മാരിയിൽ നിന്നും മാരി 2 ലേക്ക് എത്തുമ്പോൾ നായകനു ഉണ്ടാകുന്ന മാറ്റം എന്തെന്നാൽ ഇരുപതാം നൂറ്റാണ്ടിൽ നിന്നും സാഗർ അലൈസ് ജാക്കിയിൽ ഉണ്ടായ മാറ്റമാണ്. മാരി ചെയ്യാത്ത ഒരു കൊലപാതകം നൈസ് ആയി ക്രെഡിറ്റ്‌ പിടിച്ചു പറ്റി ചെറിയ ചെറിയ തല്ലുകൾ ഒക്കെയായി ഒരു നോട്ടി ഡോൺ സെറ്റപ്പിൽ ആയിരുന്നു ആദ്യഭാഗത്തിൽ. മാരി ബോയ്സ് എന്ന പേരിലുള്ള ടീം പ്രാവ് വളർത്തൽ ഒക്കെ ജീവനുതുല്യം കാണുന്ന ആളുകൾ ആയിരുന്നു. ഇതിൽ പ്രാവ് പോയിട്ട് ഒരു അടക്കാക്കിളി പോലുമില്ല. മാരി 2 വരുമ്പോൾ മാരി ഒരു വലിയ “ഐറ്റംകാരൻ” ആണ്. 100 തവണ കൊല്ലാൻ നോക്കിയിട്ടും അതിൽ നിന്നൊക്കെ രക്ഷപ്പെട്ട ആൾ…

🔥The Good – ആദ്യഭാഗത്തിനേക്കാൾ നല്ലതാണ് എന്നൊക്കെ പലരും പറയുന്നത് കേട്ടു. സത്യത്തിൽ ഇതിൽ ഒരുപാട് ഇമ്പ്രോവെമെന്റ്റ് ഉണ്ട്. നല്ലൊരു വില്ലൻ ഇതിലുണ്ട്. അതായത് ആദ്യതിനെക്കാൾ നല്ല വില്ലൻ. പിന്നെ സായ് പല്ലവി ആയുള്ള ലൗ ട്രാക്ക് നന്നായിരുന്നു. ഇമോഷണലി കണക്റ്റ് ആകുന്ന സീനുകൾ ഉണ്ടായിരുന്നു. ധനുഷിന്റെ സിക്സ് പാക്ക് ക്ലൈമാക്സ് ഫൈറ്റ്, തിരിച്ചു വരവ് എന്നിവയൊക്കെ നിറഞ്ഞ സദസ്സിൽ കണ്ടപ്പോൾ ഒരു ഓളം ഒക്കെ ഉണ്ടായിരുന്നു. പ്രധാനമായും ബോറടിക്കുന്നില്ല.

🔥The Bad – നമ്മൾ മുൻപ് കണ്ട മാരിയല്ല സിനിമയിൽ വരുന്നത്. ഒരുപാട് സിനിമാറ്റിക് ലിബർട്ടികൾ കഥയിൽ വന്നു പോകുന്നുണ്ട്. രസകരമായ ആദ്യപകുതി കഴിഞ്ഞു പിന്നീട് വരുന്ന സീനുകളിൽ മാരിയുടെ മകൻ.. അവന്റെ ബിൽഡപ്പ്..ഊഹിക്കാവുന്ന കഥാഗതി എന്നിവയൊക്കെ കുറവുകളായി മുന്നിൽ എത്തുന്നുണ്ട്.

കൃഷ്ണ, വരലക്ഷ്മി എന്നീ കഥാപാത്രങ്ങൾക്ക് യാതൊരു വ്യക്തിത്വവും നൽകാതെ നായകന് വേണ്ടി കഥ മുന്നോട്ടു പോകുന്ന രീതിയൊക്കെ നല്ല അസ്സൽ Lazy Writing ആണെന്ന് പറയാം. സ്ഥിരം ക്ലിഷേ നായിക കഥാപാത്രം ആണെങ്കിലും സായ് പല്ലവി നൽകിയ ഫ്രഷ്‌നെസ്സ് അധികം നീണ്ടു പോയുമില്ല.

🔥The Ugly – മാരിയുടെ ഇൻട്രോ സീൻ കാണുമ്പോൾ.. അതിനോട് ചേർന്നുള്ള ഫൈറ്റ് സീൻ ഒക്കെ കണ്ടപ്പോൾ സത്യത്തിൽ സഹതാപം തോന്നി. നായികയെ രക്ഷിക്കാൻ വരുന്ന നായകൻ ഫൈറ്റ് കണ്ടപ്പോൾ ഒന്നുറപ്പിച്ചു..ചില കാര്യങ്ങലോകമെ സിനിമയിൽ നിന്നും ഒരിക്കലും മാറില്ല എന്ന്. മാരിയുടെ മകൻ കാളി എന്ന് പറഞ്ഞു ഒരു കുട്ടിയുടെ ബിൽഡപ്പ് സീനുകൾ ഒക്കെ അനാവശ്യമായി തോന്നി.

🔥Engaging Factor – മാരി 2 ബോറടിയില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമയാണ്. രണ്ടാം പകുതിയിൽ പേസിങ് ഇത്തിരി സ്ലോ ആകുമ്പോൾ നല്ലൊരു മാസ് സീനും തുടർന്നുള്ള കോർട്ട് സെക്യുഎൻസ് ഒക്കെയായി പടം എൻഗേജിങ് ആകുന്നുണ്ട്.

🔥Repeat Value – മാരി 2 ൽ ഒരു കഥയുണ്ട്. ആദ്യഭാഗം പോലെയല്ല. നായികയുടെ കഥാപാത്രത്തിന് ഇമ്പോർട്ടൻസ് ഉണ്ട്. പക്ഷെ ആദ്യഭാഗം തരുന്ന ഒരു എന്റർടൈന്മെന്റ്റ് നൽകാൻ കഴിയുന്നില്ല. ഒരു തവണ കണ്ടു മറക്കാം.

🔥Last Word – മസാല പടമാണ്..ഫെസ്റ്റിവൽ സീസൺ ആണ്..ഇങ്ങനെയൊക്കെയേ ഈ പടം ഉണ്ടാകൂ എന്നുള്ള മുൻധാരണയിൽ കണ്ടിട്ടു പോലും മാരി 2 ഒരു സമയം പോക്ക് സിനിമ എന്നതല്ലാതെ കൂടുതലായി ഒന്നും തന്നെയില്ല. പാട്ടും ഡാൻസും ആക്ഷനും മാസും എല്ലാമായി രണ്ടര മണിക്കൂർ ടൈം പാസ്..വിത്ത്‌ പൈസ വസൂൽ…

🔥Verdict – Watchable