ഫീൽ ഗുഡ് എന്ന ലേബലിൽ നല്ല അസ്സൽ ബോംബ് കഥകൾ ഇറങ്ങാറുണ്ട്. പൊതുവെ മറ്റുള്ള ഭാഷകളിൽ ആക്ഷൻ ബോംബ് പടങ്ങൾ ഇറങ്ങുമ്പോൾ മലയാളസിനിമ ഫീൽ ഗുഡ് ആണ് തിരഞ്ഞെടുക്കാറ്. എന്റെ ഉമ്മാന്റെ പേരിനു സത്യൻ അന്തിക്കാടിന്റെ സിനിമകളുമായി ബന്ധമുണ്ട്. ഫീൽ ഗുഡ് എന്ന കൺസെപ്റ്റിൽ മാത്രമല്ല.. ഇൻസ്പിരേഷനിലും.

🔥The Good – സിനിമയിൽ ഹരീഷ് കണാരൻ പറയുന്ന കോമഡികൾ ഭൂരിഭാഗവും വെള്ളത്തിൽ അടിച്ച ആണി പോലെ ആണെങ്കിലും ചിലത് ചിരിപ്പിക്കുന്നുണ്ട്. ഗോപി സുന്ദർ പാട്ടുകളും പശ്ചാത്തല സംഗീതവും നന്നാക്കിയിട്ടുണ്ട്. അണിയറപ്രവർത്തകരിൽ കൂടുതൽ പണിയെടുത്ത ആൾ ഗോപിയേട്ടൻ ആണ്. ക്ലൈമാക്സിനോട് അടുത്തു വരുന്ന ചില ഇമോഷണൽ സീനുകളിലെ മിതത്വം നന്നായിരുന്നു. ഉർവശിയും ടോവിനോയും ആ രംഗങ്ങളൊക്കെ നന്നാക്കി.

🔥The Bad – സത്യൻ അന്തിക്കാട് സിനിമകളായ പുതിയ തീരങ്ങളിൽ ഇന്ത്യൻ പ്രണയകഥ വന്നാൽ എങ്ങനെ ഇരിക്കുമോ അതാണ് എന്റെ ഉമ്മാന്റെ പേര്. സ്വന്തം ഉമ്മയെ തേടുന്ന നായകൻ ഒരു സ്ത്രീയെ കണ്ടെത്തി അത് ഉമ്മയാണ് എന്ന് തെറ്റിദ്ധരിക്കുന്ന, സത്യം അറിഞ്ഞിട്ടും അവർ ഉണ്ടാക്കുന്ന ചെറിയ കുസൃതികളൊക്കെ സഹിക്കുന്ന കേന്ദ്രകഥാപാത്രത്തെ ഇതിനു മുൻപ് ചെറിയ മാറ്റങ്ങളോടെ പുതിയ തീരങ്ങളിൽ കണ്ടു ബോറടിച്ചതാണ്. അതിന്റെ കൂടെ ഉമ്മയെ തേടി നോർത്ത് ഇന്ത്യയിലേക്കുള്ള യാത്ര.. ഏത്..ഇന്ത്യൻ പ്രണയകഥയിലെ പോലെ ആയപ്പോൾ… ഒറ്റ ടിക്കറ്റിൽ കണ്ട 2 പടങ്ങൾ തന്നെ വീണ്ടും കണ്ടു.

മുസ്ലിം പശ്ചാത്തലവും ലക്നൗ, ഉർദു ഒക്കെ കഥയിൽ വരുന്നതിനാൽ ഗോപി സുന്ദർ കിടിലൻ സംഗീതം ഒരുക്കി എന്നതല്ലാതെ ആവശ്യം ഇല്ലാതെ വലിച്ചു നീട്ടിയ രണ്ടാം പകുതി കൂടുതലും ബോറടിപ്പിക്കുകയാണ്. സിദ്ധിക്ക്, ദിലീഷ് പോത്തൻ തുടങ്ങിയ നടന്മാരെ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല എന്നും തോന്നി. ഒരുപക്ഷെ അവർക്ക് സ്ക്രീൻ ടൈം കുറവായതിനാൽ ആകാം.

🔥The Ugly – സംവിധായകന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്തോ ആയിക്കോട്ടെ…ഇപ്പോഴും ഒന്നിൽ കൂടുതൽ നിക്കാഹും അവിഹിതവും ഒക്കെയായി നടക്കുന്ന കാക്കാമാരുടെ കഥയൊക്കെ സിനിമയാക്കുന്നതിൽ വലിയ പുതുമയില്ല. സുഡാനി പോലുള്ള സിനിമകളിൽ യാഥാർഥ്യമായി കാണിച്ച സംഗതി ഇവിടെ “ഇക്കാ” ജോക്കുകളിലൂടെ നിലവാരം കുറച്ചാണ് കാണിക്കുന്നത്. പരദൂഷണക്കാരനും അസൂയക്കാരനുമായ ചായക്കടക്കാരൻ ക്ളീഷേ എന്ന് മാറുമോ ആവോ?

🔥Engaging Factor – ആർക്കും ഊഹിക്കാവുന്ന ഒരു കഥ അനാവശ്യമായി വലിച്ചു നീട്ടുമ്പോൾ സ്വാഭാവികമായും ലാഗിംഗ് ഫീൽ ചെയ്യാം. ആദ്യപകുതി തരക്കേടില്ലാതെ മുന്നേറുമ്പോൾ രണ്ടാം പകുതി മടുപ്പിക്കുന്നുണ്ട്.

🔥Last Word – മലയാളസിനിമ ഇതിനു മുൻപ് കണ്ടിട്ടുള്ള ഫീൽ ഗുഡ് ബോംബ് സിനിമകളുടെ ലിസ്റ്റിലേക്ക് ഒന്ന് കൂടി. ഒരുപാട് ചോയ്സ് ഉള്ള ഈ അവധിക്കാലത്ത് നല്ല റിപ്പോർട്ടുകൾ വന്ന സിനിമകൾ കണ്ടു കഴിഞ്ഞു എങ്കിൽ.. സമയം ഉണ്ടേൽ.. ഈ ഉമ്മയെയും മകനെയും കാണാം.

🔥Verdict – Average