The Pyramid (2014)

” സാധാരണ 4 വശങ്ങളാണ് ഈജിപ്ഷ്യൻ പിരമിഡുകൾക്ക് , പക്ഷേ, ഭൂമിയുടെ അടിയിൽ കുഴിച്ചിട്ട 3 വശങ്ങളുള്ള ഒരു രഹസ്യ പിരമിഡാണ് ഞങ്ങൾ കണ്ടെത്തിയിരിക്കുന്നത്. എന്തു കൊണ്ടായിരിക്കും ഈ പിരമിഡ് ഭൂമിക്കടിയിൽ കുഴിച്ചിട്ടത്? എന്തെങ്കിലും രഹസ്യമുണ്ടാകുമോ? എന്തായാലും ഞങ്ങൾ ഇതിനകത്തു കയറി നോക്കാൻ പോവുകയാണ്..

Genre – Found Footage Super Natural Horror Thriller.

മമ്മി ട്രിളജിയാണ് പിരമിഡ് എന്നു കേൾക്കുമ്പോൾ ഓർമ്മ വരിക. പിരമിഡ് എന്ന പേരിലിറങ്ങിയ ചിത്രമായതിനാൽ മമ്മി പോലെ രസകരമായ ഒരു ചിത്രമാണ് പ്രതീക്ഷിച്ചത്. പക്ഷേ, അതിന് നേർ വിപരീതമായി ശരാശരിയിലും താഴ്ന്ന ഒരു ചിത്രമായാണ് ഇതനുഭവപ്പെട്ടത്. The Hills Have Eyes, Mirrors, Piranha 3D എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഗ്രീഗറി ലെവൈസറാണ് സംവിധാനം. ഫൗണ്ട് ഫൂട്ടേജ് രീതിയിലെ സിനിമാറ്റോഗ്രാഫി മികച്ചു നിന്നു.

Verdict- Below Average.