഒരുക്കിയിരിക്കുന്നത്. ലോജിക്കൽ ആയി ചിന്തിച്ചു ആസ്വാദനം നഷ്ടപ്പെടുത്താതെ ഇരുന്നാൽ നല്ലത്.

ജെയ്, RJ ബാലാജി കോംബോ നന്നായിരുന്നു. സ്വാതിയുടെ ലൗ ട്രാക്ക് കൊള്ളാമായിരുന്നു. പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റും കുറച്ചു ബ്ലാക്ക് കോമഡി ഒക്കെയായി നല്ലൊരു ടൈം പാസ് ആയിരുന്നു സിനിമ.