രാക്ഷസനു ശേഷമുള്ള വിഷ്ണു വിശാലിന്റെ സിനിമയിൽ വീണ്ടും ഒരു പോലീസ് വേഷം. പക്ഷെ ഇത്തവണ രാക്ഷസൻ പോലെയല്ല.. ലോജിക് ഇല്ലാത്ത, സ്ലാപ്സ്റ്റിക്ക് കോമഡിക്ക് പ്രാധാന്യം നൽകിയ രണ്ടര മണിക്കൂർ കോമഡി എന്റർടൈനർ ആണ് സില്ക്കുവാർപട്ടി സിംഗം. CID മൂസ പോലുള്ള സിനിമ കാണുന്ന മനോഭാവത്തോടെ കാണേണ്ട ഒരു കോമഡി ചിത്രം.

🔥The Good – സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം. യോഗിബാബു, ലിവിങ്സ്റ്റൺ, മൻസൂർ അലി ഖാൻ, കരുണാകരൻ തുടങ്ങി എല്ലാവർക്കും അവരവരുടേതായ സ്‌പേസിൽ നല്ല രീതിയിൽ കോമഡി ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്. ആനന്ദരാജിന്റെ പോർഷൻ സിനിമയിൽ വരുന്നിടത്തെല്ലാം ചിരിച്ചു ചിരിച്ചു ഒരു വഴിയായി എന്ന് പറയാം.

ആദ്യപകുതിയെ അപേക്ഷിച്ചു രണ്ടാം പകുതി വളരെ നന്നായിരുന്നു. നായകന്റെ വേഷം മാറലും അത് കാണിക്കുന്ന പാട്ടുകളും വില്ലനും നായകനും തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് ഗെയിം എല്ലാം നന്നായി കോമഡി വർക്ഔട്ട് ആയ സീനുകളാണ്. ക്രേസി മോഹൻ സിനിമകളുടെ ക്ലൈമാക്സ് പോലെ എല്ലാവരും കൂടിയുള്ള സ്ലാപ്സ്റ്റിക് കോമഡിയിൽ അവസാനിക്കുന്ന സിനിമ നല്ലൊരു ഫൺ റൈഡ് ആണ്.

🔥The Bad – ഇതുപോലുള്ള സിനിമകളിലേ കുറവുകൾ കണ്ടെത്തുക ഇത്തിരി പ്രയാസം ആണ്. ലോജിക് ഇല്ലാത്ത, തമാശയ്ക്കു വേണ്ടി മാത്രമായി ക്രിയേറ്റ് ചെയ്യപ്പെട്ട പോലീസും വില്ലന്മാരും രാഷ്ട്രീയക്കാരും എല്ലാം കാട്ടിക്കൂട്ടുന്നത് ആ സെൻസിൽ അല്ലേ എടുക്കാൻ പറ്റൂ… Im Trapped!

🔥Engaging Factor – കഥ എന്ന് പറയാൻ യാതൊന്നും ഇല്ല. പക്ഷെ ഫുൾ ടൈം എൻഗേജ് ആയി ചിരിക്കാനുള്ള വകയുണ്ട്. നായകനു ഹാഫ് ബോയിൽ അഥവാ ബുൾസ് ഐ വളരെ ഇഷ്ടമാണ്. അത് കഴിക്കുമ്പോൾ ആരേലും ശല്യപ്പെടുത്തിയാൽ അവരെ തല്ലും. ഒരു ഘട്ടത്തിൽ ഒരു വലിയ റൗഡിയെ ആളറിയാതെ നായകൻ തല്ലുന്നതും പിന്നീട് അയാളിൽ നിന്നും രക്ഷപെടാൻ വേഷം മാറി നടക്കുന്നതും രസകരമായി അവതരിപ്പിച്ചിരിക്കുന്നതിനാൽ ബോറടിയില്ല.

🔥Repeat Value – ക്രേസി മോഹൻ സിനിമകൾ പോലെ ചുമ്മാ കണ്ടിരിക്കാൻ പറ്റിയ ഐറ്റം.

🔥Last Word – പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് നിസ്സാരകാര്യമല്ല. ഇവിടെ ഈ സിനിമ അതിൽ വിജയിച്ചിരിക്കുകയാണ്. ആദ്യാവസാനം വരെ രസകരമായി കഥ പറഞ്ഞു നീങ്ങുന്ന രീതിയാൽ നല്ലൊരു എന്റർടൈൻമെന്റ് ആയിരുന്നു ഈ സിംഗം.

🔥Verdict – Watchable