വലിയ വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ആണോ ചെറിയ വിഭാഗത്തെ തൃപ്തിപ്പെടുത്തുവാൻ ആണോ കൂടുതൽ എളുപ്പം? ഉത്തരം വലിയ വിഭാഗം എന്നാണെങ്കിൽ സുന്ദർ C എന്ന സംവിധായകൻ അതിന് പ്രേത്യേക കഴിവുള്ള ആളാണ്‌. സുന്ദർ ചിത്രങ്ങളുടെ ഫോർമാറ്റ്‌ അത്രമേൽ ജനപ്രിയമാണ്. കോമഡിയും ഗ്ലാമറും ചിന്ന ഫാമിലി സെന്റിമെന്റും ആക്ഷനും ഒക്കെയായി വരുന്ന സുന്ദർ ചിത്രങ്ങൾ ഒരു ആഘോഷഫീൽ നൽകാറുണ്ട്. വലിയൊരു താരനിരയും പക്കത്ത് സ്റ്റേറ്റിലെ ഇൻഡസ്ട്രി ഹിറ്റ്‌ ആയിരുന്ന ഒരു സിനിമയുടെ റീമെയ്ക്കും സുന്ദർ സിയും എന്നൊക്കെ കേൾക്കുമ്പോൾ ഒരു ചിന്ന പ്രതീക്ഷ ഉണ്ടാകുമല്ലോ…അത് അസ്ഥാനത്തു ആകുന്ന അവസ്ഥയാണ് വന്താ രാജാവാ താൻ വരുവേൻ. ബൈ ദുബായ്… ചിമ്പുവും കാതറിനും മേഘ ആകാശും സുന്ദർ സിയുടെ പടത്തിൽ ഉണ്ടായിട്ടും ഇതൊരു ക്ലീൻ U ഫിലിം ആണെന്നത് വലിയൊരു ആഘാതമാണ് നല്കിയത്.

🔥The Good – പാവങ്ങളുടെ ഡെഡ്പൂൾ ആണ് ചിമ്പു. തന്റെ സിനിമകളിലൂടെ തന്റെ ജീവിതത്തിൽ നടന്ന പല കാര്യങ്ങളും ഫോർത്ത് വാൾ ബ്രേക്ക്‌ ചെയ്ത് പ്രേക്ഷകരോട് പറയുന്ന താരം. ഇടയ്ക്കിടെ സെൽഫ് ട്രോൾ അടിക്കുന്നുണ്ട്. അതുപോലെ മറ്റുള്ളവർ കണക്കിന് കളിയാക്കുന്നുമുണ്ട്. ഒറിജിനൽ വേർഷനിൽ ഇല്ലാത്ത ഒരേ ഒരു കാര്യവും ഇതാണ്. അതെല്ലാം നന്നായിരുന്നു.

🔥The Bad – ത്രിവിക്രമിന്റെ തെലുങ്ക് ഇൻഡസ്ട്രി ഹിറ്റിന്റെ സ്പൂഫ് ആണോ എന്ന് തോന്നിപ്പിക്കും വിധം ആയിരുന്നു തുടക്കം. അതിൽ വലിയ കോടീശ്വരൻ എന്ന് പറയുമ്പോൾ അവർ കാണിക്കുന്ന സെറ്റപ്പ് ഒക്കെ അത് ശരിവയ്ക്കും വിധം ആയിരുന്നു. ഇതിൽ ചിമ്പുവിനെ കാണുമ്പോൾ കൊച്ചിയിലെ ഫ്രീക്കന്മാർ ഇതിലും ഭേദമാണ് എന്ന് തോന്നും.

ഒറിജിനൽ വേർഷന്റെ സീൻ ബൈ സീൻ റീമേയ്ക്ക് എന്ന് വേണേൽ പറയാം. പക്ഷെ ഒരു കഥാപാത്രവും മനസ്സിൽ പതിയുന്ന പോലെയല്ല ചിത്രീകരണം. രമ്യ കൃഷ്‌ണന്റെ അഭിനയം ബോറായി തോന്നിയ ചുരുക്കം സിനിമകളിൽ ഒന്ന്. AD യിലെ സാമന്തയുടെ പ്രകടനം ഇഷ്ടപ്പെടാതിരുന്ന എനിക്ക് ഇതിലെ മേഘ ആകാശിന്റെ അഭിനയം കണ്ടപ്പോൾ സമാന്തയ്ക്ക് ഒരു ഏഷ്യാനെറ്റ്‌ അവാർഡ് എങ്കിലും കൊടുക്കണം എന്ന് തോന്നിപ്പോയി. കാതറിൻ അഭിനയിക്കാറില്ല എങ്കിലും തന്റേതായ പാതയിൽ നമ്മെ തൃപ്തിപ്പെടുത്താറുണ്ട്.ഇവിടെ അതുമില്ല!

റോബോ ശങ്കർ, യോഗി ബാബു, VTV ഗണേഷ് എന്നിവരുടെ കോമഡി നമ്പറുകൾ കാര്യമായി ഏറ്റില്ല എന്ന് വേണം പറയാൻ. സിനിമയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒക്കെ ആവറേജിൽ താഴെ ആയിരുന്നു.

സിമ്പുവിന്റെ ഓവർ ആക്ടിങ് കണ്ടു ടിയാൻ ഒരു മഹാനടികൻ ആണെന് പറയുന്ന മന്മഥവല്ലവ ഫാൻസ്‌ ഇനിയെങ്കിലും സത്യം മനസ്സിലാക്കണം. അതിനുള്ള വക ക്ലൈമാക്സ് നൽകുന്നുണ്ട്.

Last But Not The Least…. സിനിമയിലെ ഏറ്റവും വലിയ Boobs പതിവുപോലെ സിമ്പു തന്നെ സ്വന്തമാക്കിയിരുന്നു.

🔥Engaging Factor – AD കാണാത്തവർക്ക് ചുമ്മാ ഒരു സമയം പോക്ക് പോലെ ഒറ്റയിരിപ്പിനു കാണാനുള്ള വകയൊക്കെ സുന്ദർ നൽകിയിട്ടുണ്ട്.

🔥Last Word – സുന്ദർ സിനിമകൾക്ക് കിട്ടിയിടുന്ന മിനിമം ഗ്യാരന്റിയുടെ കാര്യത്തിൽ ഈ സിനിമ ഒരു തീരുമാനം ഉണ്ടാക്കിത്തരും എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട് പറയുന്നത്. എന്തായാലും തിയേറ്ററിൽ പോയി കാണാനുള്ള ഒരു സിനിമയായി തോന്നുന്നില്ല.

🔥Verdict – അവര് വന്താ രാജാവാ താ വരുവേൻ.. ആനാ നമ്മ പോണാ, അപ്പടിയെ പോക വേണ്ടിയത് താ…