Hamari Adhoori Kahani (2015)

മോഹിത് സൂരി, ഇമ്രാൻ ഹഷ്മി, വിദ്യാ ബാലൻ, രാജ് കുമാർ റാവു എന്നിവർ , കൂടാതെ ഭട്ട് ക്യാമ്പിന്റെ ട്രേഡ് മാർക്കായ സൂപ്പർ ഹിറ്റ് പാട്ടുകൾ, മുകേഷ് ഭട്ടിന്റെ പിതാവായ നാനാ ഭായ് ഭട്ടിന്റെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ഷിറിൻ മുഹമ്മദിന്റെയും കഥ എന്ന നിലക്ക് എന്നിൽ വളരെയധികം പ്രതീക്ഷയുണർത്തിയ ചിത്രം.

വിവാഹിതയും അമ്മയുമായ വസുധ, കോടിശ്വരനായ ആരവ്, വസുധയുടെ ഭർത്താവ് ഹരി എന്നിവരിലൂടെ കഥ, വളരെ നല്ല കാസ്റ്റിംഗ് ആയിട്ടു കൂടി മോഹിത് സൂരി പരാജയപ്പെട്ടതായാണ് തോന്നിയത്. ഇമ്രാൻ എന്ന ആക്ടറെ ഇതിലും നന്നായി മുൻ ചിത്രങ്ങളിൽ ഉപയോഗിച്ച സൂരിക്ക് ഈ ചിത്രത്തിൽ അതിനു കഴിയാത്തത് ഒരു പോരായ്മയായി തോന്നിയെങ്കിലും രാജ് കുമാർ റാവുവിന്റെ പ്രകടനം കാണുമ്പോൾ ആ പോരായ്മ മറക്കും. ദേശീയ അവാർഡ് ജേതാവായ വിദ്യ പ്രതീക്ഷിച്ചതിനേക്കാൾ നല്ലൊരു അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഈ ചിത്രം പൂർണമായും താരങ്ങളുടെ നല്ല പ്രകടനങ്ങളാൽ സമ്പന്നമായാൽ കൂടി ആഷിക്വി 2, ആവാരാപൻ തുടങ്ങിയ ചിത്രങ്ങൾ ഉണ്ടാക്കിയ ഫീലിംഗ് ഇതിൽ മിസ്സിങ്ങാണ്.

Hamari Adhuri Kahani is Watchable, but its not likely to Ignite a passionate fire in your heart.