ചില സിനിമകൾ ജോണറിനോട് നീതി പുലർത്തിയില്ല എങ്കിലും ഭൂരിഭാഗം വരുന്ന പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള എന്തേലും ആ സിനിമയിൽ ഉണ്ടെങ്കിൽ അവരുടെ നിറഞ്ഞ കയ്യടികൾ തിയേറ്ററിൽ കേൾക്കാം. സാധാരണ കേരളത്തിലിരുന്നു തമിഴ് സിനിമകൾ കാണുന്നത് പോലെയല്ല അവരുടെ നാട്ടിൽ അവരിൽ ഒരാളായി സിനിമ കാണുന്നത്. അവരുടെ സെന്റിമെന്റിൽ കൃത്യമായി പിടിച്ച സീനുകൾ നിറഞ്ഞതിനാൽ മനസ്സറിഞ്ഞു കയ്യടിക്കുന്ന ആളുകളെ നേരിട്ട് കണ്ടു. സാധാരണഗതിയിൽ കൊടും ക്ലിഷേ എന്ന് പറഞ്ഞു തള്ളിക്കളയുന്ന സീനുകളാണ് കനാ ഒരു വലിയ വിജയം ആക്കുന്നത്.

🔥The Good – “വെവസായി എന്നെക്കെടാ ലാഭം പാത്തിറുക്ക്?” എന്ന ഡയലോഗ് സീമരാജയിൽ വരുമ്പോൾ സ്പോർട്സിന്റെ മറവിൽ കർഷകരുടെ ഇന്നത്തെ അവസ്ഥ പറയുന്ന ഒരു സിനിമയാണ് കനാ. സാധാരണ ഗതിയിൽ ഇതൊരു കുറവായി കാണിക്കേണ്ടതാണ്.പക്ഷെ സംവിധായകൻ കർഷകരുടെ മനോവിഷമങ്ങൾ പ്രേക്ഷകരോട് പറയുന്ന വിധം ക്ലിഷേ ആയാലും ടച്ചിങ് ആയിരുന്നു. സത്യരാജ് എന്ന നടന്റെ ഗംഭീരപ്രകടനവും ഐശ്വര്യ രാജേഷിന്റെ മിതത്വമാർന്ന അഭിനയവും സിനിമയുടെ പ്രധാന പ്ലസ് പോയിന്റുകളാണ്.

സ്പോർട്സ് + കൃഷി ഇവ രണ്ടും ഒരേപോലെ മുന്നോട്ടു പോകുമ്പോൾ സിനിമയിലെ പശ്ചാത്തല സംഗീതം വളരെ നന്നായിരുന്നു. ഇമോഷണൽ സീനുകളിലും ക്ലൈമാക്സിലെ സ്പോർട്സ് സീനുകളിലുമൊക്കെ നായകൻ BGM ആയിരുന്നു.

അവസാനത്തെ 45 മിനുട്ടിൽ ശിവ വന്നതിനു ശേഷമുള്ള രംഗങ്ങൾ ഒരു Chak De India ഫീൽ നൽകിയാലും ശിവയിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാതെ കഥ മുന്നോട്ടു നീങ്ങുന്നുണ്ട്.

🔥The Bad – തമിഴ് ജനതയുടെ പൾസ് അറിഞ്ഞു ചെയ്ത സിനിമ ആയതിനാൽ തന്നെ അവരുടെ തമിഴിനോടുള്ള ആർജവം പലപ്പോഴായും സിനിമയിൽ കടന്നു വരുന്നുണ്ട്. പതിവ് പോലെ ഹിന്ദി സംസാരിക്കുന്നവരെ എതിരിൽ നിർത്തുന്നതും സ്പോർട്സ് സിനിമകളിലേ സ്ഥിരം സംഭവമായ ഒരു ഇന്ത്യ – പാകിസ്ഥാൻ മാച്ചൊക്കെ ഇവിടെയും വരുന്നുണ്ട്.

സ്പോർട്സ് തീം മാത്രമല്ല, കർഷകരുടെ ജീവിതരീതി, അതിനിടയിൽ ഒരു പ്രണയം, സ്ത്രീശാക്തീകരണം എന്നിങ്ങനെ പല വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഒന്നിനും ഒരു പൂർണ്ണത ഇല്ലാത്തതു പോലെ ഫീൽ ചെയ്യും.

🔥Engaging Factor – ഒരു മാച്ചിൽ ഇന്ത്യ തോൽക്കുന്നത് കണ്ടു സ്വന്തം അച്ഛൻ കരയുന്നത് ഒരു മകൾ കാണുന്നു. അതോടെ ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കണം എന്ന ആഗ്രഹത്തിൽ അവൾ പ്രയത്നിക്കുന്നു. അവളുടെ സ്വപ്നമാണ് കനാ. രണ്ടര മണിക്കൂർ ഒട്ടും ബോറടിയില്ലാതെ പടം മുന്നോട്ടു നീങ്ങുന്നുണ്ട്.

🔥Repeat Value – ആദ്യം മുതൽ അവസാനം വരെ ഊഹിക്കാൻ പറ്റുന്ന ഒരു സ്പോർട്സ് സിനിമ ആയിട്ടും, ക്ലിഷേകൾ നിറഞ്ഞ തിരക്കഥ ആയിട്ടും ഈ സിനിമ നല്ലൊരു എന്റർടൈൻമെന്റ് നൽകുന്നുണ്ട്. നല്ല പ്രകടനവും പ്രൊഡക്ഷൻ വാല്യൂവും തമിഴർക്കുള്ള മെസ്സേജും കൂടി വരുമ്പോൾ ഒന്നിൽ കൂടുതൽ തവണ കണ്ടാലും ബോറടിക്കുന്നില്ല.

🔥Last Word – കനാ ഒരു സ്പോർട്സ് ഫിലിം അല്ല. ഇമോഷണലി തമിഴരെ ആകർഷിക്കുന്ന ഒരു പാക്കേജ് ആണ്. അതിൽ അവർ വിജയിച്ചിരിക്കുന്നു എന്നത് തിയേറ്ററിൽ നിന്നും വ്യക്തം. സ്ഥിരം ക്ലിഷേ സ്പോർട്സ് സിനിമയിൽ കൂടിയും നല്ലൊരു വിജയം നേടാം എന്ന് അണിയറപ്രവർത്തകർ തെളിയിച്ചിരിക്കുന്നു.

🔥Verdict – Good