പെല്ലി ചൂപുലു എന്ന സിനിമ ഹിന്ദിയിൽ മിത്രോം എന്ന പേരിൽ റീമെയ്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ ചെറിയ മാറ്റങ്ങളുമായി മലയാളത്തിൽ ജിസ് ജോയ് വിജയ് സൂപ്പറും പൗർണ്ണമിയും എന്ന പേരിൽ ഇറക്കിയിരുന്നു. പെല്ലി ചൂപുലു കണ്ടതിനു ശേഷം പ്രശാന്ത്, ചിത്ര എന്നിവർ മനസ്സിൽ തങ്ങിനിൽക്കാൻ കാരണം അവരുടെ കഥാപാത്രത്തെ എക്സ്പോസ് ചെയ്ത വിധം ആണ്. അലസനും ഡിസിപ്ലിൻ ഇല്ലാത്ത ഒരു കഥാപാത്രമായുള്ള പ്രശാന്ത് എങ്ങനെ തന്റെ ജീവിതം നോക്കി കാണുന്നു എന്നുള്ളത് പല രംഗങ്ങളിലൂടെയും നമുക്ക് കാണാം. സ്ത്രീധനം വാങ്ങിയുള്ള കല്യാണത്തിന് സമ്മതിക്കുന്നതടക്കം പലയിടത്തും പ്രശാന്തിന്റെ ബോഡി ലാംഗ്വേജ് പോലും അയാളിലെ വ്യക്തിത്വത്തെ തുറന്നു കാണിക്കുന്നു. ചിത്രയുമായുള്ള ബിസിനസ്‌ തുടങ്ങുമ്പോൾ ആദ്യത്തെ ഓർഡറിൽ പ്രശാന്ത് കാണിക്കുന്നതടക്കം ഇരുവരുടെയും Way Of Thinking, Reaction എന്നിവയൊക്കെ വളരെ റിയലിസ്റ്റിക് ആയി തോന്നും. നമ്മുടെ ഇടയിൽ ജീവിക്കുന്ന രണ്ടുപേർ..പെല്ലി ചൂപുലുവിന്റെ ഒരേയൊരു മൈനസ് എന്ന് തോന്നിയത് ക്ലൈമാക്സ് ആണ്. ഒരു പൈങ്കിളി സെറ്റപ്പിൽ കൊണ്ട് പോയി അവസാനിപ്പിച്ചു എന്ന് തോന്നിയിട്ടുണ്ട്. ഇവിടെ ജിസ് ജോയ് ക്ലൈമാക്സ് ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.ഓവർ ഡ്രാമാറ്റിക് അല്ല. പക്ഷെ നായകനും നായികയും നമ്മൾ നേരത്തെ കണ്ടവരുമല്ല. വിജയ് ആണോ പ്രശാന്ത് ആണോ എന്ന് ചോദിച്ചാൽ പ്രശാന്ത് തന്നെയാണ് എന്റെ ചോയ്‌സ്. അത് പോലെ ചിത്രയും. ഒരിക്കലും അത് അഭിനേതാക്കളുടെ പ്രകടനം കൊണ്ടല്ല. ക്യാരക്ടർ ഡെവലപ്മെന്റ് കൊണ്ട് തന്നെയാണ്.

ജിസ് ജോയ് കുറച്ചൂടി ഫാമിലി അറ്റ്മോസ്ഫിയറിൽ കഥ പറഞ്ഞു. അതിൽ വന്ന മാറ്റങ്ങൾ പറയുക ആണെങ്കിൽ രഞ്ജി പണിക്കരുടെ വളരെ സപ്പോർട്ടീവ് ആയ അച്ഛൻ, സിദ്ധിഖിന്റെ ഫിലോസഫി പറയുന്ന അച്ഛൻ, തളർന്നു കിടക്കുന്ന അമ്മൂമ്മയുമായുള്ള നായികയുടെ ആത്മബന്ധം, പിന്നെ ലളിത ചേച്ചിയുടെ കഥാപാത്രം, ആക്സിഡന്റ് പറ്റിയ കുട്ടിയെ രക്ഷിക്കാൻ പോയത് കാരണം ഉത്തരവാദിത്വം ഇല്ലാത്തവൻ എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന നായകൻ, അങ്ങനെ മൊത്തത്തിൽ ഒരു ഫാമിലി അറ്റ്മോസ്ഫിയറിൽ ഒരുപാട് നന്മകൾ വാരി വിതറിയിട്ടുണ്ട് ജിസ്. And Thanks To Him…. ഇതെല്ലാം ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. സിനിമാറ്റിക് യൂണിവേഴ്സിൽ കാണിക്കുന്ന ഇത്തരം സൊ കോൾഡ് നന്മയും നന്മമരങ്ങളും പലപ്പോഴും മുഷിപ്പ് നൽകുമ്പോൾ ഇവിടെ അത് നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.

ഒരു റീമേയ്ക്ക് സിനിമ ആയതിനാൽ മുകളിൽ പറഞ്ഞ രീതിയിൽ ഒരു താരതമ്യം പറഞ്ഞു എന്ന് മാത്രം. പ്രശാന്തും വിജയ് യും തമ്മിൽ വ്യത്യാസമുണ്ട്.അതുപോലേ ചിത്രയും പിങ്കിയും. ഒരു സിനിമ അതേപടി പകർത്താതെ ഇരുന്നത് അഭിനന്ദനം അർഹിക്കുന്നു. തന്റെ ഇഷ്ട ഫോർമുലയായ ട്വിസ്റ്റ്‌ സിനിമ കഴിഞ്ഞ ശേഷം കാണിക്കുന്നതും അതിനു ലഭിച്ച കയ്യടിയും ഒക്കെ കാണുമ്പോൾ ജിസ് വിജയിച്ചിട്ടുണ്ട്.

🔥The Good – സിനിമയുടെ പേസിങ്. ആഖ്യാനം, പാട്ടുകൾ, തുടങ്ങി ഓൾമോസ്റ്റ് എല്ലാം തന്നെ നന്നായി വർക്ഔട്ട് ആയിട്ടുണ്ട്. ആസിഫ് അലിയുടെ മിതത്വമാർന്ന അഭിനയവും ഐശ്വര്യയുടെ ആരും ഇഷ്ടപ്പെടുന്ന പെർഫോമൻസും ഒക്കെ സിനിമയുടെ പ്രധാന പ്ലസ് പോയിന്റാണ്. ഐശ്വര്യയുടെ ചെറിയ ചെറിയ എക്സ്പ്രെഷനുകൾ വരെ വളരെ നന്നായിരുന്നു. ഈ വർക്ക്‌ നന്നായാൽ ഇനിയും കുറേ ഓർഡറുകൾ നിങ്ങൾക്ക് നൽകും എന്ന് പറയുമ്പോൾ മറുപടിയായി താങ്ക്യു പറയുന്ന സീനിലേ മുഖഭാവമൊക്കെ കിടു ആയിരുന്നു. പ്രത്യാശയും സന്തോഷവും നന്ദിയും എല്ലാം കലർന്ന ഒരു ക്യൂട്ട് എക്സ്പ്രെഷൻ അവിടെ കണ്ടു.

ഒരു ഇമോഷണൽ റോളർ കോസ്റ്റ് ആക്കാതെ കൃത്യമായി മാത്രം നൽകുന്ന വൈകാരിക രംഗങ്ങൾ സിനിമയിൽ വന്നുപോകുന്നുണ്ട്. ബാലു വർഗീസിന്റെ ചില കൗണ്ടറുകൾക്ക് നല്ല കയ്യടി ഉണ്ടായിരുന്നു. കൂടെ ഉണ്ടായിരുന്ന ജോസഫ് ചങ്ങാതിക്ക് സീനുകൾ ഉണ്ടെങ്കിലും ഡയലോഗുകൾ കുറവായിരുന്നു.

🔥The Bad – സിനിമയിൽ കാര്യമായി കുറവുകൾ പറയാൻ ഒന്നുമില്ല. നന്മ ഓവർലോഡഡ് പോലെ ചില സീനുകൾ വന്നു പോകും എങ്കിലും അതൊക്കെ അധികം മുഷിപ്പിക്കാതെ കടന്നു പോകുന്നുണ്ട്.

🔥Engaging Factor – രണ്ടേകാൽ മണിക്കൂർ ഒട്ടും ബോറടിക്കാതെ ചിരിച്ചു സന്തോഷിച്ചു മനസ്സ് നിറഞ്ഞു തൃപ്തിയോടെ പുറത്തേക്കു ഇറങ്ങാൻ പറ്റുന്ന നല്ലൊരു സിനിമ. ഈ വർഷത്തെ ശ്രദ്ധേയമായ ആദ്യത്തെ മലയാളസിനിമ നല്ലൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

🔥Repeat Value – രസകരമായ കുറേ മുഹൂർത്തങ്ങൾ സിനിമയിലുണ്ട്.ഒട്ടും ബോറടി തോന്നാത്ത രീതിയിൽ, വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നവ. അതിനാൽ തന്നെ ഒന്നിൽ കൂടുതൽ കണ്ടാൽ വിരസത ഉണ്ടാകില്ല.

🔥Last Word – നല്ലൊരു ഡീസന്റ് റീമെയ്ക്. സമയനഷ്ടമോ ധനനഷ്ടമോ ഉണ്ടാക്കാത്ത നല്ലൊരു എന്റർടൈനർ. ഈ വർഷം തിയേറ്ററിൽ കണ്ട എല്ലാ സിനിമകളും തൃപ്തി നൽകുന്നുണ്ട്. തുടർന്നും ഇങ്ങനെ തന്നെ ആകട്ടെ എന്ന് ആഗ്രഹിക്കുന്നു.

🔥Verdict – Good

NB. ഒറിജിനൽ വേർഷനിൽ ഉള്ള നായകനും നായികയും അല്ല ഈ വേർഷനിൽ. അവരുടെ ഐഡിയോളോജി തന്നെ വ്യത്യസ്തമാണ്. അതിനാൽ താരതമ്യം ആവശ്യമില്ല. പക്ഷെ എനിക്കിഷ്ടപ്പെട്ട ഐഡിയോളജി ഒറിജിനൽ വേർഷനിൽ ആയതിനാലാണ് മുകളിൽ അതേപ്പറ്റി പറഞ്ഞത്.