ചില സിനിമകൾ നമ്മെ തിയേറ്ററിൽ എത്തിക്കുന്നത് സംവിധായകന്റെ പേര് കാണുന്നത് കൊണ്ടാകും. പ്രധാന നായകന്റെ കഴിഞ്ഞ സിനിമ തിയറ്ററിൽ കണ്ടിട്ടു റിവ്യൂ കൂടി എഴുതി സമയം കളയാതെ വിട്ട ഒന്നാണ്. ടിയാൻ ലാൽ ജോസിന്റെ സിനിമയിൽ നായകൻ ആകുമ്പോൾ ചെറിയൊരു ആശങ്ക ഇല്ലാതില്ല. പക്ഷെ ഇതോടു കൂടി ഒന്ന് മനസ്സിലായി. ചാക്കോച്ചൻ സിനിമളിലെ സംവിധായകനെ കണ്ടു പിടിക്കൽ അത്ര എളുപ്പമല്ല. നോളൻ ചാക്കോച്ചനെ വെച്ചു പടമെടുത്താലും അത് ഇതുപോലെയിരിക്കും.

🔥The Good – ഈയൊരു ഭാഗത്തു എന്ത് എഴുതും എന്ന് ആലോചിച്ചു ആലോചിച്ചു കുറേ സമയം കളഞ്ഞു. ഇനിയും എനിക്കൊരു ഉത്തരം ഇല്ല. ഒന്ന് കിളിനക്കോട് വരെ പോയി വരാം. ചിലപ്പോൾ ഉത്തരം കിട്ടിയാലോ..

🔥The Bad – തട്ടും പുറത്ത് അച്യുതൻ സിനിമ തുടങ്ങി 15 മിനുട്ട് ആകുമ്പോൾ തന്നെ നമുക്ക് ഇതൊരു തട്ടിക്കൂട്ട് പടം ആണെന്ന് മനസ്സിലാകും. കാരണം എന്താണ് പറയേണ്ടത് എന്നറിയാതെ കുറേ സീനുകൾ വന്നു പോകുന്നു. കൂട്ടുകാരനെ സഹായിക്കാൻ നോക്കി നാട്ടുകാരുടെ മുന്നിൽ കള്ളൻ എന്ന് പേരുകേൾക്കേണ്ടി വരുന്ന നായകന്റെ കഥയാണോ ഇത്? അല്ലെങ്കിൽ ഒരു ആപത്തിൽ പെട്ട നായികയെ മറഞ്ഞു നിന്നു സഹായിക്കുന്ന സാക്ഷാൽ കൃഷ്ണ ഭഗവാന്റെ അനുയായി ആയ അച്യുതന്റെ കഥയാണോ? അതുമല്ലെങ്കിൽ താൻ കാണുന്ന സ്വപ്‌നങ്ങൾ എല്ലാം ഫലിക്കുന്ന ഒരു ബാലന്റെ കഥയാണോ? എല്ലാം കൂടി വാരിവലിച്ചു ഇട്ടു രണ്ടേമുക്കാൽ മണിക്കൂർ അസഹനീയ അനുഭവമാകുന്നു ഈ സിനിമ.

സിനിമയിൽ കോമഡി എന്ന പേരിൽ പല കാട്ടികൂട്ടലുകളും നമുക്ക് കാണാം. സത്യത്തിൽ നമ്മെ ചിരിപ്പിക്കുന്ന യാതൊന്നും തന്നെ ഇല്ല. വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങൾ സിനിമയിൽ ഉടനീളം വന്നു പോകുന്നതും കാണാം. അന്ധവിശ്വാസത്തെ നന്നായി പ്രോത്സാഹിക്കുന്ന സീനുകളും വന്നുപോകുന്നു.

🔥The Ugly – ഓരോ കഥാപാത്രങ്ങൾക്കും എക്‌സ്‌പോസിഷൻ ഉണ്ടാകും. ഇവിടെ കൂട്ടുകാരൻ വില്ലൻ ആകുന്നതും യഥാർത്ഥ വില്ലന്റെ മനോഭാവവും പോലീസുകാരോടുള്ള നായകന്റെ സമീപനവും അതിനു പകരമായി ക്ലൈമാക്സിൽ പോലീസ് നന്മ നിറഞ്ഞ ശ്രീനിവാസൻ ആകുന്നതും, ഒന്ന് സാഹായിച്ചതിന്റെ പേരിൽ നായകനെ കല്യാണം കഴിക്കുന്ന നായിക അടക്കം പല അത്ഭുതങ്ങളും നമ്മെ കാത്തിരിക്കുന്നു.

🔥Engagin Factor – 2018 ൽ Laughing Apartment എന്നൊരു മലയാളസിനിമ കണ്ടിരുന്നു. ഇമോഷണലി എന്നെ ടോർച്ചർ ചെയ്ത ഒരു സിനിമ ആയിരുന്നു അത്. അതൊരു C ഗ്രേഡ് മൂവി ആയതിനാൽ പോട്ടെയെന്നു വെക്കാമായിരുന്നു. സത്യത്തിൽ ആ സിനിമ ഇപ്പോൾ വളരെ നന്നായി തോന്നുന്നു.

🔥Repeat Value – എനിക്കൊരു പ്രൊജക്ടർ തരൂ… ഞാനീ സിനിമ കിളിനക്കോടുള്ള എല്ലാ തെരുവുകളിലും പ്രദർശിപ്പിക്കും. തുടർച്ചയായി… ബെസർപ്പിന്റെ സിനിമ അവരും കാണട്ടെ…ഇതിലും വലുത് അവർക്ക് വരാനില്ല.

🔥Last Word – സിനിമയിൽ ഷാജോൺ പറയുന്ന ഒരു സംഭാഷണം ഉണ്ട്. തെറ്റുകൾക്കുളള ശിക്ഷ ദൈവം നൽകുന്നത് മനുഷ്യരിൽ കൂടി തന്നെയാണ് എന്ന്. സത്യമാണ്..എന്റെ ശത്രുക്കളുടെ പ്രാർത്ഥന ദൈവം കേട്ടിരിക്കുന്നു. ഇത്തവണ ലാൽ ജോസിന്റെയും ചാക്കോച്ചന്റേയും രൂപത്തിൽ വന്നു രണ്ടര മണിക്കൂർ നല്ല എട്ടിന്റെ പണിയാണ് നൽകിയത്.

🔥Verdict – നൂറിൽ പൂ…. പൂജ്യം!!!