ഇന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളുടെ കൊച്ചുമകൻ എന്ന നിലയിൽ വിക്രം പ്രഭു പ്രേക്ഷകർക്ക് കൂടുതലും നിരാശയാണ് നൽകിയിട്ടുള്ളത്. ആദ്യകാലത്തു വളരെ നല്ല സിനിമകൾ തിരഞ്ഞെടുത്ത ഇദ്ദേഹത്തിന്റെ പതനമാണ് കുറേ നാളുകളായി നാം കാണുന്നത്. തുപ്പാക്കി മുനൈ നിരാശ നൽകുന്നില്ല.. പക്ഷെ തൃപ്തിയും നൽകുന്നില്ല.

🔥The Good – ബേസിക് കൺസെപ്റ്റ് നന്നായിരുന്നു. ക്രിമിനലുകളെ കൊന്നൊടുക്കുന്ന ഒരു പോലീസുകാരൻ ഒരു നിരപരാധിക്കു വേണ്ടി പോരാടുന്ന കഥയിൽ കണ്ണിനു കണ്ണു പല്ലിനു പല്ല് എന്നുള്ള കാടൻ നിയമം പറയുന്നില്ല. ഒരു കുറ്റകൃത്യത്തെ വേരോടെ പിഴുതെറിയുവാൻ ആണ് നോക്കുന്നത്, അല്ലാതെ കുറ്റവാളികളെ കൊല്ലാൻ അല്ല. നായികയുമായുള്ള അനാവശ്യ പാട്ടുകളോ റൊമാന്റിക് സീനുകളോ ഇല്ല. എൻഗേജിങ് ആയി കഥ കൊണ്ട് പോകാൻ ഒരു പരിധിവരെ കഴിഞ്ഞിട്ടുമുണ്ട്. ആക്ഷൻ മൂഡ് നിലനിർത്തി അവസാനം നമുക്ക് നൽകിയ ആക്ഷൻ സീനുകളും നല്ല എഫക്ട് ആയിരുന്നു.

🔥The Bad – നല്ല ആശയം കയ്യിൽ വെച്ചാൽ മാത്രം പോരല്ലോ..അത് കൃത്യമായി കൺവെ ആക്കി പ്രേക്ഷകന് നൽകേണ്ടത് സംവിധായകൻ ആണ്. ഇവിടെ ഒരു പരിധി കഴിയുമ്പോൾ ഓവറായി സ്പൂൺ ഫീഡ് ചെയ്യാനായി കുറേ അനാവശ്യ സീനുകൾ വരുന്നു. പ്രതിനായകന്റെ ഇമേജ് ക്ലൈമാക്സിൽ നശിക്കുന്നു. ഇവർ നൽകിയ മെസ്സേജ് കൺവെ ചെയ്യുന്ന സീനിനു ഒരു ഡെപ്ത് ഇല്ലാതെ പോകുന്നതും സിനിമയേ ഒരു ആവറേജ് അനുഭവത്തിലേക്ക് തള്ളി വിടുന്നു.

🔥Engaging Factor – ഒരൊറ്റ ദിവസം നടക്കുന്ന കഥ, ക്യാറ്റ് ആൻഡ് മൗസ് ഗെയിം എന്നിങ്ങനെ നീളുന്ന കഥയിൽ ഫ്ലാഷ് ബാക് ഒഴികെയുള്ള സീനുകൾ എൻഗേജിങ് ആണ്. ഊഹിക്കാവുന്ന, സില്ലി ഫ്ലാഷ്ബാക്ക് ഇത്രയും വിശദമായി പറയേണ്ടിയിരുന്നില്ല.

🔥Repeat Value – ഒരു തവണ കണ്ടിരിക്കാനുള്ള വകുപ്പുകളൊക്കെ സിനിമയിലുണ്ട്. ഒന്നിൽ കൂടുതൽ തവണ…. No Way…

🔥Last Word – ഒരേ ഒരു പാട്ട് മാത്രമായി, അത്യാവശ്യം എൻഗേജ് ചെയ്യിക്കുന്ന ഒരു ത്രില്ലർ. സമയം ഉണ്ടേൽ തലവെയ്ക്കാം.

🔥Verdict – Average