മുരളി ഗോപിയുടെ തിരക്കഥയിൽ വന്ന കിടിലൻ ത്രില്ലർ ആയിരുന്നു ഈ അടുത്ത കാലത്ത്. വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ പോയി കണ്ടു ഇഷ്ടപ്പെട്ട ഒരു സിനിമ. ഹൈപ്പർ ലിങ്ക് സ്റ്റോറി ടെല്ലിങ് ആയിരുന്നു സിനിമയുടെ പ്രധാന ആകർഷണം. കൂടാതെ എവിടുന്നും ചുരണ്ടാതെയുള്ള കഥയും വളരെ നന്നായിരുന്നു. എന്തുകൊണ്ട് ഒരു തമിഴ് റീമെയ്ക് ഇല്ല എന്നുള്ള ചോദ്യത്തിന്റെ ഉത്തരമാണ് പട്ടിനപക്കം.

മലയാളത്തിൽ നായകൻ വിവാഹിതനും വളരെയധികം ദാരിദ്രം അനുഭവിക്കുന്നവനും ആകുമ്പോൾ തമിഴിൽ നായകൻ പല ജോലികളും ചെയ്തു ജീവിക്കുന്ന ഒരു കാമുകൻ ആണ്. പിന്നീട് വിവാഹവും ദാരിദ്രവും വന്നു ചേരുന്നു. ജോൺ വിജയ് യുടെ സ്ഥിരം ഡയലോഗ് മോഡുലേഷനും മനോജ്‌ കെ ജയന്റെ അഭിനയവും ഒക്കെ ബോറായി അനുഭവപ്പെട്ടു.

മലയാളത്തിൽ നമ്മൾ കണ്ട ഒറിജിനാലിറ്റി ഇതിൽ മിസ്സിംഗ്‌ ആണ്. കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ കുറച്ചൂടെ നന്നാക്കാം എന്ന് തോന്നി. ഒറിജിനലുമായി താരതമ്യം ചെയ്തില്ല എങ്കിൽ ഒരു തവണ കണ്ടിരിക്കാം.