Heist Genre ൽ ഉള്ള സിനിമകൾ തമിഴ് സിനിമയിൽ അധികം ഉണ്ടാകാറില്ല. ത്രില്ലറുകൾ ഒരുപാട് ഉണ്ടെങ്കിലും Heist അധികം ഇറങ്ങിയിട്ടില്ല. തമിഴ് സംസ്കാരം പടി എത്ര വലിയ സമർത്ഥനായ കള്ളൻ ആണെങ്കിലും അവസാനം അവസാനം നല്ലവൻ ആയി അർഹിക്കുന്ന ശിക്ഷ ഒക്കെ സ്വീകരിച്ചു അദ്ധ്വാനിച്ചു ജീവിക്കാൻ തീരുമാനിക്കുന്ന അവസാനം ഈ സിനിമയെയും പിടികൂടുന്നുണ്ട്.

ശുക്ര ഫിനാൻസ് എന്നുള്ള ചിറ്റ് ഫണ്ട് തകരുന്നതും അതിന്റെ ഉടമസ്ഥൻ അറസ്റ്റിൽ ആകുന്നതും ആണ് തുടക്കം. പിന്നീട് ചെറിയ ചെറിയ മോഷണങ്ങൾ ഒക്കെയായി നടക്കുന്ന നായകൻറെയും കൂട്ടരുടെയും കഥയിലേക്ക് പോകുന്നു. MLM ചെയ്യുന്ന നായികയും റൊമാൻസ് ട്രാക്കും ഇടയ്ക്ക് വരുന്നു. ഇടവേളയോട് കൂടി സിനിമ ത്രില്ലിംഗ് ആകുന്നു.

Heist എങ്ങനെ പ്ലാൻ ചെയ്യുന്നു എന്നതും അതിന്റെ അവസാനം എങ്ങനെ അവർ വിജയിക്കുന്നു എന്നതുമാണ് സിനിമയേ ത്രില്ലിംഗ് ആക്കുന്നത്. അതിൽ രാജതന്ത്രം വിജയിച്ചിട്ടുണ്ട്. കഥാഗതി നമ്മെ എൻഗേജ് ചെയ്യിക്കുന്നു,അതോടൊപ്പം ത്രില്ലിംഗ് ആക്കുന്നു. മൊത്തത്തിൽ നല്ലൊരു സിനിമ.