ട്വിസ്റ്റുകൾ അഥവാ കഥയിലേ വഴിത്തിരിവുകൾ നമ്മുടെ ആസ്വാദനത്തെ ഒരുപടി മേലേക്ക് ഉയർത്തുന്നുണ്ട്. അപ്രതീക്ഷിതമായി വരുന്ന കഥാഗതിയിലേ മാറ്റം നമ്മെ ഞെട്ടിക്കുകയും ഒന്നിനു പിറകെ ഒന്നായി ട്വിസ്റ്റുകൾ വരികയും ചെയ്യുന്നത് സുബ്രമണ്യപുരത്തിൽ നമുക്ക് കാണാം. അതിനാൽ തന്നെ ഈ സിനിമ ആദ്യദിനം ആദ്യഷോ കണ്ടവരോട് അസൂയ മാത്രം.

ഒരിക്കലും ഊഹിക്കാൻ പറ്റാത്ത രീതിയിൽ ക്ലൈമാക്സ് വരികയും കാണുന്ന പ്രേക്ഷകർക്ക് തൃപ്തികരമായി തന്നെ സിനിമ അവസാനിപ്പിക്കുകയും ചെയ്ത രീതിയാൽ സുബ്രഹ്മണ്യപുരം എന്നും ഓർമയിൽ നിൽക്കും. സിനിമയിൽ വരുന്ന മുടന്തുള്ള ആ കഥാപാത്രം മനസ്സിൽ മായാതെ നിൽക്കും.

എൺപതുകളിലെ ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിലെ കണ്കൾ ഇരണ്ടാൽ എന്ന ഗാനം ഒരു സെൻസേഷണൽ ഹിറ്റ്‌ തന്നെ ആയിരുന്നു. ആ ഗാനം നൽകിയ മൈലേജിൽ സിനിമ കാണാൻ ആളുകൾക്ക് താല്പര്യവും ആയിരുന്നു. പക്ഷെ നല്ലൊരു ഗാനം മാത്രമല്ല, ശക്തമായ തിരക്കഥയും അഭിനയപ്രകടനവും തന്റെ ആദ്യ സിനിമയിൽ ഉണ്ടെന്നു ശശികുമാർ തെളിയിച്ചു. കടം വാങ്ങി എടുത്ത സിനിമ ആണെന്ന് പിന്നീട് അദ്ദേഹം പറയുകയുണ്ടായി.

സിനിമയിലെ രക്തച്ചൊരിച്ചിൽ ശ്രദ്ധേയമാണ്. ക്ലൈമാക്സിലെ വയലൻസ് രംഗങ്ങൾക്ക് അർഹിക്കുന്ന റെസ്പോൺസ് തന്നെയാണ് ലഭിച്ചതും.അതിനാൽ തന്നെ പരുത്തി വീരൻ പോലെ എന്നും ഓർമ്മിക്കുന്ന ഒരു ക്ലൈമാക്സ് ആണ് ഈ സിനിമയുടേതും.