#ദേശീയ_പാതയിലെ_പരുത്തിവീരൻ

കൃഷ്ണയുടെ നെടുഞ്ചാലൈ ഒരു ഡാർക് മൂഡിലുള്ള ക്രൈം ത്രില്ലർ ആണ്. ശിവദ ആദ്യമായി അഭിനയിച്ച തമിഴ് സിനിമയാണിത്. ശിവദയുടെ തമിഴ് കരിയർ നോക്കിയാൽ ഇതുവരെ റിലീസായ മൂന്ന് സിനിമകളും വ്യത്യസ്ത ജോണറിൽ ഒരു അഭിനേത്രി എന്ന നിലയിൽ ശിവദയ്ക്ക് അഭിമാനിക്കാവുന്ന സിനിമകളാണ്. ഹൊറർ ഫാന്റസി ആയ സീറോയും സസ്പെൻസ് ത്രില്ലർ ആയ അതേ കൺകളും ആണ് പിന്നീട് റിലീസായ ശിവദയുടെ തമിഴ് സിനിമകൾ.

Movie – Nedunchalai (2014)

Genre – Crime Drama

Languages – Tamil

ദേശീയപാതയിൽ പോകുന്ന ചരക്കുലോറികളുടെ ടാർപ്പായ പൊളിച്ചു മോഷണം നടത്തുന്ന ടാർപ്പായ മുരുഗൻ എന്ന നായകനും വഴിയോരത്തു ഒരു ധാബ വെച്ചു നടത്തുന്ന നായികയും അഴിമതിക്കാരനും ക്രൂരനായ പോലീസുകാരനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. നായകനെ കൊണ്ട് ഈ മോഷണം എല്ലാം ചെയ്യിപ്പിക്കുന്ന ശകുനിയോട് ഉപമിക്കാവുന്ന ഒരു കഥാപാത്രമായി സലീം കുമാറും ചിത്രത്തിലുണ്ട്. പ്രശാന്ത് നാരായൺ പതിവ് സൈക്കോ വേഷങ്ങൾ വിട്ടു ഇത്തവണ വില്ലനായ പോലീസുകാരൻ ആയിരിക്കുകയാണ്.

നായികയുമായി പ്രണയത്തിലാകുമ്പോൾ നായകൻ നല്ലവൻ ആകുന്നതും പിന്നീട് ഒരുമിച്ചുള്ള അവരുടെ ജീവിതം ദുസ്സഹം ആകുന്നതുമായ പല തവണയായി നമ്മൾ കണ്ടിട്ടുള്ള കഥ തന്നെയാണ് ഇവിടെയും. ഒരു പരുത്തിവീരൻ സ്വാധീനം കഥാപാത്രത്തിന്റെ മാനറിസത്തിലും വേഷത്തിലും ഒക്കെ കാണാം. ക്ലൈമാക്സ് അടക്കം ശക്തമായ പരുത്തിവീരൻ ഇൻഫ്ലുവൻസ് കാണാം.

തമ്പി രാമയ്യ ഉള്ളപ്പോൾ വേറേ ആരു വെറുപ്പിക്കാൻ ആണ് എന്നൊരു തോന്നൽ ഉണ്ടായപ്പോൾ നമ്മുടെ സലീം കുമാർ ചേട്ടൻ പുള്ളിയെക്കാൾ നല്ല വെറുപ്പിക്കൽ ആയിരുന്നു. അനാവശ്യമായി പല സീനുകളും സിനിമയുടെ ആസ്വാദനത്തിനു തടസ്സം ആകുന്നുണ്ട്. രണ്ടര മണിക്കൂർ എന്നത് വലിയൊരു നീളമായും തോന്നുന്നുണ്ട്. ആരിയും ശിവദയും തമ്മിലുള്ള കെമിസ്ട്രി നന്നായിരുന്നു.