From The Makers of The Lord Of Rings And The Hobbit എന്നെഴുതിയ ഒരു സിനിമയുടെ പോസ്റ്റർ ലുലുവിലെ PVR ന്റെ വാട്ടർ കൂളറിന്റെ അടുത്ത് കണ്ടപ്പോൾ മേല്പറഞ്ഞ സിനിമകളുടെ മേക്കേഴ്‌സ് ആണല്ലോ, മോശമാക്കില്ല എന്ന വിശ്വാസത്തിൽ ആദ്യദിനം തന്നെ കണ്ടു. നല്ലൊരു തീം ഉണ്ടായിട്ടും വേണ്ട രീതിയിൽ തിരശീലയിൽ എത്തിക്കാൻ കഴിയാത്ത ഒരു സിനിമ ആയാണ് തോന്നിയത്.

🔥The Good – പറഞ്ഞത് പോലെ തീം നന്നായിരുന്നു. Post Apocalyptic ആണ് കാലഘട്ടം. നഗരങ്ങൾ എല്ലാം തന്നെ ചക്രങ്ങളിൽ ആണ്. അതേ,മൊട്ടറൈസ്ഡ് വീലിലാണ് നഗരങ്ങൾ ഓടുന്നത്. ലണ്ടനും അങ്ങനെ തന്നെ. അവർ മറ്റുള്ള ചെറുനഗരങ്ങളെ വേട്ടയാടുന്നു, അങ്ങനെയുള്ള ഒരു രംഗം ആണ് സിനിമയുടെ തുടക്കത്തിൽ കാണുന്നതും.

Anti Traction League ആയ ഒരു കൂട്ടർ, ചർമം ഇരുമ്പായി മാറിയ, വികാരങ്ങൾ ഇല്ലാത്ത, എന്നാൽ അമ്മ കൊല്ലപ്പെട്ട ഒരു പെൺകുട്ടിയെ എടുത്തു വളർത്തിയ Shrike എന്നുള്ള Undead Stalker, Quantum Energy Weapon ന്റെ കണ്ട്രോൾ സിസ്റ്റം ആയ ഒരു കമ്പ്യൂട്ടർ കോർ വില്ലന് കിട്ടുക എന്നൊക്കെയുള്ള നല്ല ആശയങ്ങൾ സിനിമയിലുണ്ട്.

🔥The Bad – ഹോളിവുഡ് സിനിമകൾ സ്ഥിരം പിന്തുടരുന്ന ക്ളീഷേകൾ ഈ സിനിമയ്ക്ക് ഒരു ഭാരം ആകുന്നുണ്ട്. വില്ലനെ കൊല്ലാൻ വരുന്ന നായികയെ നായകൻ തടയുന്നു, ആദ്യം വഴക്ക്..പിന്നീട് ഇരുവരും ഒരു ടീം ആകുന്നു. വില്ലനായ അച്ഛന്റെ കൊള്ളരുതായ്മകൾ വൈകി അറിയുന്ന മകൾ, ആപത്തിൽ സഹായിക്കുന്ന സപ്പോർട്ടിങ് ക്യാരക്ടർ അവസാനം ക്ലൈമാക്സിൽ ത്യാഗം ചെയ്തു മയ്യത്തു ആകുന്നത്, സിനിമ തുടങ്ങിയ കാലം മുതലുള്ള ട്വിസ്റ്റ്‌ ഇന്നും സസ്പെൻസ് പോലെ ക്ലൈമാക്സിൽ പറയുന്നത് തുടങ്ങി ക്രിയേറ്റീവ് ആയ ചിന്തകൾക്ക് മേലെ അറുബോറൻ ക്ളീഷേകൾ വന്നുകൂടുന്നുണ്ട്.

🔥Engaging Factor – വലിയ ബോറടി ഒന്നും തോന്നിയില്ല. ചുമ്മാ സമയം കളയാൻ കണ്ടിരിക്കാം എന്ന് മാത്രം. രണ്ടു മണിക്കൂറിൽ ഇടയ്ക്കിടെ എൻഗേജിങ് ആയുള്ള എന്തെങ്കിലും സംഭാഷണമോ ആക്ഷൻ സീനുകളോ വരുന്നതിനാൽ മുഷിപ്പ് ഇല്ലായിരുന്നു.

🔥Repeat Value – ഒരൊറ്റ തവണ കാണാം. കഥയൊക്കെ ടോറന്റ് ഇറങ്ങും മുൻപ് തന്നെ നമ്മൾ മറന്നു പോകും എന്നുറപ്പ്. അതുകൊണ്ട് വേണേൽ രണ്ടു തവണ കാണാം എന്നും ചിന്തിക്കില്ല. 😉 :p

🔥Last Word – ഒരു ബിലോ ആവറേജ് സിനിമ. തിയറ്ററിൽ കാണുമ്പോൾ ഒരു ഗും ഉണ്ട്. അത്രമാത്രം. അല്ലാതെ കാണുമ്പോൾ യാതൊരു ഫീലും നൽകാൻ ഈ സിനിമയ്ക്ക് കഴിയില്ല.

🔥Verdict – Below Average