ഒരു പടം കഴിഞ്ഞാൽ എത്രയും വേഗം തന്നെ അടുത്ത സിനിമയ്ക്ക് തിരക്കഥയും സംവിധാനവും എന്ന രഞ്ജിത്ത് ശങ്കറിന്റെ രീതി മലയാളികൾക്കറിയാം. പ്രേതം 2 കാണുമ്പോൾ സമയം ഇല്ലായ്മയുടെ കുറവാണോ എന്നറിയില്ല.. നിലവാരം തീരെ ഇല്ലാത്ത രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രം. കഥയുമായി ബന്ധപ്പെട്ട സീനുകൾ നോക്കിയാൽ വളരെ കുറവും. കോമഡി എന്ന പേരിൽ പേക്കൂത്തുകൾ കാണിച്ചാൽ ചിരിവരില്ല മിസ്റ്റർ രഞ്ജിത്ത് ശങ്കർ…

🔥The Good – ജയസൂര്യയുടെ വസ്ത്രധാരണവും സ്‌പെക്‌സും കൊള്ളാമായിരുന്നു.

🔥The Bad – പ്രേതം സിനിമയിൽ വരുന്ന ആത്മാക്കൾക്ക് തങ്ങളെ മരണത്തിലേക്ക് ആനയിച്ച വ്യക്തി ആരാണെന്നു അറിയില്ല. അവർ സഹായം തേടുകയാണ്. ഒരു മിസ്റ്ററി മൂഡിൽ സസ്പെൻസ് കലർത്തി പറയാനുള്ള വകുപ്പൊക്കെ സിനിമയിലുണ്ട്.പക്ഷെ ഇവിടെ ക്ലൈമാക്സ് ഫ്ലാറ്റ് ആണ്. കുറ്റവാളികളെ കൺവിൻസിംഗ് ആയി നമുക്ക് കാണിച്ചു തരുന്നു എങ്കിലും അതൊന്നും സസ്പെൻസ് ആയോ ത്രില്ലിംഗ് ആയോ തോന്നുന്നില്ല.

ഹൊറർ എലമെൻറ്സ് കാര്യമായി വർക്ഔട്ട് ആയിട്ടില്ല. ജയസൂര്യയുടെ പഞ്ച് ഡയലോഗുകളുടെ BGM അതിനേക്കാൾ ശക്തിയിൽ ആയിരുന്നു. രണ്ടേകാൽ മണിക്കൂറിൽ സിനിമ ഒതുങ്ങുന്നു എങ്കിലും അനാവശ്യ രംഗങ്ങളാണ് കൂടുതലും.

സാനിയ ഇയ്യപ്പനും ദുർഗയ്ക്കും കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല. സാനിയ തന്റെ ആക്രോബാറ്റിക് സ്‌കിൽ എങ്കിലും കാണിക്കുന്നുണ്ട്. ഒരു നിഗൂഢതയുള്ള കഥാപാത്രമായി ദുർഗയെ ചിത്രീകരിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.

🔥The Ugly – സിദ്ധാർഥ് ശിവ താൻ അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ വെറുപ്പിച്ചു കയ്യിൽ തരുമെന്ന് ശപഥം ചെയ്തിട്ടുണ്ടോ ആവോ..മോഹൻലാലിനെ അനുകരിച്ചു ഭൂരിഭാഗം സമയവും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നുണ്ട്. കൂട്ടിനു DD യുടെ ചളികളും കൂടെ ആകുമ്പോൾ വിഡ്ഢിപ്പെട്ടിയിലെ കോമഡി ഷോകൾ നാണിക്കും തരത്തിലുള്ള നിലവാരത്തിലേക്ക് മാറുന്നു.

🔥Engaging Factor – അനാവശ്യ ചളികൾ ഉള്ള ആദ്യപകുതിയും വലിച്ചു നീട്ടിയ രണ്ടാം പകുതിയും ദുർബലമായ ക്ലൈമാക്‌സും ചേരുന്ന സിനിമ നമ്മെ എൻഗേജ് ചെയ്യിക്കുന്നതിൽ പരാജയപ്പെടുന്നു.

🔥Last Word – ഒരു തട്ടിക്കൂട്ട് സിനിമയാണ് രഞ്ജിത്ത് ഉദ്ദേശിച്ചത്. അത് അതുപോലെ തന്നെ സ്ക്രീനിലും കാണാം. ഫേസ്ബുക്കിലെ സിനിമ കൂട്ടായ്മകൾ ഈ സിനിമയിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. സിനിമയുടെ കഥ സീരിയസ് ആകുന്നത് തന്നെ ഈ സിനിമ കൂട്ടായ്മയിൽ നിന്നാണ്. നിങ്ങൾ സിനിമയിൽ പറഞ്ഞ അനു ഡേവിഡിനും ജോണി വെള്ളിക്കാലയ്ക്കും ഒക്കെ നർമരസമുള്ള റിവ്യൂ ഇടാൻ സാഹചര്യം ഒരുക്കിയ ഇരുന്നു മലങ്കൾട്ട് സിനിമയായി മാറുന്നു പ്രേതം 2

🔥Verdict – Disappointment