മനോജ്‌ നൈറ്റ് ശ്യാമളന്റെ സിനിമകളിൽ വരുന്ന Twist Ending എല്ലാവർക്കും സുപരിചിതമാണ്. 6th Sense ആയിരിക്കും ഈ കൂട്ടത്തിൽ എല്ലാവർക്കും പ്രിയപ്പെട്ട സിനിമ. തുടർന്ന് ഒരുപാട് സിനിമകളിൽ ഇതേ പാറ്റേൺ പരീക്ഷിച്ചു വിജയിച്ചിട്ടുമുണ്ട്. ഗ്ലാസ്‌ എന്ന സിനിമയ്ക്ക് പ്രതീക്ഷ കൂടാൻ കാരണം Unbreakable, Split എന്നീ സിനിമകളാണ്. ഇവ രണ്ടും കണ്ടവർക്ക് ഈ സിനിമ കാണാതിരിക്കാൻ ആകില്ല. അതുപോലെയാണ് കഥാപാത്രങ്ങൾ. അതിനാൽ തന്നെ മുൻ ചിത്രങ്ങളേക്കാൾ മികച്ച ഒരു സിനിമ പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലലോ. പക്ഷെ അങ്ങനെ നോക്കിയാൽ ഗ്ലാസ്‌ പ്രതീക്ഷയ്ക്ക് ഒത്തുയരുന്നില്ല എന്ന് വേണം പറയാൻ.

പ്രിയപ്പെട്ട മൂന്ന് കഥാപാത്രങ്ങളും വന്നു ചേരുന്നു എന്റെ അതും അവർ തമ്മിലുള്ള കോൺഫ്ലിക്റ്റും സൂപ്പർ ഹീറോ എന്ന സംഗതിയെ വേറൊരു താളത്തിൽ ചിന്തിപ്പിക്കുകയും ജെയിംസ് മക്കവോയിയുടെ അത്യുഗ്രൻ പ്രകടനവും ക്ലൈമാക്സിനു മുമ്പുള്ള മൂവരെയും കണക്ട് ചെയ്യുന്ന, കഴിഞ്ഞ രണ്ടു സിനിമകളെയും ഇതിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ട്വിസ്റ്റ്‌ വളരെ നന്നായിരുന്നു. അതിൽ ഒരു ശ്യാമളൻ ടച്ച്‌ കാണാം. പക്ഷെ അതിനു ശേഷമുള്ള മറ്റൊരു ട്വിസ്റ്റ്‌ സിനിമയേ മൊത്തത്തിൽ നശിപ്പിച്ചതായി അനുഭവപ്പെട്ടു. ബി ഗ്രേഡ് സിനിമകളിൽ വരുന്ന ആ ട്വിസ്റ്റ്‌ ഒരു ശ്യാമളൻ സിനിമയിൽ നാം പ്രതീക്ഷിക്കില്ലല്ലോ. ഈ ട്രിളജി ഇതിലും നല്ലൊരു എൻഡിങ് അർഹിച്ചിരുന്നു.

🔥The Good – മക്കവോയ്…മാറി മാറി വരുന്ന വ്യക്തിത്വങ്ങൾ പ്രേക്ഷകന് കൺവിൻസിംഗ് ആയി അവതരിപ്പിക്കുകയും ഓരോ ട്രാൻസ്ഫർമേഷനും നല്ല കിടു ആയി സ്‌ക്രീനിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിനാൽ മക്കവോയ് തന്നെയാണ് സിനിമയിൽ കൂടുതൽ തിളങ്ങുന്നത്. ബീസ്റ്റ് ആയി വരുന്ന രംഗങ്ങൾ എല്ലാം ടോപ് നോച് ആയിരുന്നു. ക്ലൈമാക്സ് വരെയുള്ള സിനിമയുടെ ബില്ഡപ്പിനു പ്രധാന ഘടകം ഇത് തന്നെ ആയിരുന്നു.

ബ്രൂസ് കാര്യമായി ഒന്നും ചെയ്യാനില്ല എങ്കിലും കിട്ടിയ വേഷം നന്നായി ചെയ്തു. ക്ലൈമാക്സിൽ ഒരു നൊമ്പരം സമ്മാനിക്കാൻ ബ്രൂസിനു കഴിഞ്ഞിട്ടുണ്ട്. സാമുവൽ ജാക്സണ് ക്ലൈമാക്സിൽ മാത്രമാണ് തന്റെ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞത്. നന്നായി ചെയ്തിട്ടുണ്ട്.

ക്ലോക്ക് ടിക്കിങ് പോലുള്ള സിനിമയുടെ BGM അടിപൊളി ആയിരുന്നു. ഒരു ടെൻഷൻ ക്രിയേഷന് അത് സഹായിച്ചിട്ടുണ്ട്.

🔥The Bad – സിനിമ നൽകുന്ന ടെൻഷനും ബിൽഡപ് ഒക്കെ കാണുമ്പോൾ ക്ലൈമാക്സിൽ നമ്മൾ വലുതായി എന്തെങ്കിലും പ്രതീക്ഷിക്കും. പക്ഷെ ചെറുതായി തന്നെ ഒതുക്കി അവസാനിപ്പിച്ചിരുന്നു. രണ്ടാമത് വരുന്ന ട്വിസ്റ്റ്‌ ആർക്കും ഊഹിക്കാൻ പറ്റുന്നത് ആയതിനാൽ സിനിമയുടെ ഒരു ഫ്ലോ അങ്ങ് പോകുന്നു.

🔥Engaging Factor – ശ്യാമളൻ യൂണിവേഴ്സിലെ മറ്റു സിനിമകൾ കണ്ടവർക്ക് യാതൊരു ബോറടിയും ഉണ്ടാകില്ല എന്നുറപ്പ്. പ്രിയപ്പെട്ട മൂന്ന് കഥാപാത്രങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ മാത്രം മതി കണ്ടിരിക്കാൻ..

🔥Last Word – ഒരു എൻഡിങ് ഈ സിനിമയിൽ വരുന്നു എന്ന് പറയുമ്പോൾ നമ്മൾ ഒരുപാട് പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ സിനിമയിൽ വില്ലൻ ആകുന്നു. കഴിഞ്ഞ രണ്ടു സിനിമകൾ കണ്ടവർ തീർച്ചയായും നല്ലൊരു പ്രതീക്ഷയിൽ ആയിരിക്കും എന്നത് വേറേ കാര്യം. സിനിമയുടെ ക്ലൈമാക്സിൽ പറയും പോലെ ഇതൊരു തുടക്കം ആണ്. ഇനിയുള്ള സിനിമകൾക്ക് പ്രതീക്ഷ പൂർത്തീകരിക്കാൻ സാധിക്കട്ടെ.

🔥Verdict – Watchable