നല്ല കഴിവുള്ള സംവിധായകരുടെ മോശം ചിത്രങ്ങളിൽ എത്തിപ്പെടാൻ ഇത്തവണയും കിംഗ് ഖാൻ എത്തി എന്നെ പറയാനുള്ളൂ…ആനന്ദ് L റായ് സംവിധാനവും ഹിമാൻഷു ശർമ തിരക്കഥയും എഴുതുന്നു എന്ന് പറയുമ്പോൾ വൈകാരികമായ നല്ല മുഹൂർത്തങ്ങൾ നിറഞ്ഞ മനസ്സ് നിറയ്ക്കുന്ന ഒരു സിനിമ ആരായാലും പ്രതീക്ഷിച്ചു പോകും. അവരുടെ സിനിമാ ചരിത്രം അങ്ങനെ ആണല്ലോ…ഷാരൂഖും അനുഷ്‌കയും കട്രിനയും അടങ്ങുന്ന വലിയ താരനിരയും മാധവൻ, അഭയ് ഡിയോൾ എന്നിവർ സപ്പോർട്ടിങ് റോളിലും കുറേ നായികമാരുടെ അതിഥിവേഷങ്ങളും ഒക്കെ പാഴായിപ്പോയ പോലെ തോന്നും സിനിമ കണ്ടിറങ്ങുമ്പോൾ..

🔥The Good – ബച്ചേ കി ശകൽ മേം ശൈത്താൻ എന്നിങ്ങനെ പത്രവാർത്ത വന്നപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല. ലേഡീസ് ടോയ്‌ലെറ്റിൽ ഇരുന്നു ഞാൻ മേം ബച്ചാ ഹൂം എന്നൊക്കെ പറയുന്നതൊക്കെ കിടു ആയിരുന്നു. 29 കാരനായ ബുവാസിംഗ് പറയുന്ന വൺ ലൈനർ എല്ലാം അടിപൊളി ആയിരുന്നു. ആ ഒരു ആറ്റിട്യൂടിൽ കയ്യിൽ ഇരിക്കുന്നത് നഷ്ടപ്പെടുത്തി ആകാശത്തു പറക്കുന്ന ഒന്നിനെ ആഗ്രഹിച്ചു കൊണ്ടുള്ള നായകന്റെ പ്രയാണമായ ആദ്യപകുതി നന്നായിരുന്നു. കട്രിനയുടെ പ്രകടനം പതിവിൽ നിന്നും മാറി ഇത്തവണ നന്നായിരുന്നു.

🔥The Bad – ത്രികോണപ്രണയകഥ യാതൊരു മാറ്റവും കൂടാതെ ( ബേസിക് പ്ലോട്ടിൽ നിന്നും) വീണ്ടും വീണ്ടും പറയുകയും അതിൽ ഷാരൂഖ് തന്നെ അഭിനയിക്കുന്നതും കാണാം. ഇത്തവണ ഒരുകാലത്ത് വിനയൻ വൈകല്യം ഉള്ളവരുടെ കഥ പറയുമായിരുന്നു.അതേ പോലെയാണ് ഇതിലെ നായകനും നായികയും. ഇതിൽ അനുഷ്കയുടെ അഭിനയം ഒട്ടും കൺവിൻസിംഗ് ആയി തോന്നിയില്ല. കാണുംതോറും ബോറായി തോന്നുന്ന പ്രകടനം ആയിരുന്നു.

നല്ല അർത്ഥമുള്ള പാട്ടുകൾ സിനിമയിലുണ്ട്. റിലീസിന് മുൻപ് കേട്ട തൻഹ ഹുആ ഒക്കെ യാതൊരു ഫീലും നൽകാതെ ഫ്‌ളാറ്റ് ആയാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം പകുതിയിൽ കഥ മറ്റൊരു ഗതിയിൽ സഞ്ചരിക്കുന്നുണ്ട്. ആ ഒരു പശ്ചാത്തലം തന്നെ സിനിമ ആവശ്യപ്പടുന്നുണ്ടോ എന്ന ചോദ്യം ആയിരുന്നു മനസ്സിൽ.

🔥The Ugly – റൊമാന്റിക് സിനിമ ആകുമ്പോൾ ബോളിവുഡ് മെയിൻ സ്‌ട്രീം സിനിമകൾ പിന്തുടരുന്ന ക്ലിഷേകൾ അതുപോലേ തന്നെ ഇതിലും വരുന്നുണ്ട്. സാധാരണ വിവാഹവസ്ത്രത്തിൽ റയിൽവെ സ്റ്റേഷനോ, എയർപോർട്ടോ ആണെങ്കിൽ ഇത്തവണ ബജറ്റ് കൂടിയ സിനിമ ആയതിനാൽ സ്‌പേസ് സ്റ്റേഷനിൽ ആയിട്ടുണ്ട്.

നായിക അവസാനം നായകന്റെ കൂടെ പോകുമെന്ന് ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോൾ തന്നെ പ്രേക്ഷകനു മനസ്സിലായാലും നായികയുടെ ഭാവിവരനായി ഒരു ജെന്റിൽമാനെ എപ്പോഴും കൊണ്ടുവരും. മാധവനെ പോലൊരു നടനെ ഇവിടെ അതിനായി കൊണ്ട് വരുമ്പോൾ സങ്കടം തോന്നുന്നു.

നായികയും നായകനും തമ്മിലുള്ള കോൺഫ്ലിക്റ്റ് പ്രേക്ഷകനിലേക്ക് ആഴത്തിൽ എത്താത്തതിനാൽ അവർ ഒന്നിച്ചാലും ഇല്ലെങ്കിലും ഒന്നുമില്ല എന്നൊരു മൈൻഡ് ആയിരുന്നു. സിനിമയുടെ പശ്ചാത്തലം മാർസും സ്‌പേസും ഒക്കെ ആകുമ്പോൾ പോലും യാതൊരു ആകാംക്ഷയും ക്ലൈമാക്സ് നൽകുന്നില്ല. അവസാനത്തെ വോയിസ്‌ ഓവറിൽ പടം അവസാനിക്കുമ്പോൾ 12 വർഷത്തിന് ശേഷമല്ല, 12 യുഗങ്ങളായുള്ള ഇഴച്ചിൽ അവസാനിക്കും പോലെ തോന്നി.

🔥Engaging Factor – ബൗവാ സിംഗിന്റെ നല്ല കോമിക് ടൈമിങ്ങിനും പാട്ടുകൾക്കുമായി ആദ്യപകുതി രസകരമായി കടന്നു പോകുമ്പോൾ നമ്മുടെ ക്ഷമ പരീക്ഷിക്കുന്ന ഇഴച്ചിൽ രണ്ടാം പകുതിയിൽ അനുഭവപ്പെടും.

🔥Last Word – ഒരു ആവറേജ് അനുഭവമാണ് സിനിമ സമ്മാനിച്ചത്. ഇമോഷണലി പ്രേക്ഷനുമായി കണക്റ്റ് ആകാൻ ഇത്തവണ ആനന്ദ് റായിക്ക് കഴിഞ്ഞില്ല. രസകരമായ ആദ്യപകുതിയും ലാഗിംഗ് ഉള്ള രണ്ടാം പകുതിയും തൃപ്തികരം അല്ലാത്ത ക്ലൈമാക്‌സും ചേരുമ്പോൾ സീറോ ശരാശരിയിൽ ഒതുങ്ങുന്നു. ഒരു തവണ കണ്ടു മറക്കാവുന്ന സിനിമ.

🔥Verdict – Average