വേദനയാൽ ശരീരം നീറുകയാണ്, കാഴ്ച മങ്ങുന്നു. എത്രത്തോളം സഹിക്കുവാൻ പറ്റുമോ, അത്രയും സഹിച്ചു .. പക്ഷേ, താങ്ങണം.. ഇനിയും താങ്ങണം.. കാരണം പോലീസുകാരനായ ഈ ക്രൂരന്റെ തല്ല് ഞാൻ ഇനിയും താങ്ങണം. ഒച്ച പുറത്ത് വരാൻ പാടില്ല. ശബ്ദം പുറത്തായാൽ മുരുകനെയും, അഫ്സലിനെയും, കുമാറിനെയും അവർ ഇനിയും തല്ലി ഇഞ്ചപ്പരുവമാക്കും. ഇനിയും തല്ല് സഹിക്കാനുള്ള ത്രാണി അവർക്കില്ല.. ഞാൻ സഹിക്കാം .. എത്ര വേണേലും … പക്ഷേ, ഒരു ചോദ്യത്തിന് ഉത്തരം താ… “എന്തിന്?” ഞാനെന്ത് തെറ്റു ചെയ്തു ?”

ധാരാളം തമിഴ് ചിത്രങ്ങൾ കണ്ടിരിക്കാം.. പക്ഷേ, ഒന്നുറപ്പ്.. വിസാരണൈ എന്നും തമിഴ് ചിത്രങ്ങൾക്ക് അഭിമാനിക്കാവുന്ന ഒന്നായിരിക്കും

Is it worth or not? If yes, why?

അടുത്തത് എന്ത് നടക്കും എന്ന് ഒരിക്കലും ഊഹിക്കാൻ സാധിക്കാത്ത വിധത്തിലെ തിരക്കഥ. 2 മണിക്കൂർ സമയം ഒരിക്കലും നഷ്ടമാവില്ല. Gangs of Wasseypur ന് ശേഷം റിയലിസ്റ്റിക്കായ ഒരു ചിത്രം കൂടി…

Common Man Verdict- മസാല ചിത്രങ്ങൾ മാത്രമല്ല നല്ല കാമ്പുള്ള ചിത്രങ്ങളും തമിഴ് ഇൻഡസ്ട്രിയിൽ റിലീസാകുന്നുണ്ട്. തമിഴർ ഇരു കയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം സൂപ്പർ ഹിറ്റ് പട്ടികയിലിടം നേടി.. കാണുക.. കണ്ടറിയുക ഒരു മികച്ച ചിത്രത്തെ …