തെലുങ്കു സിനിമകളുടെ കാര്യം പറഞ്ഞാൽ രസമാണ്. ഒരേ കഥ തന്നെ മാറ്റിയും മറിച്ചും അവർ എടുത്തു കൊണ്ടേയിരിക്കും. റെഡി, ധീ, ലൗക്യം ഒക്കെ ഒരേ കഥയിൽ പിറന്ന കുട്ടികൾ ആയിട്ടും അതെല്ലാം തമിഴിൽ റീമയ്ക്ക് ചെയ്യാൻ വരെ ആളുകൾ ഉണ്ടായി. അത്രയ്ക്ക് കഥ ദാരിദ്രം ആണെന്ന് വേണം കരുതാൻ. ശ്രീനു വൈറ്റിലയുടെ സിനിമകൾ കോമഡി സീനുകളാൽ സമ്പന്നം ആയിരിക്കും. അതിൽ കഥയ്ക്ക് വല്യ പ്രാധാന്യമൊന്നും കൊടുക്കാറില്ല. പക്ഷെ അമർ അക്ബർ ആന്റണി കണ്ടപ്പോൾ കല്യാൺ റാമിന്റെ അതനൊക്കടെ ഓർമ വന്നാൽ എന്താ ചെയ്യുക… പേഴ്‌സണാലിറ്റി ഡിസോർഡർ എന്നൊരു ബോംബ് അതിൽ ചേർത്താൽ മനസ്സിലാകില്ല എന്നാണ് സീനു അണ്ണൻ കരുതിയത്.

ഒരുപാട് കണ്ട.. ഒരുപാട് കേട്ട… അച്ഛനെയും അമ്മയെയും മുഴുവൻ കുടുംബത്തെയും ഇല്ലാതാക്കിയ വില്ലന്മാരെ ഒന്നിനു പിറകെ ഒന്നായി കൊല്ലുന്ന.. പ്രതികാരദാഹിയായ നായകന്റെ കഥയാണ് ഇതും. പക്ഷെ ഒരു മാറ്റമുണ്ട്. പുള്ളിക്ക് പേഴ്‌സണാലിറ്റി ഡിസോർഡർ ഉണ്ട്. കൊല്ലാൻ വന്ന ആൾ ചിലപ്പോൾ മൈൻഡ് മാറി രക്ഷിച്ചു എന്നൊക്കെ ഇരിക്കും..ജസ്റ്റ് രവി തേജ തിങ്സ്.. കൂൾ!!

രണ്ടര മണിക്കൂറിൽ നല്ല അസ്സൽ ക്ലിഷേ ബോംബ് ആണ് ഒരുക്കിയിരിക്കുന്നത്. ഇല്യാനയെ ഓവറായി ഗ്ലാമറസ് ആക്കി കാണിച്ചില്ല എന്നത് നെഗറ്റീവ് ആയും പോസിറ്റീവ് ആയും കാണാം. കാരണം ഇതിൽ നല്ല അഭിനയമുഹൂർത്തങ്ങൾ ഒന്നുമില്ല ഇല്യാനയ്ക്ക്. അപ്പോൾ പിന്നെ സ്ഥിരമുള്ളതും കൂടെ ഇല്ലാതെ ആകുമ്പോൾ ഒരു ചെറിയ നിരാശ. 😦 കിഷോറും സുനിലും എന്ന് വേണ്ട ചളിയടിക്കാൻ ഒട്ടേറെ പേർ നിരനിരയായി വരുന്നതിനാൽ ബോറടിക്കു കുറവൊന്നുമില്ല. സ്വന്തം റിസ്കിൽ കാണുക.