ലിംഗം കൊണ്ട് അഞ്ച് കിലോ തൂക്കം പൊക്കാൻ സാധിക്കുന്ന നായകന്റെ കഥ മലയാളികൾ ഉണ്ണി R നൽകിയിട്ടുണ്ട്. സത്യത്തിൽ ഈ സിനിമയിലെ ഒരു സീൻ കണ്ടപ്പോൾ മത്ത മാപ്പിളയെ ഓർമ വന്നു. പശ്ചാത്തലം പ്രാചീന കൊറിയ ആണെന്ന് മാത്രം.

നമ്മുടെ കഥയിലെ നായകനു സുന്ദരിയായ ഭാര്യയുണ്ട്. പക്ഷെ അവളെ പരിപൂർണ്ണമായും തൃപ്തിപ്പെടുത്താൻ അയാൾക്ക്‌ കഴിയുന്നില്ല. ഒരു ഘട്ടത്തിൽ മറ്റൊരുവന്റെ കൂടെ ശയിച്ചു ആസ്വദിക്കുന്ന ഭാര്യയെ കാണേണ്ടി വരുന്നു അയാൾക്ക്‌. നാട് വിടാൻ തീരുമാനിക്കുന്നു. അയാളുടെ യാത്ര ചെന്ന് അവസാനിക്കുന്നത് സർവകാര്യങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിവുള്ള ഒരുവന്റെ അടുത്തായിരുന്നു.

തന്റെ പ്രശ്നം അവതരിപ്പിച്ചപ്പോൾ ഗുരു കുറച്ചു നാളത്തെ ട്രെയിനിങ് നിർദ്ദേശിക്കുന്നു. കല്ല് കൊണ്ടുള്ള വിദ്യകൾ കൊറിയക്കാരുടെ വീക്നെസ് ആണെന്ന് മോബിയസ് കണ്ടവർക്ക് അറിയാമല്ലോ.. ട്രെയിനിങ് തുടരുന്നു… വലിയ കല്ലുകൾ വരെ ലിംഗം കൊണ്ട് ഉയർത്താനും മറ്റുമുള്ള കഴിവ് സ്വന്തമാക്കി നാട്ടിലേക്ക് തിരിക്കുന്നു. മധുര പ്രതികാരം പോലെ ആ നാട്ടിലെ സ്ത്രീകളെ മുഴുവൻ അയാൾ വീടിനു മുന്നിൽ ക്യൂ നിർത്തിക്കുന്നു. സ്വന്തം ഭർത്താവിന്റെ ഈ കഴിവിനെ പറ്റി മറ്റു പെണ്ണുങ്ങൾ പറയുന്നത് കേൾക്കേണ്ടി വരുന്നു ഭാര്യയ്ക്ക്. ഒടുവിൽ ഭാര്യയുമായി നായകൻ റോക്കറ്റ് വിടുന്നിടത്ത് പടം ഫിനീഷാ…

ഒരു ഇറോട്ടിക് കോമഡി ചിത്രം. ഇന്ത്യയിലേ ഏറ്റവും ബജറ്റുള്ള സിനിമയിലെ കഥയേക്കാൾ നല്ലതായി തോന്നി കൊറിയക്കാരുടെ ഈ ബോറൻ കഥ. അഭിനയം ഒക്കെ ഒരുപിടി ഓവർ ആണ്. അതൊക്കെ ശ്രദ്ധിക്കാൻ അധികം സമയം കിട്ടില്ല. 80 മിനിറ്റിൽ ആക്ഷനാണ് കൂടുതൽ പ്രാധാന്യം. കാണാൻ ശ്രമിക്കുക.

Watch Online

For Torrent