കണ്ണു തുറന്നു നോക്കരുത്..കാരണം കണ്ണു തുറന്നാൽ നമ്മുടെ നെർവ് സിസ്റ്റത്തെ അടിമപ്പെടുത്തി ആത്മഹത്യ ചെയ്യാനുള്ള പ്രേരണയുണ്ടാക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ നമ്മൾ ആത്മഹത്യ ചെയ്യുന്നു. രക്ഷപെടാനുള്ള ഒരേ ഒരു മാർഗം കണ്ണടയ്ക്കുക എന്നത് മാത്രം. കണ്ണു കെട്ടി ഇനിയുള്ള ജീവിതം നയിക്കുക എന്ന വെല്ലുവിളിയാണ് ആ ജനത ഏറ്റെടുക്കുന്നത്.

നെറ്റ്ഫ്ലിക്സിന്റെ Bird Box ഇതേപേരിലുള്ള ഒരു പുസ്തകത്തെ ആധാരമാക്കി എടുത്ത സിനിമയാണ്. എന്തിനെയാണ് നമ്മൾ ഭയക്കുന്നത് എന്നതിന് വ്യക്തമായ ഒരു ഉത്തരമേ നൽകുന്നില്ല സിനിമയിൽ. അതുപോലെ ചില ചോദ്യങ്ങൾ പ്രേക്ഷകർക്ക് ഓപ്പൺ ആയി നൽകിയിട്ടുണ്ട്. ഉത്തരം സിനിമയിലൂടെ കണ്ടെത്താൻ കഴിയില്ല.

ഇത്തരം സാഹചര്യത്തിൽ ഒരു രണ്ടു കുട്ടികളുമായി കണ്ണു കെട്ടി ഒരു വലിയ നദി കുറുകെ കടക്കാനായി തയ്യാറെടുക്കുന്ന നായികയെ കാണാം. ഫ്ലാഷ്ബാക്ക് ആയി നായികയുടെ ഭൂതകാലവും ഇവർ പേടിക്കുന്ന അപകടം ആദ്യമായി എത്തിയ സമയവും അതിന്റെ അതിജീവനവും ഒരു നോൺ ലീനിയർ നരേഷൻ ആയി പറയുന്നുണ്ട്.

രണ്ടു മണിക്കൂറിൽ ത്രില്ലിംഗ് ആയി കഥ പറഞ്ഞു പോകുന്നു. വലിയ ബോറടിയില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന നല്ലൊരു ചിത്രം.