ഒരു വലിയ പരാജയം രുചിച്ച സംവിധായകൻ പണ്ട് താൻ പരീക്ഷിച്ചു വിജയിച്ച അതേ ഫോർമുലയുമായി വീണ്ടും എത്തുന്ന കാഴ്ചയാണ് വിശ്വാസം നൽകുന്നത്. സിരുത്തൈ ശിവയുടെ ആദ്യ അജിത്ത് ചിത്രമായ വീരത്തിന്റെ അതേ ഫോർമാറ്റിൽ കുറച്ചു ഫാമിലി സെന്റിമെന്റ്സ് തിരുകിക്കയറ്റി രണ്ടര മണിക്കൂറിൽ ഒരു കളർഫുൾ എന്റർടൈനർ നൽകിയിരിക്കുകയാണ്.

🔥The Good – കടയ്ക്കുട്ടി സിംഗം പോലെ തമിഴ്‌നാട്ടിലെ ലാർജ് ഓഡിയന്സിനു മുന്നിൽ വിജയിക്കുന്ന ഒരു ഫോർമുലയാണ് വിശ്വാസത്തിലും. ആക്ഷൻ സീനുകൾക്കു ഇത്തവണ പഴയ വീര്യമില്ല. പ്രതികാരത്തെക്കാൾ ഇമോഷൻസിനു പ്രാധാന്യം നൽകുമ്പോൾ ചില സീനുകൾ വിജയം കൈവരിക്കുന്നു.

അജിത്തിന്റെ പ്രകടനം നന്നായിരുന്നു. സ്ഥിരമായുള്ള വലിച്ചു നീട്ടിയുള്ള സംസാരശൈലി ഇതിലും വരുന്നു എങ്കിലും പുതുമയുള്ള ഒരു ആക്‌സെന്റ് പരീക്ഷിച്ചിട്ടുണ്ട്. കോമഡിയും മറ്റുമായി നല്ല എനർജെറ്റിക് ആയുള്ള അജിത്തിനെ ഒരുപാട് നാളുകൾക്കു ശേഷം കണ്ടു. കൂടാതെ നായികമാരുമായുള്ള ടിയാന്റെ കെമിസ്ട്രി പല സിനിമയിലും മിസ്സിംഗ്‌ ആകുമ്പോൾ ഇത്തവണ നയൻതാരയുമായി നല്ലൊരു കെമിസ്ട്രി സ്‌ക്രീനിൽ കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട്.

അച്ചു തൂക്കു എന്ന പാട്ട് ഒഴികെ ബാക്കിയെല്ലാം സിനിമയോട് ഒത്തിണങ്ങുന്ന രീതിയിൽ ആയിരുന്നു. ആദ്യപകുതിയിൽ വരുന്ന ഗ്രാമീണ പാട്ടുകൾ ആയാലും രണ്ടാം പകുതിയിലേ ഇമോഷൻ കലർന്ന പാട്ടുകൾ ആയാലും സിനിമയുടെ ആഖ്യാനത്തിനു തടസ്സം ഉണ്ടാകുന്നില്ല. ഇന്റർവെൽ സമയത്തു വന്ന ആക്ഷൻ സീനും അതിലെ കിടിലൻ BGM എല്ലാം സിനിമയിലെ USP ആണ്.

റോബോ ശങ്കർ, തമ്പി രാമയ്യ, വിവേക് എന്നിവരുടെ കോമഡി ട്രാക്ക് അധികം വെറുപ്പിച്ചില്ല എന്നതും ഒരു പോസിറ്റീവ് ആണ്. സിനിമയുടെ പശ്ചാത്തല സംഗീതം വളരെ നന്നായിരുന്നു. പാട്ടുകളിൽ ചിലതൊക്കെ ഇപ്പോഴും മനസ്സിലുണ്ട്. ലോകത്തിലെ എല്ലാ കളറും തന്റെ സിനിമയിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ ശിവയ്ക്ക് അഭിമാനിക്കാം.

🔥The Bad – സിനിമയിലെ പല ഇമോഷണൽ രംഗങ്ങളും അതിരുകവിഞ്ഞ ക്ലിഷേയാൽ സമ്പന്നമാണ്. ഒരു പരിധി കഴിയുമ്പോൾ ഈ ക്ലിഷേ നമുക്ക് അസഹനീയം ആകുന്നുണ്ട്. അതിനാൽ തന്നെ സിനിമയുടെ ക്ലൈമാക്സ് ഒരു തൃപ്തി നൽകാതെ പോകുന്നു. സിനിമയുടെ ടീസറിൽ നിന്നും സംവിധായകന്റെ പേരിൽ നിന്നും എന്താണാവോ പ്രതീക്ഷിക്കുന്നത് അത് തന്നെയാണ് കിട്ടുന്നത് എങ്കിലും ഇനിയും അരച്ച മാവ് തന്നെ അരക്കണോ എന്ന് ചോദിച്ചു പോകുന്നത് പോലെയാണ് ക്ലിഷേകളുടെ വരവ്.

🔥Engaging Factor – സിനിമ തുടങ്ങി കുറച്ചു കഴിയുമ്പോൾ തന്നെ മുഴുവൻ കഥയും നമുക്ക് ഊഹിക്കാൻ പറ്റുന്നുണ്ട്. വില്ലന്റെ ഭാഗത്തു നിന്നുള്ള Whydunnit എന്നത് മനസ്സിൽ വരുമ്പോൾ അതിനായി നൽകുന്ന കാരണം കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കുന്നില്ല. ഇമോഷൻ സീനുകളാൽ അവസാനിക്കുന്ന ഒരു സിനിമ ആകും എന്നൊക്കെ നമുക്ക് നേരത്തെ മനസിലായാൽ പോലും സിനിമ രണ്ടര മണിക്കൂർ ബോറടിപ്പിക്കുന്നില്ല.

🔥Repeat Value – സിനിമയുടെ ഫോർമുല തമിഴ് നാട്ടിലെ ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഫോമുകയാണ്. മിനിമം ഗ്യാരന്റിയുള്ള ഫോർമുല. TRP യിൽ റെക്കോർഡ് ഇടാൻ പറ്റുന്ന ഫോർമുല. പക്ഷെ കണ്ടു മടുത്ത ഫോർമുല. എന്നാൽ വീണ്ടും കണ്ടാൽ ബോറടിക്കാത്ത ഫോർമുല. കൺഫ്യൂഷൻ ആയോ? ചില സീനുകൾ ഇങ്ങനെയും വരുന്നുണ്ട് സിനിമയിൽ. 😉

🔥Last Word – പേട്ടയ്ക്ക് സിനിമയിൽ കാര്യമായ എതിരാളി ഇല്ല എങ്കിലും തിയേറ്ററിൽ ശക്തനായ എതിരാളിയുണ്ട്. രണ്ടും പ്രേക്ഷകന് നല്ല എന്റർടൈൻമെന്റ് നൽകുന്നതിനാൽ ഈ പൊങ്കൽ ശരിക്കും ഒരു ആഘോഷം തന്നെ..

🔥Verdict – Watchable