2019 ലെ ഇലക്ഷൻ മുൻനിർത്തി കുറേ പ്രോപഗണ്ട സിനിമകൾ ബോളിവുഡ് ഇറക്കുന്നു എന്നതിന്റെ കൂട്ടത്തിൽ കണ്ട പേരാണ് URI The Surgical Strike. അതിനാൽ തന്നെ സിനിമയോട് താല്പര്യവും തോന്നിയിരുന്നില്ല. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള സിനിമ നേടിയ വിജയം ചെറുതായി അല്ല അമ്പരിപ്പിച്ചത്. ഇപ്പോഴും തകർത്തു ഓടുന്ന ഈ സിനിമയിൽ എന്താണ് ഉള്ളത് എന്നറിയണമല്ലോ…സത്യം പറയാമല്ലോ..ആദ്യമേ കാണാതിരുന്നത് നഷ്ടമായി എന്നെ പറയാനുള്ളൂ…

🔥The Good – വാർ ഫിലിംസ് ക്രിയേറ്റ് ചെയ്യുന്ന ടെൻഷൻ കൃത്യമായി എത്തിക്കാനും അതിഗംഭീരമായ പശ്ചാത്തല സംഗീതവും വെൽ കൊറിയോഗ്രഫിയിലുള്ള ആക്ഷൻ രംഗങ്ങളും ഇന്ത്യൻ ആർമി എന്ന് കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാക്കുന്ന മാസ് സീനുകളുമായി ഈ സിനിമ നമുക്ക് ഒരുപാട് ഓഫർ ചെയ്യുന്നുണ്ട്.

ബോളിവുഡ് സ്ഥിരമായി പിന്തുടരുന്ന പട്ടാള ക്ലിഷേകൾ ഈ സിനിമയിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ഇറങ്ങിയ പൾട്ടൻ അടക്കം മോശം പട്ടാളസിനിമകൾ നിറഞ്ഞ ബോളിവുഡിന് അഭിമാനിക്കാൻ പറ്റുന്ന ഒരു ചിത്രം. അവസാനത്തെ അര മണിക്കൂർ രോമാഞ്ചവും ത്രില്ലും എല്ലാം കൂടി നല്ലൊരു അനുഭവം.

അനാവശ്യമായ രംഗങ്ങൾ അധികം കുത്തി നിറച്ചില്ല എന്നതും ലവ് ട്രാക്കോ കത്തിന് കാത്തിരിക്കുന്ന പട്ടാളക്കാരന്റെ ഫ്‌ളാഷ്ബാക്കും ഒന്നും ഇല്ലാതെ രണ്ടേകാൽ മണിക്കൂറിൽ ക്രിസ്പ് ആയി കഥ പറയാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

🔥The Bad – നായകന്റെ അമ്മയും അമ്മ സെന്റിമെന്റ്സ് നിറഞ്ഞ സീനുകളും കൂടി മുറിച്ചു മാറ്റി എങ്കിൽ കൂടുതൽ നന്നായേനെ എന്ന് തോന്നി. കഥയുമായി അധികം ബന്ധമില്ലാത്ത ആ രംഗങ്ങൾ മുഴച്ചു നിൽക്കുന്നതായി അനുഭവപ്പെട്ടു.

🔥Engaging Factor – രണ്ടേകാൽ മണിക്കൂറിൽ ഒട്ടും ബോറടിയില്ലാതെ നല്ല ത്രില്ലിംഗ് ആയ അനുഭവമാണ് സിനിമ. കണ്ടു തന്നെ ആസ്വദിക്കുക.

🔥Last Word – ഇന്ത്യൻ സിനിമയിലെ മികച്ച പട്ടാളസിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഒരു സിനിമ. ധാരാളം പ്രൊപ്പഗാണ്ടയ്ക് സ്കോപ്പ് ഉണ്ടായിട്ടും അതിനൊന്നും മുതിരാതെ നല്ല രീതിയിൽ ചിത്രീകരിച്ച ഒരു സിനിമയായി അനുഭവപ്പെട്ടു.

🔥Verdict – Good