ഗൗതം മേനോന്റെ നിർമാണത്തിൽ പുറത്തിറങ്ങിയ വെപ്പം എന്ന ഈ സിനിമ ടിയാന്റെ സിനിമകൾ പോലെ തന്നെ വോയ്‌സ് ഓവറുകളാൽ സമ്പന്നമാണ്. രണ്ടു മണിക്കൂറിൽ താഴെയുള്ള ഒരു ക്രൈം ഡ്രാമയാണ് വെപ്പം.

മരുന്ന് ആണെന്ന് കരുതി സ്വന്തം അമ്മയ്ക്ക് വിഷം നൽകേണ്ടി വരുന്ന ഒരു ബാല്യത്തിലൂടെയാണ് സിനിമയുടെ തുടക്കം. ശത്രുസ്ഥാനത്തു സ്വന്തം അച്ഛനും. രണ്ടു ആൺകുട്ടികളുടെ വളർച്ചയും അവരുടെ സൗഹൃദവും മറ്റുമായി മുന്നോട്ടു പോകുന്ന കഥയിൽ കോൺഫ്ലിക്റ്റ് വരുന്നത് ഇടവേളയോട് കൂടിയാണ്.

ഡാർക് മൂഡിൽ കഥ പറഞ്ഞു പോകുന്ന ഒരു നല്ല ത്രില്ലർ ആക്കാനുള്ള വകുപ്പുണ്ടായിട്ടും ഓവറായി വരുന്ന പാട്ടുകൾ അതിനു തടസവുമാകുന്നുണ്ട്. കഥാപാത്ര വികസനത്തിൽ അധികം ശ്രദ്ധ കൊടുക്കാതെ ഇരുന്നതും ഒരു നെഗറ്റീവ് ആയി തോന്നി. മൊത്തത്തിൽ ഒരു ശരാശരി നിലവാരം തോന്നിച്ച സിനിമ.