ഒരു സിനിമ കണ്ടിറങ്ങി പൂർണ്ണ സംതൃപ്തിയിൽ ഇറങ്ങുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. ഈ വർഷം അവസാനിക്കാൻ പോകുമ്പോൾ ഒരു സിനിമ 100% തൃപ്തിപ്പെടുത്തി എന്നൊക്കെ പറയാൻ തോന്നുക ആണെങ്കിൽ അതിൽ ഈ സിനിമയും പെടും. അത്രയ്ക്ക് രസകരമായ നിമിഷങ്ങളാണ് സിനിമയിൽ ഉണ്ടായിരുന്നത്.

🔥The Good – Spider-Verse തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. പീറ്റർ പാർക്കരിലൂടെ കഥ തുടങ്ങി മൈൽസ് മൊറാലസിലൂടെ കഥ മുന്നോട്ടു നീങ്ങുന്നു. പീറ്റർ പാർക്കറിനെ കടിച്ച പോലുള്ള എട്ടുകാലി ഗ്രാഫിറ്റി വരക്കുന്നതിനിടയിൽ മൊറാലസിനെയും കടിക്കുന്നു. അമ്മാവനായ ആരൻ, സഹപാഠിയായ വാൻഡ ആയുള്ള രസകരമായ കൂടിക്കാഴ്ച എന്നിവയൊക്കെ കഴിഞ്ഞു സ്പൈഡർമാനെ മൊറാലസ് കാണുന്നത് കിംഗ് പിന്നിന്റെ പരീക്ഷണത്തിന് മുന്നിൽ വെച്ചാണ്. പക്ഷെ അവിടെ വെച്ചു കിംഗ് പിൻ സ്പൈഡർമാനെ കൊല്ലുന്നു.

തുടർന്ന് അന്യായ ക്രിയേറ്റിവിറ്റി ആണ്. മൊറാലസ് പിന്നീട് കാണുന്നത് പീറ്റർ B പാർക്കർ നെയാണ്. കിംഗ് പിൻ നടത്തിയ പരിക്ഷണം മൂലം മറ്റുള്ള യൂണിവേഴ്സിൽ നിന്നുള്ള സ്പൈഡർ പവറുള്ളവർ ഈ ലോകത്തേക്ക് എത്തുകയാണ്. ഈ പീറ്റർ വയറൊക്കെ ചാടി, മേരിയെ നഷ്ടപ്പെടുത്തിയ ഒരു ലൂസർ ആണ്. ഇരുവരും ചേർന്ന് ഡോക്ടർ ഒക്റ്റോപ്പസിന്റെ മുന്നിൽ ചാടുന്നതും അവിടെ ഗ്വേൻ എത്തുന്നതും ഒക്കെ കിടിലൻ സീക്വന്സുകൾ ആണ്. മൂവരും കൂടി മെയ്‌ പാർക്കരുടെ വീട്ടിൽ എത്തുമ്പോൾ പല യൂണിവേഴ്സിൽ നിന്നുള്ള മൂന്ന് സ്പൈഡർ പവർ ഉള്ളവരെ കൂടി കിട്ടുന്നു.

സ്പൈഡർ ഹാം നല്ല ക്യൂട്ട് ആയിരുന്നു. കാർട്ടൂൺ ഇഷ്ടമല്ലേ തുടങ്ങിയ കൗണ്ടർ ഒക്കെ കിടു ആയിരുന്നു. സ്പൈഡർ മാൻ നോയർ, പെനി പാർക്കർ ഒക്കെ കിടു എന്നല്ലാതെ എന്ത് പറയാൻ..

കോമഡിക്ക് കോമഡിയും അഡ്വെഞ്ചറും ഒക്കെയായി മുന്നേറുന്ന കഥയിൽ വില്ലന്മാർക്കും പഞ്ഞമില്ല..സ്കോർപിയോൺ, ടൂംബസ്റ്റോൺ, പ്രൊലർ എന്നിവരൊക്കെയുണ്ട്. കഥയിൽ ചെറിയൊരു സസ്‌പെൻസും വരുന്നുണ്ട്. അവസാനത്തെ അര മണിക്കൂർ കിക്കിടു എന്ന് വേണം പറയാൻ. കിംഗ് പിൻ ഒരു നിസാര വില്ലൻ അല്ല എന്ന് ഡെയർ ഡെവിൾ കണ്ടവർക്ക് അറിയാമല്ലോ..അയാളുടെ വ്യക്തിത്വത്തെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. അവസാനം പോസ്റ്റ്‌ ക്രെഡിറ്റ്‌ സീനിൽ 2099 ലെ സ്പൈഡർ മാനെ കാണിക്കുന്നതോടു കൂടി ഒന്നുറപ്പായി… ഇനിയും രസിപ്പിക്കാൻ സിനിമകൾ വരുന്നുണ്ട് എന്ന്…

🔥The Bad & Ugly – Nothing Found

🔥Engaging Factor – Trust Me, സിനിമ തുടങ്ങിയത് മുതൽ അവസാനം വരെ ഒറ്റയിരുപ്പിനു കണ്ടു തീർക്കാം. ഇന്റർവെൽ വരുന്നത് നമുക്ക് ദേഷ്യം ഉണ്ടാക്കുന്നു എങ്കിൽ ഊഹിക്കാമല്ലോ.. ഒരൊറ്റ സെക്കൻഡ് പോലും ബോറടിപ്പിക്കുന്നില്ല.

🔥Repeat Value – ചില സിനിമകൾ ഞായറാഴ്ചകളിലും ഭക്ഷണം കഴിക്കുമ്പോഴും ഒക്കെ വീണ്ടും വീണ്ടും കാണാൻ തോന്നില്ലേ..ഒട്ടും മടുപ്പിക്കാത്ത സിനിമകൾ.. ആ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി…

🔥Last Word – ആനിമേഷൻ ആയതിനാൽ കാണുന്നില്ല എന്നൊക്കെ കരുതിയാൽ നിങ്ങൾക്കാണ് നഷ്ടം. ഒരു കിടിലൻ അഡ്‌വെഞ്ചർ റൈഡ് ആണ് മിസ്സ്‌ ആകുന്നത്. അതും മികച്ച ഒരു തിയേറ്റർ അനുഭവം.

🔥Verdict – Excellent