ചിലിയുടെ 2005 ലെ ഓസ്കാർ സബ്മിഷൻ ആയിരുന്നു ഈ ചിത്രം. പക്ഷെ നോമിനേറ്റ് ചെയ്യപ്പെട്ടില്ല. വേറേ ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും ചിത്രം നേടിയെടുത്തു എന്ന് വിക്കി പേജ് പറയുന്നു. എന്തായാലും 80 മിനുട്ടിൽ വളരെ മനോഹരമായി മാനുഷിക വികാരങ്ങളെ പകർത്തി തിരശീലയിൽ എത്തിച്ച ഒരു സിനിമയാണ് En La Cama.

Movie – In Bed aka En La Cama (2005)

Language – Spanish

Country – Chile

ഒരു മോട്ടലിലെ റൂമിൽ മാത്രമായി ഒതുങ്ങുന്നതാണ് ഈ സിനിമയുടെ കഥ. ഒരു പാർട്ടിയിൽ വെച്ചു കാണുന്ന നായകനും നായികയുടേയും One Night Stand ആണ് കഥ. ആദ്യത്തെ പരിഗണന സെക്‌സിന് മാത്രം കൊടുക്കുന്നതിനാൽ ഇരുവർക്കും പരസ്പരം പേര് പോലും അറിയില്ല. പിന്നീട് ബ്രൂണോ എന്നും ഡാനിയേല എന്നും അവർ പരിചയപ്പെടുന്നു.

ശരീരങ്ങൾ തമ്മിലുള്ള ഇഴുകിച്ചേരലിനു ശമനം നൽകിയ ഇടവേളകളിൽ അവർക്കിടയിൽ പല വിഷയങ്ങളും വന്നു ചേരുന്നു. ആഗ്രഹങ്ങൾ, മതം, പ്രണയങ്ങൾ, കാമം, കാർട്ടൂണുകൾ എന്നിങ്ങനെ… ബെഡിൽ നിന്നും ഒരുമിച്ചുള്ള ബാത്ത് ടബ്ബിലേക്ക് മാറുമ്പോഴും സംഭാഷങ്ങൾ അവരുടെ ശരീരത്തെ മാത്രമല്ല, മനസ്സിനെയും ആകർഷിക്കും വിധമായി മാറുന്നു.

Before Trilogy ഇത് പോലെ മനോഹരമായ സംഭാഷണങ്ങൾ നിറഞ്ഞ സിനിമയാണ്. സിനിമയിലെ സെക്സ് സീനുകൾ വളരെ മനോഹരമായി ആണ് ചിത്രീകരിച്ചിരിക്കുന്നതും. ആദ്യം ശരീരത്തിന്റെയും പിന്നീട് മനസ്സിന്റെയും ഇണക്കം ഭംഗിയായി അവതരിപ്പിച്ച 80 മിനുട്ട് ഒരു നഷ്ടമായി തോന്നിയില്ല.

Click For Torrent (Use VPN)