മമ്പട്ടിയാൻ, സാഹസം എന്നീ റീമെയ്ക്കുകൾക്കു ശേഷം വീണ്ടുമൊരു റീമെയ്ക്കുമായി എത്തുകയാണ് പ്രശാന്ത്. ഇത്തവണ ശ്രീരാം രാഘവന്റെ കഥ തമിഴിലേക്ക് പറിച്ചു നട്ടപ്പോൾ എന്താണ് സംഭവിച്ചത്? പതിവ് പോലെ ഈ സിനിമയും പ്രശാന്തിന്‌ യാതൊരു ഗുണവും ഇല്ലാതെ കടന്നു പോകാൻ പോകുന്നു.

🔥The Good – ഈ സിനിമയിൽ എന്താണ് ഇഷ്ടപ്പെട്ടത് എന്നഹ് ചോദിച്ചാൽ…. എന്താ ഇപ്പോൾ പറയുക? ഹാ…സഞ്ജിത ഷെട്ടിയുടെ വസ്ത്രധാരണം നന്നായിരുന്നു. 😉

🔥The Bad – പ്രശാന്തിന്റെ അഭിനയം തീരെ കൺവിൻസിംഗ് ആയിരുന്നില്ല. ഇത്രയും എക്സ്പീരിയൻസ് ഉള്ള നടൻ ഇത്രയ്ക്കു ബോറായി അഭിനയിക്കുന്നത് സിനിമയേ മൊത്തമായി ബാധിച്ചു എന്ന് പറയാം. സഹതാരങ്ങളുടെ അഭിനയം തരക്കേടില്ലായിരുന്നു.

🔥The Ugly – ചന്ദ്രോത്സവം, പട്ടാളം പോലുള്ള സിനിമകളിൽ നായിക വിവാഹിത ആണെങ്കിലും കന്യകയായി തുടരുന്നു എന്നുള്ള ക്ളീഷേ ഉണ്ട്. ചന്ദ്രോത്സവം കഥ അമാനുഷികമായ ഒടിയനിലൂടെ റീമേയ്ക്ക് ചെയ്തപ്പോൾ നായികയ്ക്ക് കന്യകാത്വം വേണം എന്നൊന്നും നിർബന്ധമില്ല എന്ന് മാത്രമല്ല, നായകൻ കല്യാണത്തിന് പന്തല് കെട്ടുന്നത് വരെ നമ്മൾ കണ്ടു. മലയാളസിനിമ മുന്നേറി..പക്ഷെ ഈ തമിഴ് സിനിമ ഇപ്പോഴും ഭാഗ്യരാജിന്റെ കാലത്ത് ആണ്. നായികയെ ഇത്രയ്ക്കും വെള്ള പൂശിയതൊക്കെ ഓവറാണ്.

ശ്രീറാം രാഘവന്റെ കഥയുടെ ക്ലൈമാക്സ് മനോഹരം ആയിരുന്നു. ഇവിടെ നായകൻ അത്രയും നേരം കീരിക്കാടൻ ജോസ് ആയപ്പോൾ ക്ലൈമാക്സിൽ അന്തിക്കാടുള്ള നായകൻ ആയി. ഒരു റീമേയ്ക്ക് പോലും മര്യാദയ്ക്ക് എടുക്കാൻ കഴിയാത്ത ടീമിന് എന്റെ കൂപ്പുകൈ.

🔥Engaging Factor – സഞ്ജിത ഷെട്ടിയും വസ്ത്രാലങ്കാരവും ഇല്ലെങ്കിൽ ഉറങ്ങി പോയേനെ…

🔥Repeat Value – Bluray Rip ഇറങ്ങുമ്പോൾ ആരെങ്കിലും സഞ്ജിത ഷെട്ടി കോമ്പിലേഷൻ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യും. അത് എത്ര വേണേലും കാണാം..

🔥Last Word – ഇത്തവണ ടൈറ്റിൽ കാർഡിൽ ടോപ് സ്റ്റാർ പ്രശാന്ത് എന്ന് കണ്ടില്ല. ഈ സിനിമയോട് കൂടി അതിന്റെ ആവശ്യം ഇല്ല എന്ന് അവർക്കു മനസ്സിലായി…

🔥Verdict – Avoidable