പ്രതികാരകഥകൾ സാധരണ നിലയിൽ ത്രില്ലർ എലമെൻറ്സ് ചേർത്താണ് പറയാറ്. ഇവിടെ ഈ സിനിമയിൽ പ്രതികാരം കോമഡി രൂപത്തിലാണ് പറയുന്നത്.

പോലീസ് ക്വാർട്ടേഴ്‌സ് ആണ് പശ്ചാത്തലം. ACP യുടെ മകനെ ഹെഡ് കോൺസ്റ്റബിളിന്റെ മകൻ ഓടിച്ചിട്ട്‌ തല്ലുന്നിടത്താണ് സിനിമയുടെ തുടക്കം. അതിൽ നിന്നും തന്നെ ഇരുകുടുംബങ്ങളുടെയും അവസ്ഥ നമുക്ക് മനസിലാക്കാം. ഒരു ഘട്ടത്തിൽ സ്വന്തം അച്ഛനെ കൊന്നവരോട് നായകൻ പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നിടത്ത് കഥ അരോചകം ആകുന്നു.

പ്രതികാരം കോമഡി രൂപത്തിൽ എന്നത് ആദ്യമൊക്കെ രസമായി തോന്നി എങ്കിലും പിന്നീട് കോമഡി അരോചകം ആയി തുടങ്ങി. ദിനേശിന്റെ ഡയലോഗ് ഡെലിവറി അരോചകം നല്ല രീതിയിൽ കൂട്ടി. സിനിമ വിജയം ആണെന്നൊക്കെ പറയുന്നു. പക്ഷെ എനിക്ക് ഒരു ദുരന്തം ആയാണ് തോന്നിയത്.