സിനിമയുടെ തുടക്കം തന്നെ ഒരു പെണ്ണുകാണൽ ആണ്. പെണ്ണിന്റെ മുറിയിൽ അബദ്ധത്തിൽ ലോക്ക് ആയി പോകുന്ന ചെറുക്കൻ, തുടർന്ന് ഇരുവരും തങ്ങളുടെ കഴിഞ്ഞ കാലങ്ങളെ പറ്റി സംസാരിക്കുന്ന കഥ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ, അതേ പെല്ലി ചൂപുലു എന്ന തെലുങ്ക് സിനിമയുടെ റീമേയ്ക്ക് ആണ് മിത്രോം.

സിനിമ തുടങ്ങി ആദ്യത്തെ രണ്ടു മിനുട്ടിൽ തന്നെ കണ്ട സിനിമയുടെ റീമേയ്ക്ക് ആണ് എന്ന് മനസ്സിലായി. എന്നിട്ടും തുടർന്ന് കാണാൻ തോന്നിയത് നായികയുടെ പ്രകടനം ഒന്നുകൊണ്ടു മാത്രമാണ്. ഋതു വർമയോട് താരതമ്യം ഒന്നും ചെയ്യേണ്ട ആവശ്യം തോന്നിയില്ല. ഒരുപാട് വെബ് ഷോയും സോപ്പിയും ഒക്കെ ചെയ്ത പരിചയത്തിൽ കൃതിക ഈ റോൾ ഭംഗിയാക്കിയിട്ടുണ്ട്.

ജാക്കി ഭഗ്നാനി പരമാവധി വിജയ് ദേവറക്കോണ്ടയെ അനുകരിക്കാൻ ശ്രമിക്കുന്ന പോലെ തോന്നി എങ്കിലും രണ്ടാം പകുതിയോടെ അഭിനയം നന്നായി മെച്ചപ്പെട്ടു. മൊത്തത്തിൽ ഒരു ബ്രീസി ഫീൽ ഉണ്ടായിരുന്നു. അറിയാവുന്ന കഥ ആയിട്ടും ബോറടിച്ചില്ല.