Gabbar Is Back (2015)

2002 ൽ പുറത്തിറങ്ങിയ രമണ എന്ന തമിഴ് ചിത്രത്തിൻ്റെ ഹിന്ദി റീമേക്ക്. രമണ റീമേക്ക് ചെയ്യപ്പെട്ടുന്നത് ഇത് നാലാം തവണ.നാലാം തവണ റീമേക്ക് ചെയ്യപ്പെട്ടപ്പോൾ സംഭവിച്ചത് എന്നൊക്കെ? Come, We Will Discuss….

AR മുരുഗദാസ് സ്വയം സംവിധാനം ചെയ്ത രമണ, ടാഗോർ എന്നിവ രണ്ടും കാർബൺ കോപ്പി ആയിരുന്നു. ഗജിനിയിലെ പോലെ മാറ്റങ്ങൾ ഇല്ലായിരുന്നു. കന്നടയിൽ വിഷ്ണു സേന എന്ന പേരിൽ റീമേക്ക് ചെയ്യപ്പെട്ടപ്പോൾ അല്ലറ ചില്ലറ വ്യത്യാസങ്ങൾ വന്നു.ബംഗാൾ ടൈഗർ എന്ന ബംഗാളി റീമേക്ക് തികച്ചും അൺഒഫീഷ്യൽ ആയതു കൊണ്ട് ആ മാറ്റങ്ങൾ സ്വാഭാവികം. പക്ഷേ ഗബ്ബർ ഒറിജിലനിനോട് നീതി പുലർത്തിയ ഒന്നാണ്. രമണ ഏകദേശം 3 മണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണ്. ഗബ്ബർ Crisp and sharp ആയി 2 മണിക്കൂർ 11 മിനുറ്റ്. വളരേ സ്പീഡിൽ നീങ്ങുന്ന തിരക്കഥ.രമണയിലെ ആവശ്യമില്ലാത്ത ഭാഗങ്ങൾ തികച്ചും മാറ്റി നിർത്തിയ ഗബ്ബർ, രണ്ടാം പകുതി എത്തിയപ്പോൾ ആ Edge to seat thrilling Experience നഷടപ്പെടുത്തി. ചിത്രാംഗദ സിംഗിൻ്റെ ഗാനരംഗം Fast paced Script നെ പിടിച്ചിരുത്തി.രമണയിലെ പോലെ ഒരു Sച്ചിംഗ് ക്ലൈമാക്സ് ഗബ്ബറിൽ നിന്നും പ്രതീക്ഷിക്കരുത്.

അക്ഷയ് കുമാറിൻ്റെ Perfomance വ്യക്തിപരമായി എനിക്ക് ഇഷ്ടപ്പെട്ടു.കട്ടി മീശ ഉള്ള ഗെറ്റപ്പായാലും, താടിവച്ചുള്ള മെയിൻ ഗെറ്റപ്പിലും He was dashing.ശ്രുതി എപ്പോഴും പോലെ ഒരു ബേബി ഡോൾ. സുമൻ തൽവാർ വില്ലനായി ശരാശരി പ്രകടനം കാഴ്ചവച്ചു.ക്ലൈമാക്സിനു മുമ്പുള്ള സംഘട്ടനവും നേർക്കുനേർ സംഭാഷണവും മറ്റും ശിവാജി എന്ന ശങ്കർ ചിത്രത്തെ ഓർമ്മപ്പെടുത്തി.

മൊത്തത്തിൽ, ഗബ്ബർ നിരാശപ്പെടുത്തുന്ന ഒന്നല്ല. പക്ഷേ, രമണ ക്രിയേറ്റ് ചെയ്ത ആ മാജിക്, ഗബ്ബറിനു പറ്റുമോ എന്ന് നമുക്ക് നോക്കാം.