DC യുടെ കോമിക്സ് വായിച്ചവർക്കും അവരുടെ ആനിമേഷൻ സിനിമകൾ കണ്ടിട്ടുള്ളവരെയും പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു ലൈവ് ആക്ഷൻ സിനിമ ഡീസിയിൽ നിന്നും ഇതുവരെ കിട്ടിയിട്ടില്ല. വണ്ടർ വുമൺ നന്നായിരുന്നു എങ്കിലും കുറച്ചൂടെ ആക്ഷനും മാസ് സീനുകളും ആഗ്രഹിച്ചവർക്കുള്ള DC യുടെ മറുപടിയാണ് Aquaman.

🔥The Good – DC യുടെ കഥകളെ പറ്റി പറയുകയാണെങ്കിൽ എതിരാളികൾ ഇല്ലാതെ ഡീസി ജയിക്കും. ഇവിടെയും വളരെ എൻഗേജിങ് ആയി തന്നെ കഥ പറയുന്നു. ആർതർ തന്റെ മാതാപിതാക്കളെ പറ്റി പറഞ്ഞു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ആർതറിന് ജന്മം നൽകി അറ്റ്ലാന്റിസിലേക്ക് പോയ്‌ തിരിച്ചെത്താത്ത അമ്മയും, ആർതറിനെ പരിശീലനം നൽകി രാജാവാകാനുള്ള തയ്യാറെടുപ്പുകൾ നൽകുന്ന വുൾകോയും കിംഗ് നേരിയോസിന്റെ മകളായ മെര തുടങ്ങി നല്ല നല്ല കഥാപാത്രങ്ങളെ സിനിമയിൽ കാണാം.

കിംഗ് അറ്റ്ലാന്റെ ത്രിശൂലം കൈക്കലാക്കാനുള്ള ആർതറിന്റെ യാത്ര വളരെ എൻഗേജിങ് ആണ്. അതിനിടയിൽ വരുന്ന ബ്ലാക്ക് മാന്റ ആയുള്ള ഏറ്റുമുട്ടലും കടലിനടിയിൽ വെച്ചുള്ള ട്രെഞ്ചുകളുമായുള്ള ആക്ഷൻ സീനുകളും ഒന്നാംതരം ദൃശ്യവിസ്മയം എന്ന് പറയാതെ വയ്യ. ബ്ലാക്ക് മാന്റ ആയുള്ള ആർതറിന്റെ ശത്രുതയ്ക്ക് ചില മാറ്റങ്ങൾ വരുത്തിയതും നന്നായിരുന്നു.

ക്വീൻ അറ്റ്ലാന്ന ആയി നിക്കോൾ കിഡ്മാൻ നല്ല പ്രകടനം ആയിരുന്നു. കോമിക്സിൽ നിന്നും മാറിയുള്ള വ്യത്യാസങ്ങൾ ഈ കഥാപാത്രത്തിന് വന്നത് വളരെ നന്നായി തോന്നി. കൂടാതെ ഓഷ്യൻ മാസ്റ്ററിനു ഭൂമിയിൽ ജീവിക്കുന്ന ആളുകളോടുള്ള വെറുപ്പിന് നല്ലൊരു കാരണവും സിനിമയിൽ പറയുന്നുണ്ട്.

3D യിൽ കാണുമ്പോൾ ശരിക്കും ഒരു വിസ്മയലോകം ഒരുക്കിയിട്ടുണ്ട് സിനിമ. കടലിനടിയിലെ കാഴ്ചകളും ക്ലൈമാക്സിലെ കുറച്ചധികം നേരം നീണ്ടു നിൽക്കുന്ന ആക്ഷൻ സീനുകളും ത്രിശൂലം തേടിയുള്ള അഡ്വെഞ്ചറും ഒക്കെയായി അക്വാമാൻ നിങ്ങലെ സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ സമ്മതിക്കില്ല.

🔥The Bad – സിനിമയുടെ നീളം വളരെ കൂടുതലായി അനുഭവപ്പെട്ടു. പക്ഷെ ഒട്ടും ബോറടിക്കുന്നില്ല എന്നത് പ്രത്യേകം ഓര്മിപ്പിക്കുന്നു. കോമിക്സിൽ ഓഷ്യൻ മാസ്റ്റർ അത്യാവശ്യം ബാഡ്ആസ് വില്ലൻ ആണ്. നായകനു പറ്റിയ എതിരാളി എന്നൊക്കെ തോന്നും. പക്ഷെ സിനിമയിൽ Patrick ശരിക്കും Pathetic ആയിരുന്നു. ബ്ലാക്ക് മാന്റയ്ക്ക് കുറച്ചധികം സ്ക്രീൻ സ്‌പേസ് കൊടുക്കണം എന്നും തോന്നി. ഇനിയുള്ള ഭാഗങ്ങൾ അതിനുള്ളതാണ് എന്ന് പോസ്റ്റ്‌ ക്രെഡിറ്റ്‌ സീൻ പറയുന്നുണ്ട്.

🔥Engaging Factor – ഇന്റർവെൽ അടക്കം ഏകദേശം മൂന്ന് മണിക്കൂറിനടുത്താണ് തിയേറ്ററിൽ ചിലവഴിച്ചത്. സിനിമയുടെ നീളം കൂടുതലാണ് എങ്കിലും ഒട്ടും ബോറടിപ്പിക്കുന്നില്ല. ആദ്യാവസാനം വരെ ഒന്ന് തീരുമ്പോൾ മറ്റൊന്നു എന്ന നിലയിൽ എൻഗേജിങ് ആയുള്ള സീനുകൾ വന്നു കൊണ്ടേ ഇരിക്കുന്നുണ്ട്.

🔥Repeat Value – തീർച്ചയായും, ഒന്നിൽ കൂടുതൽ തവണ തിയേറ്ററിൽ കാണാൻ തോന്നുന്ന സിനിമ. സിനിമ നൽകുന്നത് അത്തരം ദൃശ്യ വിസ്മയം ആണ്. കടലിനടിയിലെ മനോഹരമായ ആ ലോകം ഒന്നിൽ കൂടുതൽ കണ്ടിരിക്കണം.

🔥Last Word – Dear Marvel… Masters are back!! DC യുടെ ഫാൻസിനു മാത്രമല്ല, കോമിക് ബുക്ക്‌ സിനിമ ഫാൻസിനു എല്ലാവർക്കും തന്നെ ഒരേ പോലെ ഇഷ്ടപ്പെടാനുള്ള എല്ലാ വകുപ്പുമുള്ള ഒരു കിടിലൻ എന്റർടൈനർ.

🔥Verdict – Good