മൈക്കിൾ ബേ സിനിമകൾ എത്രയൊക്കെ നിലവാരക്കുറവ് ഉണ്ടായാലും തിയേറ്ററിൽ കാണുന്നത് നല്ലൊരു അനുഭവം ആകാറുണ്ട്. ട്രാൻസ്ഫോർമേഴ്‌സ് സീരിസിൽ അവസാനത്തെ സിനിമ ഒഴികെ ബാക്കിയെല്ലാം ഞാൻ നന്നായി ആസ്വദിച്ച സിനിമകളുമാണ്. ഇത്തവണ ബമ്പിൽബിയുടെ കഥ പറയുമ്പോൾ സംവിധാനം മൈക്കിൾ അല്ല. വലിയ ബ്രഹ്മാണ്ഡ ആക്ഷൻ സീനുകളുടെ അഭാവം ഉണ്ട്. പക്ഷെ നല്ലൊരു സിനിമ കണ്ട ഫീൽ കിട്ടും. ആദ്യത്തെ ട്രാൻസ്ഫോർമേഴ്‌സ് കണ്ടപ്പോൾ കിട്ടിയ ഫീൽ ഉണ്ടല്ലോ..അതിനോളം തന്നെ…

🔥The Good – ഇത്തവണ വലിയ ബഹളങ്ങൾ ഒന്നും ഇല്ലാത്ത ഒരു ട്രാൻസ്ഫോർമേഴ്‌സ് മൂവിയാണ് നമുക്ക് കിട്ടിയിരിക്കുന്നത്. ആക്ഷൻ സീനിൽ വില്ലൻ ഏതാ നായകൻ ഏതാ എന്നൊന്നും കൺഫ്യൂഷൻ ഉണ്ടാകില്ല. ഓട്ടോബോറ്റ്സും ഡിസെപ്റ്റിക്കോൻസും ഒരുപാട് ഇറങ്ങി വരുന്നില്ല. സൈബർടോനിൽ നടക്കുന്ന പോരാട്ടത്തിൽ സംസാരിക്കുന്ന ബംബിൽബി ഭൂമിയിലേക്ക് പോകുന്നതും, എങ്ങനെ ശബ്ദം നഷ്ടപ്പെട്ടു എന്നതും ഏതൊക്കെ ശത്രുക്കളിൽ നിന്നും സൊ കോൾഡ് ഭൂമിയെ രക്ഷിക്കൽ ചെയ്തു എന്നുമാണ് കഥ.

ഹൈലി സ്റ്റെയിൻഫീൽഡ് എന്ന നായികയുടെ നല്ലൊരു പ്രകടനമാണ് സിനിമയുടെ മുതൽക്കൂട്ട്. ബംബിൽബി ആയുള്ള ഇമോഷണൽ സീനുകളിൽ ഒക്കെ ഒരു ഫീൽ കൊണ്ടുവരാൻ ആയിട്ടുണ്ട്. അധികം ആക്ഷൻ സീനുകൾ ഇല്ല എങ്കിലും ഉള്ളതൊക്കെ നല്ല എഫക്ടീവ് ആയി സ്‌ക്രീനിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

സ്ഥിരം ക്ലൈമാക്സിൽ ഒപ്ടിമസ് പ്രൈം എത്തി രക്ഷിക്കുന്ന ക്ലിഷേ ഇത്തവണ ഇല്ല. ബംബിൽബി എന്ന ഓട്ടോബോട്ട് എത്രെയേറെ പ്രിയങ്കരമാണോ അതിന്റെ അളവ് കൂടും പോലെയാണ് കഥാപാത്രവികസനം. അതിനാൽ തന്നെ കോമഡി ആയും ഇമോഷണൽ ആയും മാസ് ആയും ബീയെ നമുക്ക് കാണാം. ഗ്രാഫിക്‌സും ഛായാഗ്രഹണവും ആക്ഷൻ സീനുകളും പശ്ചാത്തല സംഗീതവും എല്ലാം എല്ലാ ട്രാന്സ്ഫോ സിനിമകൾ പോലെ ഡിഫോൾട്ട് ആയി തന്നെ നന്നായിരുന്നു.

🔥The Bad – എത്രയൊക്കെ ക്രിയേറ്റിവിറ്റി മറ്റുള്ള ഡിപ്പാർട്മെന്റിൽ കാണിച്ചാലും കഥയിൽ കാണിക്കില്ല എന്ന വാശിയാണ് ഹോളുവുഡിന്. ജേസൺ ബോൺ തന്റെ കഴിവുകൾ മറന്നു, ഭൂതകാലം മറന്നു മറ്റൊരു സ്ഥലത്തു എത്തി അവസാനം എല്ലാം ഓർമ വന്നു ജെയിംസ് ബോണ്ടിനെ പോലെ ലോകം രക്ഷിക്കുന്ന കഥയാണ് ഇത്തവണ സൈബർടോണും എർത്തും ഓട്ടോബോട്ട്സും ഡിസെപ്റ്റികോൺസും ഒക്കെയായി മാറിയത്. എന്തായാലും സീരീസിലേ മുൻചിത്രങ്ങളെ അപേക്ഷിച്ചു നോക്കിയാൽ വളരെ മുന്നിലാണ് ഈ സിനിമ.

🔥Engaging Factor – രണ്ടു മണിക്കൂറിൽ താഴെ, ഒട്ടും ബോറടിയില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന സിനിമ. കോമഡിയും ഇമോഷനും ആക്ഷനും ഒക്കെയായി നല്ലൊരു പാക്കേജ്.

🔥Last Word – തിയേറ്ററിലെ ആസ്പെക്ട് റേഷ്യോ നന്നായിരുന്നു. നല്ല ക്ലാരിറ്റിയിൽ ആണ് സിനിമ പ്രദർശിപ്പിക്കുന്നത്. കൂടെ എൺപതുകളിലെ പാട്ടുകളും പശ്ചാത്തലവും കൂടെ ആകുമ്പോൾ ഒരുപാട് നൊസ്റ്റാൾജിയ ഒക്കെ വരും. കാരണം എൺപതുകളിലെ ഹിറ്റുകൾ ഇന്ത്യയിൽ തൊണ്ണൂറുകളിൽ ആണല്ലോ ഹിറ്റായത്..:) 90´s Kids… Dont Miss It!

🔥Verdict – Good