90’s കിഡ്സിന്റെ Pretty Woman ആയ ജൂലിയ റോബർട്സിന്റെ ഒരു ഫുൾ ഷോ തന്നെയാണ് Ben Is Back. ഒരു അമ്മയുടെ ആത്മസംഘർഷങ്ങൾ വളരെ മനോഹരമായി ജൂലിയ അവതരിപ്പിക്കുമ്പോൾ, മറ്റുള്ള താരങ്ങളുടെ മികച്ച അഭിനയവും ഇമോഷൻസും എല്ലാം ഒത്തിണങ്ങുമ്പോൾ നല്ലൊരു സിനിമ കണ്ട അനുഭവം സമ്മാനിക്കുന്നു.

🔥The Good – മയക്കുമരുന്നിന് അടിമപ്പെട്ടു റിഹാബ് സെന്ററിൽ നിന്നും വന്ന തന്റെ മകനെ അപ്രതീക്ഷിതമായി കാണുന്ന അമ്മയുടെ വൈകാരിക ഭാവമാണ് ആദ്യത്തെ സീനിൽ തന്നെ നമ്മെ വരവേൽക്കുന്നത്. ക്രിസ്മസ് വെക്കേഷന് ഒരുങ്ങുന്ന ആ കുടുംബത്തിലേക്ക് ബെൻ വരുന്നതോടെ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ കാതൽ.

മയക്കു മരുന്നിനു അടിമപ്പെട്ട മകന്റെ പെരുമാറ്റങ്ങൾ തന്റെ മറ്റുള്ള മൂന്ന് മക്കൾക്കും ഭർത്താവിനും അഡ്ജസ്റ് ചെയ്യാൻ പറ്റുന്നില്ല എന്നുള്ള തിരിച്ചറിവും ആ വീട്ടിൽ ബെൻ മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയും സ്നേഹമുള്ള ഒരു അമ്മയുടെ മനസ്സിലൂടെ നമ്മൾ പ്രേക്ഷകനിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്.

സിനിമ ഒരു ഫാമിലി ഡ്രാമ എന്ന ലേബലിൽ ആണ് കാണാൻ എത്തിയത് എങ്കിലും ഒരു ഘട്ടത്തിൽ ബെൻ വളർത്തിയ നായയെ കാണാതാകുന്ന അവസ്ഥയിൽ മയക്കു മരുന്ന് വ്യാപാരത്തിന്റെ ഇരുണ്ട വശങ്ങളും ഡ്രഗ് ഡീലർമാരുടെ ഇടയിൽ പെടുന്ന കുടുംബവും മകനു വേണ്ടി സ്വന്തം കുടുംബത്തിന്റെ ഇടയിൽ പെടുന്ന അമ്മയും ഒക്കെ ഒരു ത്രില്ലർ സിനിമയുടെ സ്വഭാവത്തിൽ എത്തുന്നുണ്ട്.

പേസിങ് വളരെ നന്നായിരുന്നു. സ്ലോ ആയി നീങ്ങുന്ന സിനിമ എന്ന് കരുതിയാൽ അവിടെ തെറ്റി. ഒന്നേമുക്കാൽ മണിക്കൂറിൽ ഒരൊറ്റ നിമിഷം പോലും ബോറടിക്കുന്നില്ല. സ്ഥിരം ഫാമിലി ഡ്രാമകൾ പിന്തുടരുന്ന ക്ലിഷേകൾ ഒന്നും തന്നെ സിനിമ പിന്തുടരുന്നില്ല എന്നതും ഒരു പോസിറ്റീവ് ആണ്.

🔥The Bad – സിനിമ എത്രനേരം നിലനിർത്തിയ മൊമന്റം ക്ലൈമാക്സിൽ കണ്ടില്ല. പക്ഷെ അതൊരു വലിയ കുറവായി കാണാൻ മാത്രമായി ഒന്നുമില്ല എന്നും ഓർമിപ്പിക്കുന്നു.

🔥Engaging Factor – ഒരു ഫാമിലി ഡ്രാമ എന്ന നിലയിൽ സ്ലോ ആയി നീങ്ങുന്ന സിനിമ പ്രതീക്ഷിച്ച എനിക്ക് ലഭിച്ചത് നന്നായി എൻഗേജിങ് ആയുള്ള ഒരു സിനിമയാണ്. ഒന്നേമുക്കാൽ മണിക്കൂറിൽ നമ്മെ ബോറടിപ്പിക്കുന്ന ഒന്നും തന്നെയില്ല.

🔥Last Word – വെറും 10 ദിവസം കൊണ്ട് ചിത്രീകരിച്ച സിനിമ ആണെന്നൊക്കെ പറയുന്നു. എന്തായാലും നല്ലൊരു സിനിമ ആയി തന്നെ അനുഭവപ്പെട്ടു. നിങ്ങളുടെ സമയം നഷ്ടമാകില്ല.

🔥Verdict – Good