വെട്രിമാരന്റെ തിരക്കഥയിലും നിർമാണത്തിലും ഒരുങ്ങിയ ഒരു റോഡ് മൂവിയാണ് ഉദയം NH4.ബാംഗ്ലൂർ മുതൽ ചെന്നൈ വരെയുള്ള ഒരു യാത്രയാണ് സിനിമയുടെ കഥ. നോൺ ലീനിയർ ആയുള്ള നരേഷനും ഗ്രിപ്പിങ് ആയുള്ള തിരക്കഥയും നല്ലൊരു ത്രില്ലർ ആക്കി മാറ്റുന്നുണ്ട് ഈ സിനിമയേ.

ബാംഗ്ലൂർ ഉള്ള ഒരു രാഷ്ട്രീയക്കാരന്റെ മകളെ സഹപാഠികൾ തട്ടിക്കൊണ്ടു പോയി എന്ന വാർത്തയാണ് പോലീസിന്റെ അടുത്ത് ആദ്യം എത്തുന്നത്. അവർ ചെന്നൈയിൽ എത്തുന്നതിനു മുൻപ് തന്നെ പിടികൂടാനണം. സഹപാഠികളുടെ കൂട്ടത്തിൽ ഒരുത്തനെ പോലീസ് ചോദ്യം ചെയ്യുമ്പോൾ ഇതൊരു കിഡ്നാപ്പിംഗ് അല്ല എന്ന കാര്യം തെളിയുന്നു. തുടർന്നുള്ള ത്രില്ലിംഗ് ആയുള്ള യാത്രയാണ് ബാക്കി കഥ.

അനാവശ്യ സീനുകളോ സൊ കോൾഡ് ഹീറോയിസമോ ഇല്ലാത്ത വൃത്തിയായി എടുത്ത ഒരു ചെറിയ ത്രില്ലർ. കേ കേ മേനോന്റെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്. പ്രഭു എന്ന കഥാപാത്രത്തെ സിദ്ധാർഥ് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കഥയിൽ പേസിങ് കുറയാതെ, അടുത്തത് എന്താകും എന്നുള്ള ആകാംക്ഷ പ്രേക്ഷകന് നൽകി കഥ മുന്നോട്ടു നീക്കുന്നു. മൊത്തത്തിൽ നല്ലൊരു സിനിമ.